Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതിബിംബമായ തെയ്യങ്ങളെ തെരുവിൽ കളയരുതേ... അതിന്റെ തനിമയിൽ മായം ചേർക്കരുതേ... പാരമ്പര്യത്തിൽ വെള്ളം ചേർക്കരുതേ...; വിശ്വാസികൾക്കു ദൈവംതന്നെയായ തെയ്യങ്ങളെ വികൃതവത്കരിക്കുന്നതിനെതിരേ ഒരു വടക്കേമലബാറുകാരന്റെ പ്രതിഷേധക്കുറിപ്പ്

ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതിബിംബമായ തെയ്യങ്ങളെ തെരുവിൽ കളയരുതേ... അതിന്റെ തനിമയിൽ മായം ചേർക്കരുതേ... പാരമ്പര്യത്തിൽ വെള്ളം ചേർക്കരുതേ...; വിശ്വാസികൾക്കു ദൈവംതന്നെയായ തെയ്യങ്ങളെ വികൃതവത്കരിക്കുന്നതിനെതിരേ ഒരു വടക്കേമലബാറുകാരന്റെ പ്രതിഷേധക്കുറിപ്പ്

കണ്ണൂർ: പൂരങ്ങളുടെ കേളികൊട്ടുയർന്നിരിക്കുകയാണ് മലയാള നാടിന് . എവിടെയും പൂരങ്ങളുടെയും ഉൽസവങ്ങളുടെയും വർണ്ണ കാഴ്‌ച്ചകൾ മാത്രം .

നിറദീപ മണിയുന്ന കാവുകളും ക്ഷേത്രങ്ങളും ഉറഞ്ഞു തുള്ളുന്ന വെളിച്ചപാടിനാൽ സമൃദമാകുന്ന.. സമയം.

കളം പാട്ടുകളുടെയും നാഗാത്താൻ പാട്ടിന്റെയും
ചായക്കൂട്ടുകൾ വേറേയും വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും സമജസ സമേളനം നടത്തുന്ന ഉൽസവങ്ങളുടെ യുക്തികളെ കുറിച്ച് ചിന്തിച്ച് സമയം കളയേണ്ടതില്ല.

ഇന്നലെകളിലെ അനാചാരങ്ങൾ പിൻതലമുറകൾ അതിശയോക്തമായ കഥകളിലൂടെ വന്ന വഴികളിൽ ആചാരങ്ങളും ബിംബങ്ങളുമായി തീർന്നതായിരിക്കാം ചിലപ്പോൾ.

അതെന്തായാലും ഈ ഉൽസവങ്ങളെല്ലാം ഇനി നാടിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ഒരു വലിയ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും.

പഴയ പല തറവാടുകളുടെയും പരദേവതാ ക്ഷേത്രങ്ങളിലെ ദേവതാ പ്രീതിക്കുള്ള പൂജകളായിരുന്നു പിന്നിട് ആ നാടിന്റെ തന്നെ ഉൽസവങ്ങളായി മാറിയത്. അതിനൊക്കെ ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും അലിഖിതമായി നിഷ്‌കർഷിച്ചിരുന്നു.

ഉറഞ്ഞു തുള്ളുന്ന വെളിച്ചപാടുകൾ പണ്ട് ഈ നാടിന്റെ നാവുകൾ ആയിരുന്നു. ദേവതയുടെ പരകായപ്രവേശമായാണ് വെളിച്ചപാടിനെ കണ്ടിരുന്നത് . അരുളപാടുകൾ ദൈവികവും. ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് കഠിനമായ നിഷ്ഠകളിലൂടെയാണ് ഒരു വെളിച്ചപാട് രൂപപ്പെട്ടിരുന്നത്.

ഇതുപോലേ തന്നെയാണ് വടക്കേമലമ്പാറിലെ തെയ്യങ്ങളും. കോഴിക്കോട് മുതൽ അങ്ങോട്ട് കണ്ണുർ കാസർഗോഡ് ജില്ലകളിലെ വലിയ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഒന്നാണ് തെയ്യക്കോലങ്ങൾ. ഒരു വലിയ ജനതയുടെ വിശ്വാസത്തിന്റെ പ്രതികം.

പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേത്രം മുതൽ വടക്കൻ കേരളത്തിലെ മിക്ക വീടുകളിലെയും പരദേവത സ്ഥാനത്ത് തെയ്യക്കോലത്തിൽ നിൽക്കുന്നത് ദേവതാസങ്കൽപ്പങ്ങളാണ്.

വടക്കേ മലബാറിലെ ജനങ്ങൾക്ക് തെയ്യം കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്പം മാത്രമല്ല ദൈവത്തിന്റെ പ്രതിപുരുഷൻ തന്നെയാണ്. തോറ്റംപാട്ടിന്റെ അകമ്പടിയോടെ ചെണ്ട ചേങ്ങില വാദ്യങ്ങളുടെ ചിലമ്പൊലിയൊച്ചകളിലൂടെയും ഉച്ചത്തിലുള്ള മേള കൊഴുപ്പിൽ അലിഞ്ഞു ചേരുന്ന ഒരു പകർന്നാട്ടമാണ് .

ഓരോ ദേവതകളുടെയും മുഖത്തെഴുത്ത് പോലെ സങ്കീർണ്ണമായ നിരവധി അർത്ഥതലങ്ങൾ ഒരു തെയ്യകോലങ്ങൾക്കുണ്ട്. ദേവതാ പ്രീതിക്കായി ഒരു വിഭാഗം വിശ്വാസികൾ കെട്ടിയാടുന്ന നൃത്ത രൂപമായും തെയ്യക്കോലങ്ങളെ കാണാറുണ്ട്.

കടും കട്ടി ചായങ്ങൾ കൊണ്ട് സങ്കീർണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലയും രക്തവർണത്തിലുള്ള ആടയാഭാരണങ്ങളും അസുരതാളത്തിലുള്ള വാദ്യ മേളങ്ങളും ലാസ്യ-താണ്ഡവ നൃത്താദികളും നാടൻ ശീലിലുള്ള തോറ്റം പാട്ടുകളും കൊണ്ട് ഭക്തിയുടെയും കലയുടെയും സമ്മേളനമായി ഓരോ തെയ്യാട്ടവും മാറുന്നു.

വർഷങ്ങളോളം നീളുന്ന പരിശീലനത്തിലൂടെ മാത്രമേ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ സാധിക്കൂ. നിഷ്ഠയും വ്രതവും പിഴയ്ക്കാതെ ആത്മാവും ശരീരവും ശുദ്ധമാക്കിയാണ് ഇവർ കോലം അണിയുന്നത്.
സംഗീതത്തിന്റ അകമ്പടിയോടെ തോറ്റം പാടി ദേവതകളെ ഉണർത്തുന്നു...
പിന്നീടങ്ങോട്ട് മനുഷ്യൻ ദൈവമായിമാറി വിശ്വാസികളെ അനുഗ്രഹിക്കുന്ന വിസ്മയ നിമിഷങ്ങളാണ്. വിശ്വാസികൾക്ക് ദൈവം തന്നെയാണ് തെയ്യം.

ഇന്ന് ചിലർ ആ വിശ്വാസത്തെ തെരുവിലേക്ക് വലിച്ചിഴക്കാൻ തുടങ്ങിയിരിക്കുന്നു. കാർണിവലുകളിലും ഫെസ്റ്റിവൽ മുതൽ കടകളുടെ ഉൽഘാടനകൾക്കു വരെ വൈരുപ്യത്തോടെ അനുഷ്ഠാനങ്ങൾ ഒന്നും പാലിക്കാതെ തെരുവിൽ നിർത്തുന്നു. എന്തിനേറെ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾക്ക് മുൻപിൽ വരെ തെയ്യക്കോലങ്ങളെ കാണേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ.

കൂണുകൾ പോലേ മുളച്ചുപൊന്തുന്ന ന്യൂ ജനറേഷൻ മേളക്കാരുടെ ഒരു ഐറ്റമായി ട്ടെപ്പാംകൂത്തിന്റെ അകമ്പടിയോടെ വികലമായി തെയ്യകോലം തെരുവിൽ കെട്ടിയാടി അധ:പതിക്കുന്ന കാഴ്‌ച്ച. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇത്തരം കാഴ്‌ച്ചകൾ കൂടി വരുന്നു

തോറ്റംപാട്ടിന്റെ ശീലുകളും ചടുല താളങ്ങളും ഒരു ജനതയുടെ തന്നെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതിബിംബമായ തെയ്യങ്ങളെ തെരുവിൽ കളയരുതേ ... അതിന്റെ ' തനിമയിൽ മായം ചേർക്കരുതേ.. പാരമ്പര്യത്തിൽ വെള്ളം ചേർക്കരുതേ... ഓരോ വടക്കേ മലമ്പാറുക്കാരന്റെയും വിലാപമാണിത്.. എന്റെയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP