Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ സീരിയൽ കാണാത്ത വ്യക്തിയാണെന്ന് പുച്ഛത്തോടെ രഞ്ജിനി ഹരിദാസ്; അങ്ങനെയുള്ള വ്യക്തിയാണെങ്കിൽ നിങ്ങൾ ഇങ്ങനത്തെ ഷോകൾ ചെയ്യാതിരിക്കണമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി രേഖ രതീഷ്; ഷോയുടെ റേറ്റിങ് കൂട്ടാൻ അവതാരികയെയും നടിയെയും തമ്മിലടിപ്പിച്ച് ഏഷ്യാനെറ്റ് പ്ലസ്: വൈറലാകുന്ന വീഡിയോ കാണാം..

ഞാൻ സീരിയൽ കാണാത്ത വ്യക്തിയാണെന്ന് പുച്ഛത്തോടെ രഞ്ജിനി ഹരിദാസ്; അങ്ങനെയുള്ള വ്യക്തിയാണെങ്കിൽ നിങ്ങൾ ഇങ്ങനത്തെ ഷോകൾ ചെയ്യാതിരിക്കണമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി രേഖ രതീഷ്; ഷോയുടെ റേറ്റിങ് കൂട്ടാൻ അവതാരികയെയും നടിയെയും തമ്മിലടിപ്പിച്ച് ഏഷ്യാനെറ്റ് പ്ലസ്: വൈറലാകുന്ന വീഡിയോ കാണാം..

തിരുവനന്തപുരം: സീരിയലുകളെ തള്ളിപ്പറഞ്ഞ രഞ്ജിനിക്ക് രേഖാ രതീഷ് കൊടുത്ത ചുട്ട മറുപടി.... രേഖാ രതീഷിന്റെ അമർഷത്തിൽ ഏഷ്യാനെറ്റ് പ്ലസിന്റ ചരിത്രത്തിലാദ്യമായി ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടിവന്ന നിമിഷങ്ങൾ.... വാവിട്ട വാക്കു കാരണം ജീവിതത്തിൽ ആദ്യമായി പതറിപ്പോയ രഞ്ജിനി ഹരിദാസ്..... രേഖ രതീഷ് വേഴ്‌സസ് രഞ്ജിനി ഹരിദാസ്.... ഇവരിലാരാണ് അഹങ്കാരി, ആരുടെ ഭാഗത്താണ് തെറ്റ്.....

ഇത് റേറ്റിങ് കൂട്ടാൻ വേണ്ടി പരിപാടിക്കിടെ അവതാരകയായ രഞ്ജിനി ഹരിദാസിനെയും സീരിയൽ നടി രേഖാ രതീഷിനെയും തമ്മിൽ അടികൂടിച്ച് ഏഷ്യാനെറ്റ് പ്ലസിന്റെ പുതിയ വിപണന തന്ത്രം. റൺ ബേബി റൺ എന്ന പേരിൽ ചാനലിൽ നടത്തുന്ന ഷോയുടെ ടീസറിലാണ് രഞ്ജിനിയും രേഖയും തമ്മിൽ അടികൂടുന്നത്. ഇത് കാണിച്ച് പ്രേഷകരെ ആകർഷിക്കാനുള്ള തന്ത്രമാണ് ചാനൽ നടത്തിയതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്.

മര്യാദയ്ക്കു പറയാത്ത മലയാളവും ഇംഗ്ലീഷും കലർത്തി സംസാരിക്കുന്ന രഞ്ജിനി ഹരിദാസിനോട് കേരളത്തിലെ ഒരു വിഭാഗത്തിനുള്ള അമർഷം മുതലെടുക്കുകയാണ് ഇവിടെ നടന്നതെന്നു വ്യക്തമാണ്. മുമ്പ് ഐഡിയ സ്റ്റാർ സിംഗർ പരിപാടിയുടെ ഫൈനലിൽ രഞ്ജിനെ ജഗതി പൊളിച്ചടുക്കുന്ന രംഗത്തിന് വൻ ജനപ്രീതി ലഭിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്തായിരിക്കണം ഒരിക്കൽക്കൂടി രഞ്ജിനിയെ സീരിയൽ നടി ചുട്ട മറുപടി കൊടുത്തു നിശബ്ദയാക്കുന്ന രംഗം ടീസർ ആയി നല്കി ഷോയ്ക്ക് പ്രേഷകരെ കൂട്ടാനുള്ള തന്ത്രം ഏഷ്യാനെറ്റ് പ്ലസ് അധികൃതർ ആവിഷ്‌കരിച്ചത്.

രേഖാ സുരേഷ് ഓവർ ആക്ടിങ് അല്ലേയെന്ന രഞ്ജിനിയുടെ ചോദ്യത്തോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ആൾക്കാർ പറയുന്നതു കാര്യമാക്കേണ്ട, രഞ്ജിനിക്ക് എന്താണു തോന്നുതെന്ന് രേഖ തിരിച്ചു ചോദിക്കുന്നു. ഞാൻ സീരിയൽ കാണാറില്ലെന്നായിരുന്നു രഞ്ജിനി ഇതിനു നല്കിയ മറുപടി. തുടർന്ന് രണ്ടു പെണ്ണുങ്ങളും ചേർന്ന് കാണികൾക്കു മുന്നിൽ തറക്കൂതറകളെപ്പോലെ വാക്‌പോരു നടത്തുന്നതാണ് കാണിക്കുന്നത്.

സീരിയൽ കാണാത്ത വ്യക്തിയാണെങ്കിൽ ഇത്തരം ഷോകൾ ചെയ്യരുതെന്നു പറഞ്ഞ് രേഖ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു പോകാൻ ശ്രമിക്കുന്നു. രഞ്ജിനി ഒറ്റയ്ക്കിരുന്നു ഫിലിം ഫീൽഡിലുള്ളവരെ മാത്രംവച്ച് ഷോ ചെയ്താൽ മതിയെന്നും രേഖ പറയുന്നു. വിളിച്ചുവരുത്തി കൂടെ നിന്നു ഡാൻസും കളിച്ച് അവസാനം ഞാൻ സീരിയൽ കാണാറില്ലെന്നു പറയുന്നതിൽ മര്യാദയില്ലെന്നും സീരിയൽതാരം പറഞ്ഞു.

ഞാൻ ഒള്ളകാര്യം പറയുമെന്ന് കസേരയിൽ കാലിന്മേൽ കാൽ കയറ്റിയിരുന്നു രഞ്ജിനിയും തിരിച്ചടിക്കുന്നു. ഇതിന്റെ ഇടയിൽ ഏഷ്യാനെറ്റിന്റെ വൈകാരികമായ മ്യൂസിക്കോട് രംഗം സ്ലോ മോഷനിലാക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് രഞ്ജിനി എഴുന്നേൽക്കുന്നു. പിന്നെ നാടകത്തിലെപ്പോലെ രണ്ടു സ്ത്രീകളും നിന്നു തർക്കം തുടരുന്നു. താൻ പറഞ്ഞതല്ലേ ശരിയെന്ന് മുന്നിലിരിക്കുന്ന ഏതാനും പാവംപിടിച്ച കാണികളോടു ചോദിക്കുന്നു. മുന്നിൽ നടക്കുന്നത് നാടകമാണെന്നു തിരിച്ചറിയാൻ കഴിയാത്ത കാണികൾ കണ്ണും തള്ളിയിരിക്കുന്നു.

ഇത്രയും വഴക്കുണ്ടാക്കിയശേഷം രേഖ സുരേഷ് പരിപാടിയിൽനിന്ന് ഇറങ്ങിപ്പോകുകയാണ്. സംഘടാകർ പിടിച്ചു നിർത്തൻ ശ്രമിക്കുന്നുണ്ട്. എന്നാൽ രഞ്ജിനിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് രേഖ ആവശ്യപ്പെടുന്നത്. ഇത്രയുമാണ് ഷോയുടെ ടീസറായി ഏഷ്യാനെറ്റ് പ്ലസ് പുറത്തുവിട്ടത്. യഥാർത്ഥത്തിലുള്ള പരിപാടിയിൽ രേഖ സുരേഷ് മടങ്ങിവരുന്നുണ്ട്. രഞ്ജിനിയെ കെട്ടിപ്പിടിച്ച് പ്രശ്‌നങ്ങളെല്ലാം തീർക്കുന്നു.

ഷോയ്ക്ക് ആളെക്കൂട്ടാനുള്ള ഏഷ്യാനെറ്റ് പ്ലസിന്റെ തന്ത്രങ്ങൾക്കെതിരേ സോഷ്യൽ മീഡിയിയിൽ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP