Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോവിനോ നായകനാകുന്ന ചിത്രം നിർമ്മിച്ച് ധനുഷ് വീണ്ടും മലയാളത്തിലേക്ക്; നായികയാവുന്നത് മുംബൈക്കാരിയായ പുതുമുഖ നായിക

ടോവിനോ നായകനാകുന്ന ചിത്രം നിർമ്മിച്ച് ധനുഷ് വീണ്ടും മലയാളത്തിലേക്ക്; നായികയാവുന്നത് മുംബൈക്കാരിയായ പുതുമുഖ നായിക

മുൻപ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രമായി എത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയതിന് ശേഷം നിർമ്മാതാവായി വീണ്ടും മലയാള സിനിമയലിക്ക് വരാനൊരുങ്ങുകയാണ് തമിഴ് നടൻ ധനുഷ്. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം നിർമ്മിച്ചാണ് ധനുഷ് മലയാളത്തിലേക്ക് എത്തുന്നത്.

മൃത്യുംജയം എന്ന ഹിറ്റ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തഡൊമിനിക്ക് അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബയിൽ നിന്നുള്ള പുതുമുഖം നേഹ അയ്യറാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് താരം നിർമ്മാണം ഏറ്റെടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

സിനിമയുടെ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച ധനുഷ് ആരംഭിച്ച നിർമ്മാണകമ്പനിയാണ് വുണ്ടർബാൻ ഫിലിംസ്. ഈ ബാനറിൽ നിർമ്മാണത്തിൽ തയ്യാറായ ചിത്രങ്ങളെല്ലാം വിജയം നേടുകയും ചെയ്തിട്ടുണ്ട്.ദേശീയ പുരസ്‌കാരം വരെ ലഭിച്ച 'വിസാരണൈ', 'കാക്ക മുട്ടയ്' എന്നീ ചിത്രങ്ങൾ നിർമ്മിച്ച് ശ്രദ്ധപിടിച്ച് പറ്റിയ താരം കോമഡി ശ്രേണിയിൽ പുരോഗമിക്കുന്ന കഥ കേട്ട് ഇഷ്ടപ്പെട്ട് ചിത്രം മലയാളത്തിൽ നിർമ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP