Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധാകരൻ മന്ത്രിയുടെ ഭീതി വെറുതേയായില്ല: ആറന്മുള അരിയുണ്ടാക്കാൻ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി സിവിൽ സപ്ലൈസ് ഉന്നതൻ, ജില്ലാ കലക്ടറും കൃഷിവകുപ്പും ഇടപെട്ടു തടഞ്ഞു

സുധാകരൻ മന്ത്രിയുടെ ഭീതി വെറുതേയായില്ല: ആറന്മുള അരിയുണ്ടാക്കാൻ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി സിവിൽ സപ്ലൈസ് ഉന്നതൻ, ജില്ലാ കലക്ടറും കൃഷിവകുപ്പും ഇടപെട്ടു തടഞ്ഞു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആറന്മുളയിൽനിന്ന് ലഭിക്കുന്നത് നല്ല കുത്തരിയായിരിക്കുമെന്നും പക്ഷേ, അതിന് സ്വകാര്യ മില്ലുകളുടെ കടന്നു കയറ്റം തടസമാകുമെന്നുമുള്ള മന്ത്രി ജി. സുധാകരന്റെ ഭീതി വെറുതേയായില്ല. മന്ത്രിയുടെ പ്രവചനം ഫലിച്ചു.

ആറന്മുള അരിയുണ്ടാക്കാനുള്ള അവകാശം ഓയിൽ പാം ഇന്ത്യയെ മറി കടന്ന് സ്വകാര്യ മില്ലുകാർക്ക് മറിച്ചു കൊടുക്കാനുള്ള നീക്കം ജില്ലാ ഭരണകൂടവും കൃഷിവകുപ്പും തക്ക സമയത്ത് ഇടപെട്ട് തടയുകയായിരുന്നു. ആറന്മുള റൈസ് ലോഗോ പ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ പ്രവചനം.

വിവാദമായ വിമാനത്താവള പദ്ധതിയുടെ സ്ഥലത്താണ് സർക്കാർ നെൽകൃഷിയിറക്കിയത്. ഇവിടെ വിളയിച്ച് എടുത്ത നെല്ല് സ്വകാര്യ മില്ലുകാർക്ക് കൈമാറാൻ നീക്കം നടത്തിയത് സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നതനായിരുന്നു. ഇതിനുള്ള നടപടി ക്രമങ്ങൾ ഏറെക്കുറെ പൂർത്തിയാക്കുകയും ചെയ്തു. വിവരം മണത്തറിഞ്ഞ ജില്ലാ ഭരണകൂടവും കൃഷി വകുപ്പും തക്ക സമയത്ത് ഇടപെട്ടതിനാൽ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം വീണ്ടെടുക്കുമെന്നും ഇവിടെ കൃഷിയിറക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നതാണ്.

ഇതിൻ പ്രകാരം കൃഷിമന്ത്രി വി എസ്. സുനിൽകുമാർ, കാർഷികോൽപാദന കമ്മിഷണർ രാജു നാരായണ സ്വാമി എന്നിവർ പലവട്ടം സ്ഥലം സന്ദർശിച്ച് കൃഷിയിറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പാടശേഖരങ്ങൾ ഒരുക്കുന്നതിനും കോഴിത്തോടും കരിമാരംതോടും വലിയതോടും ഉൾപ്പെടെ നികത്തിയ പ്രദേശങ്ങൾ പൂർവ സ്ഥിതിയിലാക്കുന്നതിനും 40 കോടി രൂപയും അനുവദിച്ചു. നടത്തിപ്പിനായി സ്‌പെഷ്യൽ ഓഫീസറെയും നിയമിച്ചു. ആറ•ുള എൻജിനീയറിങ് കോളജിന് സമീപത്തെ പാടശേഖരമാണ് മുഖ്യമന്ത്രിക്ക് വിത്തെറിയാനായി കണ്ടെത്തിയത്. ഇത് തർക്കഭൂമിയാണെന്നും ഇവിടെ വിത്തെറിയാൻ പറ്റില്ലെന്നും ഉടമകൾ പറഞ്ഞതോടെ എതിർവശത്തുള്ള സ്വകാര്യ പാടശേഖരം കൃഷിക്കായി തെരഞ്ഞെടുത്തു.

കൃഷിക്ക് അനുമതി നൽകിയ ഉടമയുമായി ഉണ്ടാക്കിയ കരാർ പാലിക്കാതിരുന്നത് വിവാദമായി. ഇതിനിടെയാണ് നെല്ല് വിൽപന സംബന്ധിച്ച് വിവാദം ഉടലെടുത്തത്. നെല്ല് കുത്തി അരിയാക്കി ആറന്മുള റൈസ് എന്ന ബ്രാൻഡ് നെയിമിൽ പുറത്തിറക്കാനാണ് സർക്കാർ സിവിൽ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടത്. അരിയാക്കുന്നതിനുള്ള സംവിധാനം സ്വന്തമായി ഇല്ലാത്തതിനാൽ ഓയിൽപാം ഇന്ത്യയുമായി കരാർ ഉണ്ടാക്കാനും നിർദേശിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് സിവിൽ സപ്ലൈസ് ഉന്നതൻ ആറന്മുള റൈസിനുള്ള അവകാശം ആലപ്പുഴ ജില്ലയിലെ മില്ലുടമയ്ക്ക് നൽകിയത്.

അവകാശം കൈയിൽ കിട്ടിയതോടെ മില്ലുടമ നെല്ല് സംഭരിക്കുന്നതിനായി ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെ കർഷകർക്ക് ചാക്കുകൾ നൽകി. സ്വകാര്യമില്ലുകൾ നെല്ല് ശേഖരിച്ച് അരിയാക്കി എത്തിക്കുന്നതിലെ തട്ടിപ്പ് തിരിച്ചറിഞ്ഞ ജില്ലാ ഭരണകൂടം ഇടപെട്ടു. സർക്കാർ കരാർ വയ്ക്കാൻ പറഞ്ഞ ഓയിൽപാമിന് അടിസ്ഥാന സൗകര്യമില്ലെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. ഇത് ചെവിക്കൊള്ളാതിരുന്ന ജില്ലാ കലക്ടർ ആർ. ഗിരിജ നെല്ല് അരിയാക്കുന്നതിന് ഓയിൽപാമിനെ തന്നെ വീണ്ടും എൽപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP