Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിംഗപ്പൂരിൽ നിയമപരമായി പുകവലിക്കാനുള്ള പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തി; 21 വയസിൽ താഴെയുള്ളവർ പുകവലി ഉത്പ്പന്നങ്ങൾ വാങ്ങുന്നതിനും വിലക്ക്

സിംഗപ്പൂരിൽ നിയമപരമായി പുകവലിക്കാനുള്ള പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തി; 21 വയസിൽ താഴെയുള്ളവർ പുകവലി ഉത്പ്പന്നങ്ങൾ വാങ്ങുന്നതിനും വിലക്ക്

സിംഗപ്പൂരിൽ നിയമപരമായി പുകവലിക്കാനുള്ള പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. പുകയില ഉത്പന്നങ്ങൾ 21 വയസിൽ താഴെയുള്ളവർ വാങ്ങുന്നത് നിയമലംഘനത്തിൽ പെടുമെന്ന് ഭേദഗതിയിൽ പറയുന്നു. ചെറുപ്പക്കാരിൽ പുകവലി മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

സിംഗപ്പൂരിൽ പുകവലി നിയന്ത്രണങ്ങൾ ഘട്ടഘട്ടമായി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമയാണ് പുതിയ തീരുമാനവും. വരുന്ന വർഷങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉതപ്പന്നങ്ങൾ വില്ക്കുന്നതും അവ കൈവശം വയ്ക്കുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

രാജ്യത്ത് 18 നും 21 നും ഇടയിൽ പ്രായമുള്ളവരിൽ 45 ശതമാനവും ദിനംപ്പതി പുകവലിക്കപ്പെടു ന്നതായാണ് കണക്ക്. പുകവലിക്കാരുടെ എണ്ണം കുറയ്ക്കാനായി ബോധവത്കരണ പരിപാടികളടക്കം പല വിധത്തിലുള്ള പ്രവർത്തനങ്ങളും സർക്കാർ നടപ്പിലാക്കി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP