Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹൈദരാബാദും ഐസിഐസിഐയും അപ്‌ഡേറ്റ് ഇൻസ്റ്റോൾ ചെയ്തില്ല; അപ്പാച്ചെ സർവ്വറുകളിൽ ഹാക്കർമാർ നുഴഞ്ഞു കയറാത്തത് ഭാഗ്യം കൊണ്ട്; സൈബർ ഡോം തിരിച്ചറിഞ്ഞത് നെറ്റ് ബാങ്കിങിലെ ഗുരുതര സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ കേരളാ പൊലീസ് സുരക്ഷിതമാക്കിയത് ഇങ്ങനെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹൈദരാബാദും ഐസിഐസിഐയും അപ്‌ഡേറ്റ് ഇൻസ്റ്റോൾ ചെയ്തില്ല; അപ്പാച്ചെ സർവ്വറുകളിൽ ഹാക്കർമാർ നുഴഞ്ഞു കയറാത്തത് ഭാഗ്യം കൊണ്ട്; സൈബർ ഡോം തിരിച്ചറിഞ്ഞത് നെറ്റ് ബാങ്കിങിലെ ഗുരുതര സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ കേരളാ പൊലീസ് സുരക്ഷിതമാക്കിയത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം:രാജ്യത്തെ മൂന്നു പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഐസിഐസിഐ ബാങ്കിലേയും വിവരങ്ങൾ ഒന്നും സുരുക്ഷിതമല്ല! ഇവരുടെ ഇന്റർനെറ്റ് ബാങ്കിങ് വെബ്സൈറ്റുകളിൽ കേരള പൊലീസിനു കീഴിലെ സൈബർഡോം വിഭാഗം ഗുരുതര സുരക്ഷാ പാളിച്ച കണ്ടെത്തി. ബാങ്കിന്റെ സെർവറുകളിൽ സൂക്ഷിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇടപാടുകാരുടെ യൂസർ നെയിമും പാസ്വേഡും അടക്കമുള്ള സകല വിവരങ്ങളും ചോർത്താവുന്ന സുരക്ഷാ വീഴ്ചയാണ് സൈബർഡോം കണ്ടെത്തിയത്. ഇതിനൊപ്പം സൈബർ സുരക്ഷ ശക്തമാക്കാനുള്ള മാർഗ്ഗ നിർദ്ദേശവും നൽകി. ഇതിലൂടെ ഈ ബാങ്കുകളുടെ ഇന്റർനെറ്റ് സുരക്ഷ പഴുതടച്ചതുമായി.

ലക്ഷകണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഈ ബാങ്കുകളിലുള്ളത്. നിരവധി സർക്കാർ സ്ഥാപനങ്ങളുടേയും വൻകിട സ്വകാര്യ സ്ഥാപനങ്ങളുടേയും പണമിടപാടുകളാണ് ഈ മൂന്ന് ബാങ്കുകളിലുമായി നടക്കുന്നത്. അതുകൊണ്ട് തന്നെ കേരളാ പൊലീസന്റെ സമയോചിതമായ ഇടപെടൽ ഇല്ലാതാക്കിയത് ഒരു വൻ സാമ്പത്തിക അട്ടിമറിക്കുള്ള നീക്കത്തെയാണ്. സുരക്ഷാ പാളിച്ചയുണ്ടെന്ന വിവരം ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്നും വീഴ്ച പരിഹരിച്ചെന്നും കേരളാ പൊലീസിലെ ഉന്നത വൃത്തങ്ങൾ മറുനാടനോട് പങ്കുവച്ചു. എടിഎം തട്ടിപ്പ് അടക്കമുള്ളവ വ്യാപകമായ സാഹചര്യത്തിലാണ് കേരളാ പൊലീസിന്റെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.

അപ്പാച്ചെ എന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സെർവറുകളിലേക്ക് ഹാക്കർമാർക്കു നുഴഞ്ഞുകയറാൻ വഴിയൊരുക്കുന്ന പിഴവുണ്ടെന്നു കഴിഞ്ഞ മാസംതന്നെ ലോകവ്യാപകമായി മുന്നറിയിപ്പുണ്ടായിരുന്നു. ഇതു പരിഹരിക്കാനുള്ള സോഫ്‌റ്റ്‌വെയർ അപ്ഡേറ്റും പുറത്തിറക്കി. എന്നാൽ ബാങ്കുകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവരുടെ സുരക്ഷാ പാളിച്ചകൾ മനസ്സിലാക്കാനാകാത്തതാണ് ബാങ്കുകൾക്ക് ഇത് തിരിച്ചറിയാൻ കഴിയാത്തതിന് കാരണം. അപ്പാച്ചെ സംവിധാനത്തിലെ പിഴവുകൾ ഇടയ്ക്കിടെ അപ്‌ഡേറ്റുകളിലൂടെ തിരുത്താറുണ്ട്. ഇവർ നൽകിയ അപ്‌ഡേറ്റുകൾ സോഫ്റ്റ് വെയറിൽ യഥാസമയം വരുത്തുന്നതിൽ വന്ന വീഴ്ചയാണ് സുരക്ഷയ്ക്ക് വെല്ലുവിളിയായി മാറിയതെന്നാണ് കണ്ടെത്തിയിള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പാച്ചെ സങ്കേതത്തിൽ വേണ്ട പരിഷ്‌കരണം ഉടൻ വരുത്താനാണ് നിർദേശിച്ചിട്ടുള്ളത്.

 കേരള പൊലീസിനു കീഴിലെ ഐടി അന്വേഷണ ഗവേഷണ വിഭാഗമായ സൈബർഡോമിലെ സന്നദ്ധ പ്രവർത്തകരായ ഹേമന്ത് ജോസഫ്, ജിതിൻ ഡി.കുറുപ്പ്, വി.ബി.സരൺ എന്നിവരാണ് മൂന്നു ബാങ്കുകളുടെ സെർവറുകൾ അരക്ഷിതമാണെന്നു കണ്ടെത്തിയത്. ഹാക്കിങ്ങിലൂടെ ബാങ്കുകളുടെ സെർവറിലേക്കു നുഴഞ്ഞുകയറാനും ഇവർക്കു കഴിഞ്ഞു. എന്നാൽ നിയമപരമായി അക്സസ് ചെയ്യുന്നത് തെറ്റായതിനാൽ തന്നെ ഇവർ അത് ചെയ്തിരുന്നില്ല. എന്നാൽ സർവ്വറിലേക്കുള്ള വിന്റോ സുരക്ഷിതമാണെന്ന ബാങ്കുകളുടെ തെറ്റിദ്ധാരണയാണ് ഹാക്കിങ്ങ് തടയുന്നതിനുള്ള സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാത്തത് എന്നാണ് സൂചന.

ഹാക്കിങ്ങിനും അനധികൃത നുഴഞ്ഞ് കയറ്റത്തിനും സാധ്യതയുണ്ടെന്ന് മു്നനറിയിപ്പ് ലഭിച്ചപ്പോൾ ബാങ്കുകൾ പരിശോധിച്ചിരിക്കാം എന്നാൽ സൈബർ നുഴഞ്ഞ് കയറ്റത്തിന് സാധ്യതയുള്ള വിന്റോ ശ്രദ്ധിക്കാത്തതാകാം സുരക്ഷാ പാളിച്ചയ്ക്ക് കാരണമെന്നും സൈബർ വിദഗ്ദർ വിലയിരുത്തുന്നു. പുറമേ നോക്കുമ്പോൾ സുരക്ഷിതമെന്നു തോന്നുമെങ്കിലും നുഴഞ്ഞ് കയറാനാകുന്ന അവസ്ഥയാണെ്നന് കണ്ടെത്തിയതിനെതുടർന്നാണ് ബാങ്കുകൾക്ക് സുരക്ഷാ പാളിച്ചയെക്കുറിച്ച് അറിയിപ്പ് നൽകി പ്രശ്നം പരിഹരിച്ചത്.

തുടർന്നു വിവരം പൊലീസിനു കൈമാറുകയായിരുന്നു. ഇത്തരം സുരക്ഷാ പിഴവുകൾ പഴുതാക്കി സെർവറിലേക്കു നുഴഞ്ഞുകയറുകയാണു ഹാക്കർമാരുടെ മുഖ്യജോലി. യൂസർ നെയിം, അക്കൗണ്ട് നമ്പർ, കാർഡ് നമ്പർ തുടങ്ങി ഇടപാടുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകൾ കംപ്യൂട്ടർ സെർവറുകളിലാണു സൂക്ഷിക്കുക. സുരക്ഷാ പിഴവുണ്ടെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ബാങ്ക് വെബ്സൈറ്റുകളിലൂടെ ഹാക്കർമാർക്കു സെർവറിലേക്കു നുഴഞ്ഞുകയറാം.

ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയോ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. സെർവറിൽ വ്യാജ വെബ്സൈറ്റ് ലഭ്യമാക്കുകയും ഇടപാടുകാർ ലോഗിൻ ചെയ്യുമ്പോൾ പാസ്വേഡ് ചോർത്തിയെടുക്കുകയും ചെയ്യാം. രാജ്യം മുഴുവൻ ഇടപാടുകാരുള്ള മൂന്നു പ്രമുഖ ബാങ്കുകളുടെ സുരക്ഷാ പിഴവു കണ്ടെത്തി മുന്നറിയിപ്പു നൽകാൻ കഴിഞ്ഞതു കേരള പൊലീസിനും അതോടൊപ്പം തന്നെ റെയ്ഞ്ച് ഐജി മനോജ് എബ്രഹാമിനും അഭിമാനമായി.

രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും നെറ്റ് ബാങ്കിങ്ങ് സൗകര്യം സ്ഥഛിരമായി ഉപയോഗിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രത്യേകിച്ച് നോട്ട് നിരോധിക്കൽ തീരുമാനത്തിന് ശേഷം നെറ്റ് ബാങ്കിങ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്ന വരുടെ എണ്ണം ക്രമാധീതമായാണ് വർദ്ധിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പണം കൈയിൽ സൂക്ഷിക്കുന്നതിലും നല്ലത് ഓൺലൈനായി വീട്ടിലുരുന്ന് ഇടപാടുകൾ നടത്താൻ സഹായകമാകുന്ന സംവിധാനമെന്ന രീതിയിൽ വലിയ സ്വീകാര്യതയും ലഭ്യമായ തുടങ്ങിയതാണ്.

സർക്കാർ സേവനങ്ങളായ ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകൾ ഉൾപ്പടെയുള്ളവ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഒടുക്കുന്നതും വർദ്ധിച്ച് വരുന്നുണ്ട്. വീട്ടിലോ ഓഫിസിലോ ഇരുന്ന് എല്ലാ ബില്ലുകളും അടയ്ക്കാമെന്നത് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ജനം ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ കഷ്ടപ്പെട്ട് അധ്വാനിച്ച് ബാങ്കിലിട്ടിരിക്കുന്ന പണത്തിന് വേണ്ടത്ര സുരക്ഷകൂടി ഏർപ്പെടുത്തണമെന്നും അതിൽ ബാങ്കുകൾക്ക് വീഴ്ച സംഭവിച്ചാൽ പിന്നെ പണം കൈയിൽ സൂക്ഷിക്കുകയും നേരിട്ട് ഇടപാടുകൾ നടത്തുന്നതുമാണ് ഭേദമെന്ന കാഴ്ചപ്പാടാണ് ജനത്തിനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP