Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്‌നാനായ ചാപ്ലയൻസിയിൽ നോമ്പു കാല ധ്യാനം ഏപ്രിൽ രണ്ടിന്; നയിക്കുന്നത് ഫാ: എബ്രഹാം വെട്ടുവേലിൽ

ക്‌നാനായ ചാപ്ലയൻസിയിൽ നോമ്പു കാല ധ്യാനം ഏപ്രിൽ രണ്ടിന്; നയിക്കുന്നത് ഫാ: എബ്രഹാം വെട്ടുവേലിൽ

മാഞ്ചസ്റ്റർ: ആഗോള കത്തോലിക്കർ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയർപ്പിന്റെയും ഓർമ്മയാചരണത്തിനും മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയിൽ ക്‌നാനായ ചാപ്ലയൻസിയിൽ വലിയ നോമ്പ് ധ്യാനം നടത്തപ്പെടുന്നു. ഏപ്രിൽ രണ്ടിന് ഞായറാഴ്ച രാവിലെ ഒൻപതര മുതൽ വൈകുന്നേരം ആറര വരെ വിഥിൻഷോയിലെ സെന്റ് ജോൺസ് ആർസി പ്രൈമറി സ്‌കൂളിലാണ് വചനം ക്രമീകരിച്ചിരിക്കുന്നത്.

പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പാതയിൽ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയിൽ തികഞ്ഞ ദൈവ പണ്ഡിതനും ധ്യാന ഗുരുവുമായ എംഎസ്എഫ്എസ് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ: എബ്രഹാം വെട്ടുവേലിലാണ് ധ്യാനം നയിക്കുന്നത്.

കോട്ടയം അതിരമ്പുഴയിലെ കാരിസ് ഭവൻ ധ്യാന കേന്ദ്രത്തിലെ മുൻ ഡയറക്ടർ ആയ ഫാ: എബ്രഹാം വെട്ടുവേലി നിലവിൽ റോമിലാണ് സേവനമനുഷ്ഠിക്കുന്നത്.
വചന പ്രഘോഷണവേദിയിലെ മികച്ച പ്രഭാഷകനും ഗഹനമായ വിഷയങ്ങൾ ലളിതമായ ഭാഷയിൽ ബൈബിൾ വ്യാഖ്യാനം നൽകുന്ന ഫാ: എബ്രഹാം വെട്ടുവേലിയുടെ ധ്യാനത്തിൽ പങ്കു ചേർന്ന് ദൈവാനുഗ്രംഹ പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ വികാരി ജനറൽ ഫാ: സജി മലയിൽ പുത്തൻപുര ക്ഷണിച്ച

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP