Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ ഊമക്കത്തിലെ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിക്കാതെ എഴുതിയ ആളെ തപ്പി നടന്നത് മെത്രാന്റെ നേതൃത്വത്തിൽ; വ്യാജ പരാതി നൽകി മറുപടി എഴുതിവാങ്ങി എഴുതിയത് ഫാദർ ഫ്രാൻസിസ് എന്ന് വിധിയെഴുതിയത് മെത്രാൻ തന്നെ: മരണ ശേഷവും ഊമക്കത്ത് തുടർന്നിട്ടും മനസ്സാക്ഷി കുത്തില്ലാതെ പീഡകർ

വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ ഊമക്കത്തിലെ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിക്കാതെ എഴുതിയ ആളെ തപ്പി നടന്നത് മെത്രാന്റെ നേതൃത്വത്തിൽ; വ്യാജ പരാതി നൽകി മറുപടി എഴുതിവാങ്ങി എഴുതിയത് ഫാദർ ഫ്രാൻസിസ് എന്ന് വിധിയെഴുതിയത് മെത്രാൻ തന്നെ: മരണ ശേഷവും ഊമക്കത്ത് തുടർന്നിട്ടും മനസ്സാക്ഷി കുത്തില്ലാതെ പീഡകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാനന്തവാടി മേരിമാതാ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ മരണത്തിലേക്ക് നയിച്ചത് ചില അച്ചന്മാരുടെ ദുഷ്പ്രവർത്തികളെ കുറിച്ച് അറിഞ്ഞതാണ്. കത്തോലിക്കാ സഭ ചർച്ച ചെയ്യാൻ പോലും ആഗ്രഹിക്കാത്ത വിധത്തിലായിരുന്നു മാനന്തവാടി രൂപതയ്ക്ക് കീഴിലെ ചില വൈദികരെ കുറിച്ച് ഉയർന്നിരുന്ന ആരോപണം. ഇപ്പോൾ ബലാത്സംഗ കേസിൽ അകത്തായ ഫാ. റോബിൻ വടക്കുംചേരി മാനന്തവാടി ഡീപോൾ സ്‌കൂളിന്റെ മേധാവിയായ വേളയിലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നിരുന്നു.

ഒരിക്കൽ ഒരു യുവതി കുമ്പസാരത്തിൽ തന്നെ ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചതിനെ കുറിച്ച് പരാതിപ്പെട്ടിപ്പോൾ ഫ്രാൻസിസ് അച്ചൻ പൊലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സഭയുടെ ഇടുങ്ങിയ മനസ് ഇതേക്കുറിച്ച ചർച്ച ചെയ്യാൻ പോലും താൽപ്പര്യം കാണിച്ചില്ല. ഇതിനിടെയാണ് വൈദികരിൽ റോബിൻ അടക്കമുള്ളവരുടെ ദുഷ് ചെയ്തിക്കൾ സംബന്ധിച്ച ഊമക്കത്ത് പ്രചരിച്ചത്. വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ ഈ ഊമകത്തിന്റെ പിതൃത്വം സഭാതലവന്മാർ ഫാ. ഫ്രാൻസിസിന്റെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. വൈദികരുടെ കൊള്ളരുതായ്മ്മകൾ വിവരിക്കുന്ന ഈ ഊമക്കത്ത് എഴുതിയത് ഫ്രാൻസിസ് അച്ചനാണെന്ന് വരുത്തി റോബിൻ അടക്കമുള്ള വൈദികർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു.

ഊമക്കത്തിന്റെ ഉടമ ഫ്രാൻസിസ് അച്ചൻ ആണ് എന്ന മെത്രാന്റെ നിഗമനം ആയിരുന്നു അച്ചൻ നേരിട്ട മാനസിക പ്രശ്നങ്ങളുടെ അടിത്തറ. അത് അച്ചൻ എഴുതിയതല്ല എന്നു വിശ്വസിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ അച്ചന്റെ മരണ ശേഷവും അതേ കയ്യക്ഷരത്തിലും അതേ ശൈലിയിലും ഊമക്കത്ത് തുടർന്നതോടെ ഫ്രാൻസിസ് അച്ചനെതിരെ വിധി എഴുതിയവർ ഇളിഭ്യരായി. സ്വർഗ്ഗത്തിൽ നിന്നാണോ അച്ചൻ കത്തെഴുതുന്നത് എന്നു ചോദിച്ചു ഫ്രാൻസിസ് അച്ചനെ പിന്തുണച്ചവർ രംഗത്തു വരികയും ചെയ്തിരുന്നു. അച്ചനെ മരണത്തിലേക്ക് തള്ളി വിട്ടത് അച്ചൻ എഴുതാത്ത ഒരു ഊമക്കത്തിന്റെ പേരിലുള്ള വിവാദം ആയിരുന്നു എന്നുറപ്പായിട്ടും പിന്നീട് അച്ചൻ അല്ല എഴുതിയത് എന്നു തിരിച്ചറിഞ്ഞിട്ടും യാതൊരു മനസാക്ഷിയും ഇല്ലാതെ ഊമക്കത്തുകാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രൂപതാ അധികൃതർ എന്നതാണ് ലജ്ജാകരം.

ഈ ഊമക്കത്ത് ഇറങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രസിദ്ധീകരണത്തിൽ ഫ്രാൻസിസ് അച്ചൻ ഒരു ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തിൽ കുമ്പസരിക്കാൻ മറ്റ് ഇടവകകളിൽ പോകാം സ്വന്തം ഇടവകയിൽ തന്നെ പോകേണ്ടതില്ലെന്ന വിധത്തിൽ അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ ലേഖനത്തിന് പിന്നാലെ ഇറങ്ങിയ ഊമക്കത്തിലെ വിവരങ്ങളുടെ പേരിൽ ഫാ. ഫ്രാൻസിസിനെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു രൂപത. എന്നാൽ, എന്താണ് പരാതിയിൽ പറയുന്ന കാര്യങ്ങളെന്നോ അതിൽ ചില വസ്തുതകൾ ഉണ്ടോ എന്ന് അന്വേഷിക്കാനോ മെത്രാൻ അടക്കമുള്ളവർ മിനക്കെട്ടില്ല. മറിച്ച് ആരാണ് ഊമകത്തിന് പിന്നിലെന്നായിരുന്നു അന്വേഷണം. ഈ കത്തിന്റെ പേരിൽ അച്ചനെ സമ്മർദ്ദത്തിലാക്കി. താനല്ല ഈ കത്തിന് പിന്നിലെന്ന് പലതവണ പറഞ്ഞെങ്കിലും ഫ്രാൻസിസ് അച്ചനെ വിശ്വസിക്കാതെ കുറ്റക്കാരെ രക്ഷിക്കുന്ന നിലപാടായിരുന്നു രൂപതാ ബിഷപ്പിന്.

റോബിൻ മേരിമാതാ കോളേജ് മാനേജർ കോർപ്പറേറ്റ് മാനേജർ ആയിരിക്കുമ്പോൾ നടത്തിയ ചില ഇടപെടലുകളെ സംബന്ധിച്ചായിരുന്നു ഊമക്കത്തിൽ പറഞ്ഞിരുന്നത്. റോബിന്റെ കൊള്ളരുതായ്മ്മകൾ അടങ്ങിയതായിരുന്നു കത്ത്. ഇതോടെ പല വിഷയങ്ങളുടെ പേരിലും അച്ചനെ പ്രതിപക്ഷത്താക്കി. കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപണങ്ങൾ ഉയർന്നതും റോബിന് നേർക്കായിരുന്നു. നിർമ്മാണത്തിനു കോൺട്രാക്റ്റ് എടുത്തു ആൾ ചില പെൺകുട്ടികളെ ശല്യപ്പെടുത്തിയ സന്ദർഭങ്ങളിൽ കുട്ടികൾ അദ്ധ്യാപകനായ ഫ്രാൻസിസ് അച്ചനെ സമീപിച്ചു. ഇതോടെ അച്ചൻ മുഖാന്തിരം പരാതി ബോധിപ്പിക്കാൻ ശ്രമിച്ചതെ വൈരാഗ്യം മൂലം റോബിൻ അവഹേളിക്കുകയായിരുന്നു ചെയ്തതെന്നാണ് അറിയുന്നത്.

ഇതിനിടെ വീണ്ടും ഊമക്കത്തുകൾ പ്രചരിച്ചതോടെയാണ് രൂപത അന്വേഷണം ഊർജ്ജിതമാക്കിയത്. രൂപതാ മെത്രാൻ സിഎംഐ പ്രൊവിൻഷലിനു കത്തെഴുതി ഫ്രാൻസിസ് അച്ചനെതിരായ നിലപാട് കൈക്കൊള്ളണമെന്ന് പോലും ആവശ്യപ്പെട്ടു. അച്ചനാണ് ഊമക്കത്ത് എഴുതിയത് എന്നും 100 ശതമാനം വിശ്വസിക്കുന്നതായി പറഞ്ഞു കൊണ്ടായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. കത്തുകൾ താനല്ല എഴുതിയെതെന്നു ഒരിക്കൽ സത്യം പുറത്തു വരുമെന്നും അച്ചന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.

ഊമക്കത്ത് എഴുതിയത് ആരെന്ന് കണ്ടുപിടിക്കാൻ പിതാവ് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ശരിയായ വിധത്തിൽ അന്വേഷണം നടത്താതെ ഫ്രാൻസിസ് അച്ചനാണെന്ന വരുത്തി തീർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വ്യാജ പരാതിയിൽ ഫ്രാൻസിസ് അച്ചനെ കൊണ്ട് മറുപടി എഴുതിച്ചു വാങ്ങി. ഇതോടെ കോളേജിൽ താമസ സൗകര്യം ഒരുക്കാതെ മാറ്റി നിർത്തി. തുടർന്ന് മാനസികമായി അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്ന വിധത്തിലായിരുന്നു സഭാ നേതൃത്വത്തിന്റെ പെരുമാറ്റം.

ഈ സമത്ത് അച്ചനെ ദേവാലയത്തിൽ നിന്നും മാറ്റുകയും ചെയ്തു. സിഎഐ സഭയും ഒരു ഘട്ടത്തിൽ അദ്ദേഹത്തെ കൈവിട്ടു. പകരം താമസിക്കാനും കോളേജിൽ വരാനും സ്ഥലം നൽകിയില്ല. ഇതോടെ അച്ചനും സ്വമേധയാ കുട്ടികളും ടൗണിൽ ഒരു റൂമെടുത്തു താമസം തുടങ്ങയായിരുന്നു. ഇതിന് സഭയുടെ അനുവാദവും ഉണ്ടായിരുന്നു. ഇതിനിടെയും ചതിയുമായി വൈദിക മാഫിയ അവിടെ നിന്നു. എന്നാൽ, ഊമക്കത്തിന് പിന്നിൽ അച്ചന് യാതൊരു പങ്കുമില്ലെന്ന് കൂടുതൽ വ്യക്തമായത് അദ്ദേഹത്തിന് മരണ ശേഷമാണ്. ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ മരണ ശേഷവും വൈദിക ജാഗ്രത സമിതിയുടെ പേരിൽ ഊമക്കത്തു പ്രചരിക്കുകയുണ്ടായി.

സഭയുടെ കെടുകാര്യസ്ഥതകളിലേക്ക് വിരൽ ചൂണ്ടുന്നത് തന്നെയായിരുന്നു ഊമക്കത്തിലെ വിവരങ്ങളും. ഇപ്പോൾ ഫാദർ റോബിൻ പീഡന കേസിൽ അറസ്റ്റിലായപ്പോൾ രൂപതയ്ക്ക് കീഴിൽ നടക്കുന്ന കൊള്ളരുതായ്മ്മകൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഈ വിഷയത്തിൽ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ നിലപാടുകളെ മുഖവിലക്കെടുക്കാൻ സഭ തയ്യറായിരുന്നെങ്കിൽ ഇപ്പോഴത്തെ വൻ നാണക്കേട് ഒഴിവാക്കാം എന്ന് കരുതുന്നവരും ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP