Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുവയെ കണ്ട് കുട്ടിപുലിമുരുകൻ ഓടുന്നത് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലോ? മുഖത്തുകൊള്ളാതെ പോയ ഇടി; ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ നക്ഷത്രം അപ്രത്യക്ഷമായി; 150 കോടി ക്ലബ്ലിൽ ഇടംപിടിച്ച പുലിമുരുകനിലെ ആരും ശ്രദ്ധിക്കാതെ പോയ 113 അബദ്ധങ്ങൾ കാണാം...

കടുവയെ കണ്ട് കുട്ടിപുലിമുരുകൻ ഓടുന്നത് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലോ? മുഖത്തുകൊള്ളാതെ പോയ ഇടി; ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ നക്ഷത്രം അപ്രത്യക്ഷമായി; 150 കോടി ക്ലബ്ലിൽ ഇടംപിടിച്ച പുലിമുരുകനിലെ ആരും ശ്രദ്ധിക്കാതെ പോയ 113 അബദ്ധങ്ങൾ കാണാം...

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: 150 കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രം പുലിമുരുകൻ മലയാളത്തിൽ കുറിച്ചത് ഒരു പുതിയ ചരിത്രം തന്നെയാണ്. ആക്ഷൻ ത്രില്ലർ ചിത്രമെന്ന നിലയിൽ വൈശാഖ് ഒരുക്കിയ ഈ സിനിമയുടെ ഷൂട്ടിങ് തന്നെ ദ്വീർഘകാലം നീണ്ടു നിന്നിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിൽ അധികം ആരു ശ്രദ്ധിക്കാതെ പോയ നിരവധി തെറ്റുകളും കടന്നുകൂടി. എന്നാൽ, ചിത്രം കണ്ടു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ആർക്കും ഈ തെറ്റുകളെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കില്ല. എന്നാൽ, ചിത്രത്തിൽ 113 തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നാണ് ഒരുകൂട്ടം സിനിമാ നിരീക്ഷകരുടെ കണ്ടു പിടിത്തം.\

ഈ തെറ്റുകളെല്ലാം കോർത്തിണക്കി കൊണ്ട് ഒരു വീഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ അല്ല ഈ തെറ്റുകൾ അവർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യം വീഡിയോയുടെ തുടക്കത്തിൽ തന്നെ അഴർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രത്തിലെ ലോജിക്ക് ഇല്ലായ്മയെ കുറിച്ചാണ് അവർ ചൂണ്ടിക്കാട്ടിയത്. സിനിമയുടെ കുട്ടിപുലിമുരുകൻ കടുവയെ കണ്ട് ഓടുന്നതിലെ തെറ്റുകൾ മുതൽ വീഡിയോ ചൂണ്ടിക്കാട്ടുന്നു.

കടുവയെ കണ്ട് കുട്ടിപുലിമുരുകൻ ഓടുമ്പോൾ കടുവകയ്ക്ക് മുരുകനെ പിടിക്കാൻ കഴിയുന്നില്ല. മനുഷ്യനേക്കാൽ വേഗത്തിൽ ഓടാൻ കഴിയുന്ന കടുവക്ക് എന്തുകൊണ്ടാണ് കുട്ടിമുരുകനെ പിടികൂടാൻസാധിക്കാത്തതെന്ന ചോദ്യമാണ് ഉയർത്തുന്നത്. ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലാണ് കുട്ടിപുലിമുരുകന്റെ ഓട്ടം എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. ഇതു കൂടാതെ സംഘട്ടന രംഗങ്ങളിലും അബദ്ധങ്ങൾ കടന്നു കൂടിയിട്ടുണ്ട്. പുലിമുരുകനും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘട്ട വേളയിൽ നിറയെ അബദ്ധങ്ങളാണ് കാണാൻ കഴിയുക. യൂണിഫോമിലെ നക്ഷത്രം ചില ഷോട്ടുകളിൽ കാണാൻ തന്നെയില്ല.

ഇത് കൂടാതെ സംഘട്ടന വേളയയിൽ മോഹൻലാലിന്റെ ഇടി പലപ്പോഴും പ്രതിനായകന്റെ ദേഹത്തുകൊള്ളുന്നില്ല. ഡാഡി ഗിരിജ കെട്ടിയ വാച്ച് ഇടതു കൈയിൽ നിന്നും വലതു കൈയിലേക്ക് മാറിപ്പോയ സംഭവവും. മംഗലാപുരത്തേക്ക് ലോറിയിലേക്ക് നായകൻ രക്ഷപെട്ട് പോകുമ്പോൾ അവിടെ എത്തുമ്പോൾ ലോറിയുടെ നമ്പർ തന്നെ മാറിപ്പോകുന്ന സംഭവവും ഉണ്ട്. പുലിയൂർ ഗ്രാമത്തിൽ എത്തുമ്പോൾ ഉള്ള നമ്പറല്ല മുരുകന്റെ മയിൽ വാഹനം ലോറിക്ക് മംഗലാപുരത്തുള്ളത്.

ഇങ്ങനെ ചിത്രത്തിലെ 113 അബദ്ധങ്ങൾ അക്കമിട്ട് നിരത്തികൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, ഈ അബദ്ധങ്ങളൊന്നും സിനിമയെ നെഗറ്റീവായ കാണാനല്ലെന്നാണ് വീഡിയോ തയ്യാറാക്കായിവരുടെ പക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP