Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വിസുമായി ഒമാൻ എയർ; മാർച്ച് 27 ന് രാത്രി ആദ്യ സർവ്വീസ്

സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വിസുമായി ഒമാൻ എയർ; മാർച്ച് 27 ന് രാത്രി ആദ്യ സർവ്വീസ്

ലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വിസുമായി ഒമാൻ എയർ. ദിവസവും രാത്രി ഒമാൻ സമയം 12.40 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും

മാർച്ച് 27 മുതൽ ആണ് ആദ്യ സർവ്വീസ്. ദിവസവും രാത്രി ഒമാൻ സമയം 12.40 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയിൽ എത്തുകയും ചെയ്യും. കോഴിക്കോട്ടേക്ക് സലാലയിൽ നിന്ന് വൈകാതെ സർവീസ് ആരംഭിക്കുമെന്ന് ഒമാൻ എയർ നേരത്തെ അറിയിച്ചിരുന്നതാണ്.

സ്‌കൂൾ അവധിക്കാലമായ ജൂൺ ജുലൈ മാസങ്ങളിലുൾപ്പടെ ഇപ്പോൾ ബുക്കിങ് ലഭ്യമാണ്. റിട്ടേൺ ടിക്കറ്റിന് 128 റിയാലും വൺവേക്ക് 80 റിയാലുമാണ് നിരക്ക്. 27ന് രാത്രിയാണ് ആദ്യ സർവീസ്. മുപ്പത് കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗുമാണ് ഒരു ടിക്കറ്റിന് അനുവദിക്കുക. ിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയിൽ നിന്ന് നേരിട്ട്
കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP