Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിലുള്ള അക്‌ബറിനോട് ഉടൻ കൊച്ചിയിലെത്താൻ നിർദ്ദേശം നൽകി പൊലീസ്; അനുസരിക്കാത്ത പക്ഷം മതപണ്ഡിതനെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടും; പീസ് സ്‌കൂളിലെ പാഠപുസ്തക വിവാദത്തിൽ ഐസിസ് ബന്ധം സംശയിച്ച് എൻഐഎയും

ഖത്തറിലുള്ള അക്‌ബറിനോട് ഉടൻ കൊച്ചിയിലെത്താൻ നിർദ്ദേശം നൽകി പൊലീസ്; അനുസരിക്കാത്ത പക്ഷം മതപണ്ഡിതനെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടും; പീസ് സ്‌കൂളിലെ പാഠപുസ്തക വിവാദത്തിൽ ഐസിസ് ബന്ധം സംശയിച്ച് എൻഐഎയും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഐസിസ് ബന്ധത്തിന്റെ പേരിൽ കൊച്ചിയിലെ പീസ് സ്‌കൂളിനെതിരെ പാലാരിവട്ടം പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ നടപടികൾ ശക്തമാക്കുന്നു. സ്‌കൂളുമായി അടുത്ത ബന്ധം പുലർത്തുന്നതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഖത്തറിൽ കഴിഞ്ഞുവരുന്ന എം എം അക്‌ബറിനെ അറസ്റ്റുചെയ്യുന്നതിനുള്ള തിരക്കിട്ട നീക്കത്തിലാണ് പൊലീസ്. ദേശീയ അന്വേഷണ ഏജൻസിയുടെ നിർദ്ദേശ പ്രകാരമാണ് കേസിൽ പൊലീസ് തുടർ നടപടികളെടുക്കുന്നതെന്നും സൂചനയുണ്ട്. പീസ് സ്‌കൂളുകളുടെ അക്കാദമി കമ്മിറ്റി ചെയർമാനാണ് അക്‌ബർ.

കേസിൽ നിന്ന് രക്ഷപ്പെടാനാണ് അക്‌ബർ ഖത്തറിൽ തുടരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അക്‌ബറിനോട് നാട്ടിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഇയാൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ മറ്റു നിയമമാർഗങ്ങളിലൂടെ ഇയാളെ പിടികൂടാൻ നടപടി സ്വീകരിക്കുമെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് കമ്മീഷണർ ലാൽജി മറുനാടനോട് പറഞ്ഞു. ഇതിനായി ഇന്റർപോളിന്റെ സഹായം തേടാനാണ് തീരുമാനം. തങ്ങൾക്ക് ഐസിസുമായി ബന്ധമില്ലെന്നും പൊലീസ് പീഡിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സ്‌കൂൾ പ്രിൻസിപ്പൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പൊലീസ് നിലപാട് കടുപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വിവാദ പാഠപുസ്തകം തയാറാക്കിയത് മുംബൈയിലാണ്. ഇതു സ്‌കൂളിലെ മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ മത പഠനത്തിനാണ് ഉപയോഗിച്ചത്. സ്‌കൂൾ സിലബസിൽ ഈ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നും മറ്റുമാണ് സ്‌കൂൾ പ്രിൻസിപ്പൽ സമർപ്പിച്ചിട്ടുള്ള പരാതിയിൽ പറയുന്നത്. തന്റെ ഭർത്താവിനെ പൊലീസ് വേട്ടയാടുകയാണെന്നു കാണിച്ച് എം.എം. അക്‌ബറിന്റെ ഭാര്യയും് മറ്റൊരു പരാതി മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ളതായും അറിയുന്നു. മതവിദ്വേഷം വളർത്തുന്ന സിലബസ് പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയ കേസിൽ മതപണ്ഡിതൻകൂടിയായ എം.എം. അക്‌ബർ പ്രതിയാണ്. പീസ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന റെയ്ഡിൽ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.

ആദ്യഘട്ടത്തിൽ മുംബൈയിൽ പുസ്തകം അച്ചടിച്ച മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷൻ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായത്. ഈ സ്ഥാപനം അദ്ധ്യാപകർക്ക് പരിശീലനവും നൽകിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഐ.എസ്. ബന്ധമുള്ള ചിലർ കൊച്ചി പീസ് ഇന്റർനാഷണൽ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെത്തുടർന്നാണ് സ്‌കൂൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ രാജ്യാന്തര ഭീകരസംഘടനയായ ഐസിസിൽ ചേർക്കാൻ ശ്രമിച്ചെന്ന് എറണാകുളം റൂറൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് യുവതി പരാതി നൽകിയതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനത്തുനിന്നും കാണാതായ 21 യുവതീ യുവാക്കളുടെ തിരോധാനവുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുമെന്നും അറിയുന്നു.

മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാർ, തങ്ങളുടെ മക്കൾ ഐസിസിൽ ചേർന്നതായി സംശയമുണ്ടെന്നു മൊഴി നൽകിയിരുന്നു. ഇതു സാധൂകരിക്കുന്ന രീതിയിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 22 പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. പീസ് ഇന്റർനാഷണൽ സ്‌കൂളിനെതിരേ കർശന നിലപാടെടുത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനു സ്ഥലംമാറ്റം ലഭിച്ചതിനു തൊട്ടുപിന്നാലെയാണു പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പീസ് സ്‌കൂൾ അധികൃതർ പരാതി നൽകിയത്.. പീസ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന റെയ്ഡിൽ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു.

ആദ്യഘട്ടത്തിൽ മുംെബെയിൽ പുസ്തകം അച്ചടിച്ച മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പുസ്തകം അച്ചടിച്ച മുംെബെ ബുറൂജ് റിയെലെസേഷൻ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണു അറസ്റ്റിലായത്. ഈ സ്ഥാപനം അദ്ധ്യാപകർക്ക് പരിശീലനവും നൽകിയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഐസിസ് ബന്ധമുള്ള ചിലർ കൊച്ചി പീസ് ഇന്റർനാഷണൽ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെത്തുടർന്നാണ് സ്‌കൂൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. അതിനിടെ പാഠ്യവിഷയ ഉള്ളടക്കത്തെ ചൊല്ലി വിവാദത്തിലായ പടിയൂർ പീസ് സ്‌കൂൾ മറ്റൊരു വിവാദത്തിലുമെത്തി.

അദ്ധ്യയന വർഷാരംഭത്തിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത സ്‌കൂൾ ഡയറിയിൽ നിന്ന് ദേശീയഗാനം ഉള്ള പേജ് കീറിക്കളഞ്ഞു വിതരണം ചെയ്തതായി രക്ഷിതാക്കൾ പറഞ്ഞു. സ്‌കൂൾ പാഠ്യവിഷയവിവാദത്തിൽ അകപ്പെട്ടപ്പോൾ പ്രതിഷേധം ഭയന്നു മാസങ്ങൾക്കു ശേഷം ഡയറികൾ തിരിച്ചു വാങ്ങി ദേശീയഗാനം പേജ് വീണ്ടും ഒട്ടിച്ചു നൽകുകയായിരുന്നു. ഈ സ്‌കൂളിൽ ദേശീയഗാനം ആലപിക്കാറില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. ദേശവിരുദ്ധ കാര്യങ്ങൾ സ്‌കൂളിൽ നടക്കുന്നുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. നിരവധി കുട്ടികൾ ഫീസ് അടക്കാൻ ഉണ്ടായിട്ടും തങ്ങളുടെ കുട്ടികളെ മാത്രം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കാൻ കാരണം സ്‌കൂൾ സമയവുമായി ബന്ധപ്പെട്ടു ബാലാവകാശ കമ്മീഷനിലും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നല്കിയതിനാലാണ് എന്ന് രക്ഷിതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP