Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിന്നസ്വാമിയിൽ ആറ് വിക്കറ്റ് വീഴ്‌ത്തി അശ്വിൻ പെരിയസ്വാമി; കങ്കാരുക്കളെ കറക്കി വീഴ്‌ത്തി ഇന്ത്യക്ക് 75 റൺസ് വിജയം; പൂണെയിലെ തോൽവിക്ക് ഉദ്യാന നഗരത്തിൽ മധുര പ്രതികാരം; പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പം; കെഎൽ രാഹുൽ കളിയിലെ കേമൻ

ചിന്നസ്വാമിയിൽ ആറ് വിക്കറ്റ് വീഴ്‌ത്തി അശ്വിൻ പെരിയസ്വാമി; കങ്കാരുക്കളെ കറക്കി വീഴ്‌ത്തി ഇന്ത്യക്ക് 75 റൺസ് വിജയം; പൂണെയിലെ തോൽവിക്ക് ഉദ്യാന നഗരത്തിൽ മധുര പ്രതികാരം; പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പം; കെഎൽ രാഹുൽ കളിയിലെ കേമൻ

ബാംഗ്ലൂർ: ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്വല വിജയം. 188 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വെറും 112 റൺസ് നേടാനെ കഴിഞ്ഞുള്ളു.ഇന്ത്യക്ക് വേണ്ടി അശ്വിൻ ആറ് വിക്കറ്റ് വീഴ്‌ത്തി കങ്കാരു വേട്ടയ്ക്ക് നേതൃത്വം നൽകി. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് താരങ്ങൾ ആദ്യം മുതൽ അക്രമിച്ച് കളിക്കുകയും ചെയ്തു. എന്നാൽ കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായത് വിനയായി. 28 റൺസ് നേടിയ നായകൻ സ്മിത്തും 24 റൺസ് നേടിയ പീറ്റർ ഹാൻഡസ്‌കോംപും മാത്രമാണ് ഒാസീസ് നിരയിൽ പിടിച്ച് നിന്നത്. രണ്ടിന്നിങ്‌സിലും അർധ സെഞ്ച്വറി നേടിയ ഓപ്പണർ ലോകേഷ് രാഹുലാണ് കളിയിലെ കേമൻ. ഇതോടെ നാല് മത്സര പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് മാർച്ച് 16ന് റാഞ്ചിയിൽ ആരംഭിക്കും

തലേന്ന് തിരിച്ചുവരവ് പ്രതീക്ഷ നടത്തിയ ഇന്ത്യ ഇന്ന് ചിന്നസാമിയിൽ രണ്ടാമിന്നിങ്‌സിൽ അധികം നീണ്ടില്ല.. നാലിന് 213 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 274 റൺസിന് പുറത്താവുകയായിരുന്നു. 187 റൺസാണ് ഇന്ത്യയുടെ ലീഡ്. നാല് വിക്കറ്റ് ശേഷിക്കെ ആസ്‌ട്രേലിയക്ക് 188 റൺസ് നേടിയാൽ വിജയം തുടരാം. ഹസൽവുഡിന്റെ ആറ് വിക്കറ്റ് പ്രകടനത്തിനാണ് രണ്ടാം ഇന്നിങ്‌സ് സാക്ഷിയായത്. മിച്ചൽ സ്റ്റാർക്കും ഒകീഫും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ആറു വിക്കറ്റ് കൈയിലിരിക്കെ 126 റൺസിന്റെ മുൻതൂക്കവുമായി ബാറ്റിനിറങ്ങിയ ഇന്ത്യക്ക് രാവിലെ 52 റൺസെടുത്ത രഹാനയെ നഷ്ടപ്പെട്ടു. സ്റ്റാർക്ക് ആണ് രഹാനയെ പുറത്താക്കിയത്. പിന്നാലെയെത്തിയ കരുൺ നായർ സ്റ്റാർക്കിനു മുന്നിൽ പൂജ്യത്തിന് പുറത്തായി മടങ്ങി. സ്‌കോർ ബോർഡിലേക്ക് നാലു റൺസ് കൂടി കൂട്ടിച്ചേർക്കവെ ഇന്ത്യയുടെ ഏകപ്രതീക്ഷയായ ചേതേശ്വർ പൂജാരയെയും (92) നഷ്ടപ്പെട്ടു. സെഞ്ച്വറിക്ക് എട്ട് റൺസകലെ വച്ച് ഹസൽവുഡാണ് പൂജാരയെ മടക്കിയത്. ആർ.അശ്വിൻ (4), ഉമേഷ് യാദവ്(1) എന്നിവരും ഓസീസ് ബൗളിങ്ങിനെ ചെറുക്കാനാകാതെ പെട്ടെന്ന് ക്രീസ് വിട്ടു. അവസാന വിക്കറ്റിൽ സാഹയും(20) ഇഷാന്ത് ശർമ്മയുമാണ് (6) ചെറുത്തുനിൽപിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP