Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറവത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികളും സുരക്ഷിതർ; തീ അണച്ചത് ഫയർഫേഴ്‌സെത്തി

പിറവത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികളും സുരക്ഷിതർ; തീ അണച്ചത് ഫയർഫേഴ്‌സെത്തി

ആർ പീയൂഷ്

പിറവം: പിറവത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. തിരുവാണിയൂർ ഗ്ലാബൽ പബ്ലിക് സ്‌കൂളിലെ ബസ്സിനാണ് തീപിടിച്ചത്. നടക്കാവ് -കൂത്താട്ടുകുളം ഹൈവേയിൽ കൊള്ളിക്കൽ ജങ്ഷനിൽ വച്ച് ഇന്ന് ഉച്ചക്ക് 12.45 നാണ് വാഹനത്തിൽ തീ പടർന്നത്. വാഹനത്തിന്റെ പിന്നിൽ നിന്നും പുകഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും ബസിലുണ്ടായിരുന്ന 3 കുട്ടികളെയും ആയയെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പിറവത്ത് നിന്നും അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഇൻചാർജ് കെ.ടി.എബ്രാഹാം പൊന്നൂസ്, ഡ്രൈവർ മെക്കാനിക് ഇൻചാർജ് അബ്ദുൽ സലാം എന്നിവരുടെ നേതൃത്വ ത്തിൽ 2 യൂണിറ്റ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. .ബാറ്ററി ഷോർട് സർക്യുട്ട് ആണ് തീപിടിക്കാൻ കാരണം. ഡ്രൈവർ ഷാജിയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ആണ് ഒഴിവായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP