Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പതഞ്ജലി ഉൽപ്പനങ്ങൾ ക്യാൻസറിന് കാരണമാകും! ജനം ടിവിയിലെ വിഭാഗീയത രാംദേവിനെതിരേയുള്ള വാർത്തയായി; രാജേഷ് പിള്ളയെ പുകച്ച് ചാടിക്കാൻ 'ഔദ്യോഗികർ' നടത്തിയ നീക്കത്തിൽ പുലിവാല് പിടിച്ചത് ആർ എസ് എസും

പതഞ്ജലി ഉൽപ്പനങ്ങൾ ക്യാൻസറിന് കാരണമാകും! ജനം ടിവിയിലെ വിഭാഗീയത രാംദേവിനെതിരേയുള്ള വാർത്തയായി; രാജേഷ് പിള്ളയെ പുകച്ച് ചാടിക്കാൻ 'ഔദ്യോഗികർ' നടത്തിയ നീക്കത്തിൽ പുലിവാല് പിടിച്ചത് ആർ എസ് എസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള യോഗാചാര്യനാണ് ബാബാ രാംദേവ്. മോദി അധികാരത്തിലെത്തിയ ശേഷം അതിവേഗം വളർന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ. കേരളത്തിലും അദ്ദേഹത്തിന്റെ പതഞ്ജലി സൂപ്പർ ഹിറ്റാണ്. എന്നാൽ ഇതിന്റെ ഗുണഫലം ആർഎസ്എസ് ചാനലിന് കിട്ടുന്നില്ല. ഇതോടെ ഡെസ്‌കിൽ തീരുമാനമെടുത്തു. പതഞ്ജലിയെ ശത്രുവായി പ്രഖ്യാപിക്കാൻ. അങ്ങനെ പതഞ്ജലി ഉൽപ്പനങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്നും ക്യാൻസറിന് കാരണമാകുമെന്നും ഡെസ്‌കിൽ നിന്ന് സ്റ്റോറി ചെയ്തു. ജനം ടിവിയിലെ ചീഫ് സബ് എഡിറ്റർ മിലന്റേതായിരുന്നു ഈ ബുദ്ധി. എന്നാൽ ആർഎസ്എസ് നേതൃത്വം ഈ പരസ്യമെത്തിയതോടെ അങ്കലാപ്പിലായെന്നതാണ് വസ്തുത. ചാനലിലെ ഗ്രൂപ്പിസം മാത്രമാണ് ഇതിനെല്ലാം കാരണം.

ജീവൻ ടിവിയിലൂടെ ജയ്ഹിന്ദിൽ സ്ട്രിങ്ങറായിരുന്ന രാധാകൃഷ്ണനാണ് ജനം ടിവിയുടെ മുഖ്യ ചുമതലക്കാരനിപ്പോൾ. ചാനലിന്റെ സിഒഒയും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ രാജേഷ് പിള്ളയ്ക്ക് ഒരു റോളുമില്ല. ദീർഘകാലം അവധിയിലായിരുന്ന രാജേഷ് പിള്ള തിരിച്ചെത്തിയപ്പോഴും സ്ട്രിങ്ങൾ പദവിയിൽ നിന്ന് എക്‌സിക്യുട്ടീവ് എഡിറ്ററായ രാധാകൃഷ്ണൻ തന്നെയാണ് താരം. ചാനലിന്റെ എംഡി വിശ്വരൂപന്റെ സ്വന്തം ആളാണ് രാധാകൃഷ്ണൻ. ചാനലിലെ സീനിയർ ജേർണലിസ്റ്റുകളെ എല്ലാം പുറത്താക്കി ചാനൽ പിടിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി നടന്ന കരുനീക്കമാണ് പതഞ്ജലി ഉൽപ്പനങ്ങളെ ക്യാനസർ രോഗത്തിന്റെ വാഹകരെന്ന സന്ദേശം നൽകാൻ ജനം ടിവിയെ പ്രേരിപ്പിച്ചത്. തീർത്തും ആർഎസ്എസ് വിരുദ്ധമായ നടപടിയായി ഇതിനെ പരിവാറുകാർ വിലയിരുത്തുന്നു.

ചാനലിൽ വാർത്ത വന്നാൽ അതിന്റെ ഉത്തരവാദിത്തം എക്‌സിക്യൂട്ടീവ് എഡിറ്റർക്കായിരിക്കും. ചാനലുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ രാജേഷ് പിള്ളയ്ക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ തെറ്റ് തിരുത്താൻ അവസരം കൊടുക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ജനം ടീവിയിൽ രാജേഷ് പിള്ളയ്ക്ക് ഒരു അവസരം കൂടി കൊടുക്കുകയുമായിരുന്നു. എന്നാൽ ജനം ടിവിയെ നിയന്ത്രിക്കുന്നവർക്ക് ഇത് അംഗീകരിക്കാനായില്ല. അവർ രാജേഷ് പിള്ളയ്ക്ക് എതിരെ കരുക്കൾ നീക്കി. ആർഎസ്എസ് നേതാവും ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ രാം മാധവ് കൊച്ചിയിലെത്തിയപ്പോൾ പരിവാറുകാരായ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലേക്ക് രാജേഷ് പിള്ളയേയും ക്ഷണിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം അവധി റദ്ദാക്കി തിരിച്ചെത്തിയത്.

ഇത് പലരേയും ആലോസരപ്പെടുത്തി. ദേശീയ ആർഎസ്എസ് നേതൃത്വവുമായി രാജേഷ് പിള്ളയ്ക്ക് അടുപ്പമുണ്ട്. പതഞ്ജലിക്കെതിരെ വാർത്ത കൊടുത്താൽ അതിൽ അവർ പരാതി പറയുക ആർഎസ്എസ് ദേശീയ നേതൃത്വത്തോടാകും. അപ്പോൾ എല്ലാ ചോദ്യവും രാജേഷ് പിള്ളയ്ക്ക് നേരേയും വരും. ഇതിലൂടെ ചാനൽ പൂർണ്ണമായും കൈപ്പിടിയിലൊതുക്കാനാണ് രാധാകൃഷ്ണനും കൂട്ടരും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഡെസ്‌കിൽ നിന്നുള്ള പതഞ്ജലിയുടെ വാർത്ത. ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെന്ന് ബോധ്യമായതോടെ രാജേഷ് പിള്ള ജനംടിവിയിൽ നിന്ന് രാജി വച്ചതായും സൂചനയുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെ രാജി കത്ത് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത് ആരും സ്ഥിരീകരിക്കുന്നില്ല.

പതഞ്ജലിയിൽ നിന്ന് പരസ്യത്തിനായി ജനംടിവി ശ്രമം നടത്തിയിരുന്നു. ചാനൽ എംഡിയായ വിശ്വരൂപൻ തന്നെ ഇതിന് ശ്രമിക്കുകയും ചെയ്തു. പക്ഷേ നടന്നുകാണില്ല. അതിന് പരിവാർ പ്രസ്ഥാനങ്ങളോട് അടുപ്പമുള്ള യോഗാചാര്യന്റെ ഉൽപ്പനത്തിനെതിരെ വ്യാജ വാർത്ത കൊടുത്തത് ശരിയല്ലെന്ന് മുതിർന്ന ആർഎസ്എസ് നേതാക്കൾ വിലയിരുത്തുന്നു. ഇത് ദേശീയ തലത്തിൽ പരിവാർ നിലപാടുകൾക്ക് എതിരാണ്. ഇത് ആരു ചെയ്താലും അംഗീകരിക്കില്ല. അർഹതയില്ലാത്തവരെ ചുമതലകൾ ഏൽപ്പിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. ഡെസ്‌കിൽ നിന്ന് പതഞ്ജിലിക്കെതിരെ ചെയ്ത സ്റ്റോറിക്ക് ആധികാരികതയില്ലെന്നും അവർ പറയുന്നു. വ്യക്തിവിദ്വേഷങ്ങൾ തീർക്കാൻ രാംദേവിനെ കളങ്കപ്പെടുത്തിയത് ശരിയല്ലെന്നാണ് ഇവരുടെ പക്ഷം.

ജനംടിവിയിലെ പ്രശ്‌നങ്ങൾ ആർ എസ് എസിനെ അലട്ടാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇതിന് പരിഹാരം കാണാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. രാജേഷ് പിള്ളയ്‌ക്കെതിരെ പരാതികൾ ഉയർന്നപ്പോൾ ചില മാറ്റങ്ങൾ വരുത്തി. അത് കൂടുതൽ കുഴപ്പത്തിലേക്കാണ് കാര്യങ്ങളെത്തിച്ചതെന്നും ആർഎസ്എസ് വിലയിരുത്തുന്നു. കുമ്മനം രാജശേഖരന്റെ പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്ന കേണൽ ലാൽ കൃഷ്ണയെ ചാനലിന്റെ തലപ്പത്ത് നിയോഗിച്ചതോടെ എല്ലാം കൈവിട്ടു പോയതായും അവർ വിലയിരുത്തുന്നു. നിരവധി സ്ത്രീ പീഡന ആരോപണം പോലും ചാനലിനുള്ളിൽ നിന്ന് ഉയരുന്നുണ്ടെന്ന് പരിവാർ നേതാക്കളും സൂചന നൽകുന്നു.

ആർ എസ് എസിന്റെ പേരിൽ തുടങ്ങിയ ചാനൽ വിശ്വരൂപന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. അങ്ങനെയാണ് ചാനൽ ഘടനയുണ്ടാക്കിയത്. അതുകൊണ്ട് തന്നെ പേരുദോഷം ഉണ്ടാകുമ്പോഴും ശക്തമായ ഇടപെടലിന് കഴിയുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP