Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് അമ്മമാർ നിർബന്ധമായും പറഞ്ഞു കൊടുക്കേണ്ട എട്ടു രഹസ്യങ്ങൾ

കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് അമ്മമാർ നിർബന്ധമായും പറഞ്ഞു കൊടുക്കേണ്ട എട്ടു രഹസ്യങ്ങൾ

കൗമാരത്തിൽനിന്നും യൗവനത്തിലേക്കും പിന്നീടു വിവാഹത്തിലേക്കും കടക്കുന്ന പെൺകുട്ടികൾക്ക് അമ്മമാർ നൽകേണ്ട ഏറ്റവും വലിയ ഉപദേശം എന്താണ്? അവർ പ്രണയത്തിലൂടെയോ അല്ലാതെയോ വിവാഹ ജീവിതത്തിലേക്കു കടക്കുമ്പോൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഈ എട്ടുകാര്യങ്ങൾ മനസിലാക്കിയിരുന്നാൽ ജീവിതത്തെ ഏറ്റവും ലാഘവത്തോടെ സമീപിക്കാമെന്നാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

1. കൃത്യമായ കാരണങ്ങളുടെ പേരിൽ ഒരു ബന്ധം ആരംഭിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക. പരസ്പര ആകർഷണവും യഥാർഥ സ്‌നേഹവും എന്തെന്ന് അമ്മമാർ മക്കളെ പറഞ്ഞു മനസിലാക്കിക്കണം. നിസ്വാർഥതയും നന്ദിയും ഉണ്ടായിരിക്കണം. ഒരു ബന്ധത്തിൽ ഇതൊന്നും ഇല്ലെന്നു തോന്നിയാൽ സ്വയം വീണ്ടും പരിശോധിക്കണം. ഭയമോ, ഒറ്റപ്പെടലോ സാമൂഹിക സമ്മർദമോ ഒരു ബന്ധത്തിലേക്കു കടക്കാനുള്ള കാരണമാകരുത്. യഥാർഥ സ്‌നേഹത്തിന്റെ പേരിലുള്ള ബന്ധം മാത്രമേ സ്വീകരിക്കാവൂ എന്ന് അമ്മമാർ പറഞ്ഞു മനസിലാക്കിക്കണം.

2. സ്‌നേഹം ഒരിക്കലും പരീക്ഷിച്ചു നോക്കരുത്. ആരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കിൽ അവരെ ഒരിക്കലും 'തീയിലൂടെന' നടക്കാൻ പ്രേരിപ്പിക്കരുത്. സ്‌നേഹം പരീക്ഷിക്കുന്നതും ഇതുപോലെയാണ്. സ്ത്രീയുടെ ഭയവും സുരക്ഷിതത്വ ബോധമില്ലായ്മയുമാണ് ഇതിനിടയാക്കുന്നത്. ബന്ധങ്ങളുടെ ശക്തിയിലും സ്വയവും നിരുപാധികമായ വിശ്വാസം ഉണ്ടായിരിക്കണം. ഇത് ആരോഗ്യകരമായ ബന്ധം ആരംഭിക്കുന്നതിനു സഹായിക്കും. നമ്മുടെ ആശയങ്ങൾ പങ്കാളിയുമായി പങ്കുവയ്ക്കാൻ ഭയപ്പെടുന്നുണ്ടെങ്കിൽ അതു ശരിയായ രീതിയല്ലെന്നും അമ്മമാർ മക്കളെ ബോധ്യപ്പെടുത്തണം.

3. ഉള്ളിൽനിന്നുളള സ്‌നേഹത്തിന്റെ പേരിൽ ഒരു ബന്ധം ആരംഭിക്കണം. അങ്ങനെയല്ലെങ്കിൽ ആർക്കും ഒരാളെ സ്‌നേഹിക്കാനോ ബഹുമാനിക്കാണോ കഴിയില്ല. വിവാഹത്തിനുശേഷം പങ്കാളിയുമായി ഒരു വീട്ടിൽ കഴിയാൻ ശ്രദ്ധിക്കണം. മറിച്ചായാൽ മറ്റുള്ളവരുടെ ഇടപെടൽ സ്വാധീനിക്കാൻ ഇടയുണ്ട്. മറ്റുള്ളവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. സ്വന്തം കാര്യങ്ങൾക്ക് അതിനുശേഷം പരിഗണന നൽകുക. യഥാർഥ സ്‌നേഹം ഉള്ളിലുള്ളവർക്ക് അതേ തീവ്രതയിൽ അതു തിരിച്ചു കിട്ടുകയും ചെയ്യും.

4. എല്ലാ ബന്ധങ്ങളും വിരിയുന്നതിനു സ്വകാര്യ ഇടങ്ങൾ ആവശ്യമാണ്. പങ്കാളിക്കു സ്വതന്ത്രമായി 'ശ്വാസംവിടാനുള്ളന' ഇടം ഉണ്ടാക്കാൻ എപ്പോഴും ശ്രദ്ധിക്കണം. സ്വന്തമെന്നുള്ള തോന്നലിൽനിന്നുണ്ടാകുന്ന അസൂയയും ആകാംക്ഷയും ഒരിക്കലും അസ്വസ്ഥയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. ഇതു സ്വന്തം കഴിവുകളെത്തന്നെ ഇല്ലാതാക്കാൻ ഇടയാക്കിയേക്കും. വിവാഹത്തിനുശേഷവും മനസിനിണങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാം. റൊമാന്റിക് ലവിനുള്ള മുറി മകൾക്ക് ഉറപ്പുവരുത്തണം.

5. ആത്മവിശ്വാസവും ആരോഗ്യവുമുണ്ടാക്കുന്ന ഭക്ഷണശീലം മകളെ പഠിപ്പിക്കേണ്ടതുണ്ട്. സ്വന്തം പുരുഷനല്ലാതെ മറ്റാരെങ്കിലും മകളുടെ ജീവിതത്തിൽ ഇടപെടുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. സ്വയം വിശ്വാസമില്ലെങ്കിൽ ആരിലും വിശ്വാസമുണ്ടാകില്ല എന്ന കാര്യവും മകളെ പഠിപ്പിക്കുക.

6. ആഗ്രഹപൂർത്തിക്കുള്ള ഉപകരണമല്ല സ്വന്തം ശരീരമെന്നു മകളെ ബോധ്യപ്പെടുത്തുക. ശാരീരിക ആനന്ദം ആവശ്യമാണെങ്കിലും അതിനുമാത്രം പ്രാധാന്യം നൽകാതിരിക്കുക. ഇത് അമ്മമാർക്കല്ലാതെ മറ്റാർക്കും പഠിപ്പിച്ചു നൽകാൻ കഴിയില്ല.

7. വിവാഹത്തിന്റെ ആദ്യ നാളുകൾ എപ്പോഴും വെല്ലുവിളി തന്നെയാണ്. അറേഞ്ച്ഡ് വിവാഹങ്ങളാണെങ്കിൽ പ്രത്യേകിച്ചും. കുടുംബ ബന്ധങ്ങൾക്ക് ഊന്നൽ നൽകിയാകും ഇത്തരം വിവാഹങ്ങൾ നടക്കുക. എല്ലാ നല്ലവശങ്ങളും മോശം വശങ്ങളും സ്വീകരിച്ചുകൊണ്ടുതന്നെ ഭർത്താവിനെന ബഹുമാനിക്കുക. ഇക്കാര്യം മക്കളെ ഏറ്റവും ആദ്യംതന്നെ പറഞ്ഞു മനസിലാക്കിക്കുക. ഭർത്താവ് പൂർണനായിരിക്കണമെന്നുള്ള പിടിവാശി മക്കളിൽ കുറച്ചുകൊണ്ടുവരാൻ ഇതു സഹായിക്കും.

8. അനുകരണങ്ങളിലോ മറ്റു സൗന്ദര്യ വീക്ഷണ കോണിലൂടെയോ ഭർത്താവിനെന കാണാതിരിക്കുക. യഥാർഥ സ്‌നേഹം എന്നത് സങ്കീർണമാണ്. അത് വിവിധ രൂപത്തിൽ കടന്നുവരാം. ഇതു മനസിലാക്കുക എന്നത് ജീവിത ഗാനം മധുരിതമാക്കാൻ സഹായിക്കും. ആരോഗ്യകരമായ ദീർഘ വിവാഹ ജീവിതമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എപ്പോഴും ഓർക്കുക. ഇക്കാര്യം മകളെ മനസിലാക്കിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP