Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടുംബിനികൾക്ക് ഭർത്താവിന്റെ ഒരൊറ്റ മുത്തം മതി; തെരുവിൽ മുത്തുന്നവർ മുത്തിക്കോട്ടെ; സാമാന്യ ബോധമുള്ള ആരും തെരുവിൽ മുത്തില്ല; പക്ഷേ, പൊലീസ് അതിൽ ഇടപെടേണ്ട; പെൺകുട്ടികളുടെ ചന്തിയിൽ തല്ലാൻ ശിവസേനക്കാർക്ക് ആരാണ് അധികാരം നൽകിയത്? മറൈൻ ഡ്രൈവ് വിഷയത്തിലും പരസ്യ ചുംബനത്തിലും 'റോക്കിങ് സ്പീച്ചുമായി' മന്ത്രി സുധാകരൻ

കുടുംബിനികൾക്ക് ഭർത്താവിന്റെ ഒരൊറ്റ മുത്തം മതി; തെരുവിൽ മുത്തുന്നവർ മുത്തിക്കോട്ടെ; സാമാന്യ ബോധമുള്ള ആരും തെരുവിൽ മുത്തില്ല; പക്ഷേ, പൊലീസ് അതിൽ ഇടപെടേണ്ട; പെൺകുട്ടികളുടെ ചന്തിയിൽ തല്ലാൻ ശിവസേനക്കാർക്ക് ആരാണ് അധികാരം നൽകിയത്? മറൈൻ ഡ്രൈവ് വിഷയത്തിലും പരസ്യ ചുംബനത്തിലും 'റോക്കിങ് സ്പീച്ചുമായി' മന്ത്രി സുധാകരൻ

ആലപ്പുഴ : കുടുംബിനികൾക്ക് ഭർത്താവിന്റെ ഒരൊറ്റ മുത്തം മതി. എല്ലാം അതിൽ ഉൾക്കൊള്ളും. സ്ഥിരം മുത്തം ലഭിക്കണമെന്നില്ല. എനിക്ക് എന്റെ ഭാര്യയെ ദിവസവും മുത്തം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അവർ അവരുടെ കോളജ് പണിക്ക് പോകും ഞാൻ എന്റെ പണിക്കും- ജനമൈത്രി പൊലീസിന്റെ സുരക്ഷാ

പദ്ധതികൾ ഉൾഘാടനം ചെയ്യാനെത്തിയ മന്ത്രിയാണ് പൊതുവേദിയിൽ തന്റെ മനസ് തുറന്നത്. സ്ത്രീകളും കുട്ടികളും നിറഞ്ഞ സദസിൽനിന്നും വലിയ കരഘോഷമാണ് ഈ സമയത്ത് ഉണ്ടായത്.

മറൈൻ ഡ്രൈവിൽ തടിമാടന്മാരായ ശിവസേനക്കാർ പാർക്കിൽ ഇരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ആക്രമിച്ചു. പൊലീസ് ഉടൻ അറസ്റ്റുചെയ്തു നീക്കണമായിരുന്നു. ചെയ്തില്ല. പെൺകുട്ടികളുടെ ചന്തിയിൽ തല്ലാൻ ശിവസേനക്കാർക്ക് ആര് അധികാരം നൽകി. തെരുവിൽ മുത്തുന്നവർ മുത്തിക്കോട്ടെ. തടസപ്പെടുത്തേണ്ട.

പക്ഷെ സാമാന്യബോധമുള്ള ആരും തെരുവിൽ മുത്തില്ല. പൊലീസ് അതിൽ ഇടപെടേണ്ട. അപ്പോഴാണല്ലോ പ്രശ്നങ്ങൾ. പക്ഷെ മുത്താനുള്ള സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ല.- മറൈൻ ഡ്രൈവിലെ സദാചാര പൊലീസ് വിഷയത്തിലും തുടർന്നുള്ള സംഭവങ്ങളിലും സുധാകരൻ നിലപാട് വ്യക്തമാക്കി.

നടിയെ ആക്രമിച്ച പൾസർ സുനിക്കെതിരെ പൊലീസ് എടുത്ത കേസുകൾ പോരെന്നും മന്ത്രി പറഞ്ഞു. ഇനിയും കേസുകൾ എടുക്കണമെന്ന് മന്ത്രി ദക്ഷിണമേഖല ഐജിക്ക് പൊതു വേദിയിൽവച്ചുതന്നെ മന്ത്രി നിർദേശവും നൽകി. വേദിയിൽ അധ്യക്ഷനായിരുന്ന ഐ ജി വിജയൻ ഐ പി എസ്സിനോടാണ് അനുബന്ധ കേസുകൾ എടുക്കാൻ നിർദേശിച്ചത്. നടിയെ ആക്രമിച്ച് കേസിൽ ഒതുങ്ങി പൊലീസ് മാറിനിൽക്കരുത്. പ്രതികളെ രക്ഷിക്കാൻ ഉന്നതർ രംഗത്തുള്ളതാണ്. യാതൊരു വിധത്തിലും ഇയാൾ രക്ഷപെടരുത്. അയാൾ നീതീപീഠത്തെ അവഹേളിക്കുകയായിരുന്നു.

ഏത് കള്ളനും കൊള്ളക്കാരനും രക്ഷനേടാൻ ആശ്രയിക്കേണ്ടത് കോടതി മുറിയല്ല. അയാളെ ഇക്കാര്യത്തിൽ ഉപദേശിച്ച വക്കീൽ മരമണ്ടനാണ്. അയാൾക്കെതിരെയും കേസ് എടുക്കണം. രാത്രിമുഴുവൻ മോഷണവും പിടിച്ചുപറിയും നടത്തിയ കള്ളന്മാരും സാമൂഹ്യവിരുദ്ധരും കോടതി മുറിക്കുള്ളിൽ കയറിയിരുന്നാൽ രാജ്യത്തിന്റെ ഗതിയെന്തായിരിക്കും. വക്കീൽ കോട്ടിട്ട് പൾസർ സുനി കോടതിക്കുള്ളിൽ കയറിയതിന് ആൾമാറാട്ടത്തിന്റെ പേരിൽ കേസ് എടുക്കണം. ഈ കൊടുംക്രിമിനൽ അഭിഭാഷക സമൂഹത്തെയും അതിന്റെ പാരമ്പര്യത്തെയുമാണ് കളങ്കപ്പെടുത്തിയത്.

ഇയാൾക്ക് കോട്ട് നൽകിയ വക്കീലിനെയും തുറങ്കിലടക്കണം. ജഡ്ജി ഇരിക്കുന്നിടം മാത്രമെ കോടതിയായി പരിഗണിക്കുവെന്ന സാമാന്യബോധം ഇല്ലാത്ത
വക്കീലന്മാർ ഇപ്പോഴും ഉണ്ടെന്ന് ഓർക്കുമ്പോൾ നാണക്കേടാകുന്നു.പൊലീസ് ഇക്കാര്യത്തിൽ ചെയ്തത് ശരിയാണ്. ചിലർ വിമർശിച്ചെങ്കിലും അത് കാര്യമായി കേരളത്തിലെ ജനങ്ങൾ എടുത്തില്ല.

എന്നാൽ തല്ലാൻ കൈ ഉയർത്തുന്ന പൊലീസുക്കാരൻ ഒന്നോർക്കണം അവൻ അടിക്കാൻ പോകുന്നത് തന്റെ അനുജനയോ പിതാവിനെയോ ആണെന്ന്. ഈ വിചാരണം ഉണ്ടെങ്കിൽ വിവാദങ്ങളും അതിക്രമങ്ങളും ഒഴിവാക്കാൻ കഴിയും. ജനങ്ങൾ ഭയക്കുന്ന പൊലീസിനെ അല്ല നമുക്ക് ആവശ്യം. മറിച്ച് ജനങ്ങൾ ആശ്രയിക്കുന്ന പൊലീസാവണം. അതിനായുള്ള ശ്രമം നടത്തണമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP