Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ ഭാഗ്യം ചെയ്ത നടനെന്ന് മോഹൻലാൽ; വലിയ പ്രതിഭകളോടൊപ്പം അഭിനയിക്കാനും അവരോട് സ്വതന്ത്രമായി ഇടപഴകാനും സാധിച്ചതാണ് ഭാഗ്യമെന്ന് താരം

താൻ ഭാഗ്യം ചെയ്ത നടനെന്ന് മോഹൻലാൽ; വലിയ പ്രതിഭകളോടൊപ്പം അഭിനയിക്കാനും അവരോട് സ്വതന്ത്രമായി ഇടപഴകാനും സാധിച്ചതാണ് ഭാഗ്യമെന്ന് താരം

തിരുവനന്തപുരം: താൻ ഭാഗ്യം ചെയ്ത നടനാണെന്ന് മോഹൻലാൽ. വലിയ പ്രതിഭകളോടൊപ്പം അഭിനയിക്കാനും അവരോട് സ്വതന്ത്രമായി ഇടപഴകാനും സാധിച്ചതാണ് തന്റെ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. താൻ അഭിനയിച്ച മഹാരഥന്മാരുടെ പേരുകൾ പറഞ്ഞു കൊണ്ടാണ് ലാൽ തന്റെ ഭാഗം വിശദീകരിച്ചത്.

നസീറും മധുവും കൊട്ടാരക്കരയും എസ്‌പി.പിള്ളയും എം.ജി.ആറും ശിവാജി ഗണേശനും ജെമിനി ഗണേശനും നാഗേഷും രാജ് കുമാറും നാഗേശ്വരറാവുവും അമിതാഭ് ബച്ചനും സുകുമാരിയും കവിയൂർ പൊന്നമ്മയും മനോരമയും പോലുള്ള മഹാപ്രതിഭകൾക്കൊപ്പം തനിക്ക് അഭിനയിക്കാൻ സാധിച്ചെന്നും മോഹൻലാൽ പറഞ്ഞു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തന്റെ 'ഗുരുമുഖങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാപ്രതിഭകളെ കുറിച്ചുള്ള മോഹൻലാലിന്റെ ഓർമകളാണ് പുസ്തകത്തിൽ. പുസ്തകം മോഹൻലാൽ മുതിർന്ന നടൻ മധുവിന് നൽകി പ്രകാശനം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP