Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടയ്ക്ക് മുങ്ങുന്ന ഭർത്താവിനെ തേടി പോയ സ്ത്രീ യുവതിയായ കാമുകിയെ കൈയോടെ പിടികൂടി; കാമുകിയെ നഗ്‌നയാക്കി തെരുവിലൂടെ നടത്തി പ്രതികാരം

ഇടയ്ക്ക് മുങ്ങുന്ന ഭർത്താവിനെ തേടി പോയ സ്ത്രീ യുവതിയായ കാമുകിയെ കൈയോടെ പിടികൂടി; കാമുകിയെ നഗ്‌നയാക്കി തെരുവിലൂടെ നടത്തി പ്രതികാരം

ബീജിങ്; ഭർത്താവും കാമുകിയും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കൈയോടെ പിടിച്ച ചൈനയിലെ ഒരു ഭാര്യ കാമുകിയായ യുവതിയെ തുണിയുരിച്ച് തെരുവിലൂടെ നടത്തി പ്രതികാരം തീർത്തു. തന്നെ കബളിപ്പിച്ച് ഇടയ്ക്ക് മുങ്ങുന്ന ഭർത്താവിനെ തേടി പോയ സ്ത്രീ ഇരുവരെയും കൈയോടെ പിടികൂടിയപ്പോഴാണീ നാടകീയ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.

ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യിബിനിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ഫോട്ടോകളും വൈറലായിട്ടുണ്ട്. ഭർത്താവിന്റെ കാമുകിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും അവളെ ആൾക്കൂട്ടത്തിന്റെ മുന്നിലേക്ക് തള്ളിവിടുന്ന ഭാര്യയെയും ഇതിൽ കാണാം.

ചെറിയൊരു ഫ്ലാറ്റിൽ നിന്നായിരുന്നു ഭാര്യ ഇവരുടെ അവിഹിത ബന്ധം ചൂടോടെ പിടികൂടിയത്. തുടർന്ന് ദൃക്സാക്ഷികളുടെ മുന്നിൽ വച്ച് കാമുകിയുടെ അടിവസ്ത്രങ്ങളടക്കം വലിച്ച് കീറിയാണ് ഭാര്യ പ്രതികാരം തീർത്തത്. തന്റെ ഭർത്താവ് ആഴ്ചയിലൊരിക്കൽ മണിക്കൂറുകളോളം തന്നെ കബളിപ്പിച്ച് മുങ്ങുന്നതിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഭാര്യ അന്വേഷണം നടത്തി ഈ കള്ളക്കളി പൊളിച്ചിരിക്കുന്നത്. തുടർന്ന് തന്റെ അമ്മയെയും അമ്മായിയെയും തന്റെ ഭർത്താവിനെ പിന്തുടരാൻ നിയോഗിക്കുകയും ചെയ്തിരുന്നു.

ഫ്ലാറ്റിൽ നിന്നും കാമുകിയെ പടിക്കെട്ടുകളിലൂടെ വലിച്ചിറക്കി റോഡിലേക്ക് തള്ളുകയാണ് ഭാര്യ ചെയ്തിരിക്കുന്നത്. ഭാര്യയുടെ ബന്ധുക്കളും ഇതിന് സഹായം ചെയ്തുകൊടുക്കുന്നുണ്ട്. തുടർന്ന് കാമുകിയെ റോഡിലേക്ക് തള്ളിയിട്ട് ജനക്കൂട്ടത്തെ ആകർഷിക്കാൻ ഇവർ ശബ്ദമുയർത്തി ആക്ഷേപിച്ചിരുന്നു. തുടർന്ന് കാമുകിയെ രക്ഷിക്കാൻ ദൃക്സാക്ഷികളിൽ ചിലർ ഇടപെടുന്നുമുണ്ട്. കാമുകി ഇത്തരത്തിലുള്ള ശിക്ഷ സ്വീകരിക്കുന്ന വിധത്തിൽ നിന്ന് കൊടുക്കുകയായിരുന്നുവെന്നും താനാണ് തെറ്റുകാരിയെന്ന് ബോധ്യപ്പെട്ട വിധത്തിലായിരുന്നു അവരുടെ പ്രതികരണമെന്നും വീഡിയോ ചിത്രീകരിച്ച ചിച്ചി ചാൻ സാക്ഷ്യപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP