Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസവാവധി ആറുമാസമാക്കുന്ന നിയമം ലോക്‌സഭയും പാസാക്കി; സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്കു ബാധകം; അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങൾ കുഞ്ഞുങ്ങൾക്കായി ക്രഷ് തുടങ്ങണം; ജോലിക്കിടെ കുഞ്ഞിനെ നാലു തവണ സന്ദർശിക്കാനും പാലു കൊടുക്കാനും വനിതകൾക്ക് അവകാശം

പ്രസവാവധി ആറുമാസമാക്കുന്ന നിയമം ലോക്‌സഭയും പാസാക്കി; സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്കു ബാധകം; അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങൾ കുഞ്ഞുങ്ങൾക്കായി ക്രഷ് തുടങ്ങണം; ജോലിക്കിടെ കുഞ്ഞിനെ നാലു തവണ സന്ദർശിക്കാനും പാലു കൊടുക്കാനും വനിതകൾക്ക് അവകാശം

ന്യൂഡൽഹി: സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ച (6 മാസം) ആക്കിക്കൊണ്ടുള്ള നിയമം ലോക്സഭ പാസ്സാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ രാജ്യ സഭ ബിൽ പാസ്സാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമം ചില ഭേദഗതികൾ വരുത്തി കൊണ്ടുള്ള ബിൽ ആണ് പാസ്സാക്കിയത്.

നിലവിൽ മൂന്നു മാസമായി നൽകുന്ന പ്രസവാവധി ആറ് മാസമാക്കി കൊണ്ടുള്ളതാണ് ഒരു പ്രധാന ഭേദഗതി. ആദ്യത്തെ രണ്ട് പ്രസവത്തിന് മാത്രമേ ഈ അവധിക്കുള്ള അർഹതയുണ്ടാവൂ.
ആദ്യത്തെ രണ്ട് പ്രസവത്തിന് ശേഷം ഗർഭം ധരിക്കുന്നവർക്ക് മൂന്നു മാസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളൂ.

അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങൾ ക്രഷ് സംവിധാനം തുടങ്ങണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

കുട്ടികളെ ജോലിക്കിടയിൽ നാല് തവണ സന്ദർശിക്കാനും പാലു കൊടുക്കാനുമുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടായിരിക്കണം. എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങൾ നിർബന്ധമായും ചെയ്തു നൽകേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP