Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊഞ്ച് ഉലർത്ത്

കൊഞ്ച് ഉലർത്ത്

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  • കൊഞ്ച്- 10
  • കൊച്ചുള്ളി- 8
  • ഇഞ്ചി- ½ ഇഞ്ച്
  • വെളുത്തുള്ളി -4
  • കുരുമുളക് പൊടി- 1 ടേ.സ്പൂൺ
  • മുളക് പൊടി – 1 ½  ടേ.സ്പൂൺ
  • മഞ്ഞൽപ്പൊടി- ½ ടീ.സ്പൂൺ
  • കുടമ്പുളി- 2 ചുള
  • പച്ചമുളക്- 2
  • ഉപ്പ്- പാകത്തിന്
  • കരിവെപ്പില- 1 കതിർപ്പ്
  • വെളിച്ചെണ്ണ-

പാകംചെയ്യുന്ന വിധം

കൊഞ്ച് വൃത്തിയാക്കി,  മാറ്റിവെക്കുക. അതിലേക്ക്, ½ സ്പൂൺ മുളകുപൊടി, ഉപ്പ് മഞ്ഞൾപ്പൊടി കരിവേപ്പില, പുളി എന്നിവ ചേർത്ത് വേവിച്ചു വെക്കുക.  നല്ല ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്, ഉള്ളിയും, ഇഞ്ചിയും വെളുത്തുള്ളിയും, കരിവേപ്പിലയും ചേർത്തു വഴറ്റി അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന  കൊഞ്ചും ചേർത്ത്  ഉലർത്തുക. അതിലേക്ക്  ബാക്കി  ഒരു സ്പൂൺ  മുളകുപൊടിയും , കുരുമുളകും ,  പച്ചമുളക്  കീറിയതും ചേർത്ത് ഒന്നുകൂടി വഴറ്റി വിളംബുക.

കുറിപ്പ്: -  വളരെ ചെറിയ കൊഞ്ചാണ് ഇത്തരം ഉലർത്തുകൾക്ക്  നല്ലത്. സാധാരണ ഷാപ്പുകളിൽ ഇത്തരം  ഉലർത്തുകൾ ധാരാളം കിട്ടാറുണ്ട്. പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഉലർത്താണിത്.  ഉപ്പും മഞ്ഞൾപ്പൊടിയും അല്പം  മുളകുപൊടി, കുടുംബുളിയും ചേർത്ത് പറ്റിച്ച് വച്ചിരുന്നാൽ  എടുത്ത്  ഉലർത്താൽ സമയം  പോകില്ല. പച്ചമുളകും, കുരുമുളകും, മുളകുപൊടിയും  ഉള്ളതിനാൽ   നല്ല എരിവുള്ള ഒരു  ഉലർത്താണിത്. 




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP