Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ എസ് ബി ഐ-എസ് ബി ടി അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടോ എന്ന് നോക്കുക; ലനയം പൂർത്തിയായാൽ ഉടൻ മിനിമം ബാലൻസ് ഇല്ലാത്തവർക്ക് കനത്ത പിഴ പ്രഖ്യാപിച്ച് എസ് ബി ഐ; പോക്കറ്റ് കീറാതിരിക്കാൻ വെറുതെ കിടക്കുന്ന അക്കൗണ്ടുകൾ റദ്ദാക്കുക

നിങ്ങളുടെ എസ് ബി ഐ-എസ് ബി ടി അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടോ എന്ന് നോക്കുക; ലനയം പൂർത്തിയായാൽ ഉടൻ മിനിമം ബാലൻസ് ഇല്ലാത്തവർക്ക് കനത്ത പിഴ പ്രഖ്യാപിച്ച് എസ് ബി ഐ; പോക്കറ്റ് കീറാതിരിക്കാൻ വെറുതെ കിടക്കുന്ന അക്കൗണ്ടുകൾ റദ്ദാക്കുക

കൊച്ചി: അക്കൗണ്ടിൽ മിനിമം ബാലൻസ് കാത്തുസൂക്ഷിക്കാത്തവരിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ഏപ്രിൽ ഒന്ന് മുതൽ പിഴ ഈടാക്കും. ഏപ്രിൽ ഒന്നോടെ എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകൾ എസ്.ബി.ഐ.യിൽ ലയിക്കുകയാണ്. അങ്ങനെയെങ്കിൽ എസ്.ബി.ടി.യിലെ ഉപഭോക്താക്കൾക്കും ഈ പിഴ ബാധകമാകും.

മെട്രോ നഗരങ്ങളിൽ 5,000 രൂപയും അല്ലാത്ത നഗരങ്ങളിൽ 3,000 രൂപയും പട്ടണങ്ങളിൽ 2,000 രൂപയുമാണ് മിനിമം ബാലൻസായി വേണ്ടത്. ഗ്രാമീണ മേഖലയിൽ 1,000 രൂപയാണ് മിനിമം ബാലൻസ്. മിനിമം ബാലൻസായി വേണ്ട തുകയിൽ നിന്ന് എത്ര തുക കുറയുന്നോ, അതിന് ആനുപാതികമായാണ് പിഴ ഈടാക്കുന്നത്. ബാലൻസായി വേണ്ട തുകയുടെ പകുതി വരെയേ അക്കൗണ്ടിലുള്ളൂവെങ്കിൽ 50 രൂപയാണ് പിഴ. 50 ശതമാനം മുതൽ 75 ശതമാനം വരെ കുറവുണ്ടെങ്കിൽ 75 രൂപ പിഴ നൽകണം. 75 ശതമാനം മുതൽ 100 ശതമാനം വരെ കുറവാണെങ്കിൽ 100 രൂപയാണ് പിഴ നൽകേണ്ടത്. പിഴയ്ക്ക് പുറമെ സേവന നികതിയും ഈടാക്കും.

സേവിങ്സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് ഉടമകളായ എല്ലാവർക്കും ഈ നിബന്ധന ബാധകമാണെന്ന് ബാങ്ക് അറിയിച്ചു. ഏതാണ്ട് 25 കോടി എസ്.ബി. അക്കൗണ്ട് ഉടമകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP