Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജഢാമുടികൾ നീട്ടിവളർത്തി മുഷിഞ്ഞ വസ്ത്രധാരി ആശുപത്രി മതിലിന് അരികെയെത്തി; കരിക്കട്ട കൊണ്ടും പച്ചിലകൊണ്ടും ചോക്കുകൾ കൊണ്ടും ഞൊടിയിടയിൽ വിസ്മയം തീർത്തു; ആശുപത്രി മതിലിൽ വർണ്ണചിത്രം തീർത്ത കലാകാരനെ വിരട്ടിയോടിച്ച് പൊലീസ്; ചുവരിൽ വിരിഞ്ഞ ചിത്രം കാണാൻ നാട്ടുകാരുടെ തിരക്ക്

ജഢാമുടികൾ നീട്ടിവളർത്തി മുഷിഞ്ഞ വസ്ത്രധാരി ആശുപത്രി മതിലിന് അരികെയെത്തി; കരിക്കട്ട കൊണ്ടും പച്ചിലകൊണ്ടും ചോക്കുകൾ കൊണ്ടും ഞൊടിയിടയിൽ വിസ്മയം തീർത്തു; ആശുപത്രി മതിലിൽ വർണ്ണചിത്രം തീർത്ത കലാകാരനെ വിരട്ടിയോടിച്ച് പൊലീസ്; ചുവരിൽ വിരിഞ്ഞ ചിത്രം കാണാൻ നാട്ടുകാരുടെ തിരക്ക്

ആർ പീയുഷ്

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയുടെ മതിലിൽ നിമിഷ നേരത്തിൽ വരയുടെ വർണ്ണ വിസ്മയം തീർത്ത മധ്യവയസ്‌കനെ പൊലീസ് വിരട്ടി ഓടിച്ചു. ഇന്നലെയായിരുന്നു സംഭവം. എവിടെ നിന്നോ ജഢാമുടികൾ നീട്ടിവളർത്തി മുഷിഞ്ഞ വസ്ത്രധാരിയായ ഒരു മധ്യവയസ്‌കൻ അടിമാലി-കല്ലാർകുട്ടി ദേശീയപാതയോരത്തെ ആശുപത്രി മതിലിനരികെ എത്തി. ഒരു ഭാവവ്യത്യാസവുമില്ലാതെ അദ്ദേഹം കുറെ പച്ചിലകളും കളർ ചോക്കുകളും ഉപയോഗിച്ച് മതിലിൽ എന്തൊക്കെയൊ വരച്ചു തുടങ്ങി.

ഏതാനും മിനിറ്റുകൾ കഴിഞ്ഞതോടെ റബർതോട്ടവും പുഴയും മൺവഴികളും വീടുമെല്ലാം അടങ്ങിയ മനോഹര ചിത്രം ഒരുങ്ങിത്തുടങ്ങി. ഇതിനിടെ ഈ വ്യത്യസ്ഥ കലാകാരന്റെ സൃഷ്ടി കാണാൻ ജനവും തടിച്ചുകൂടി. ഇതിനിടെ സംഭവം ശ്രദ്ധയിൽപെട്ട ആശുപത്രി അധികൃതർ വിവരം പൊലീസിലും അറിയിച്ചു. പാഞ്ഞെത്തിയ പൊലീസ് ഇയാളെ ഇവിടെ നിന്നും തുരത്തിയോടിച്ചു. ഇന്നലെ വൈകിട്ടാണ് ആരെയും അത്ഭുതപ്പെടുത്തുന്ന കരവിരുതുമായി ഇയാൾ പ്രകടനം കാഴ്ച വച്ചത്.

കൗതുകം തോന്നിയ കാണികൾ ഇദ്ദേഹത്തിന് സംഭാവനകളും നൽകി തുടങ്ങിയിരുന്നു. ചിത്രം പൂർത്തിയാക്കാൻ സമ്മതിക്കാതെ പൊലീസ് ഓടിച്ചതോടെ വഴിച്ചെലവിനുള്ള പണം പോലും കിട്ടാതെയാണ് ഇയാൾ ആൾതിരക്കുകൾക്കിടയിൽ പോയി മറഞ്ഞത്. ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലെ മതിലുകളിൽ പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും നിറഞ്ഞിട്ടും കണ്ടില്ലെന്നു നടിക്കുന്ന ആശുപത്രി അധികൃതരുടെ ഇവിടുത്തെ ഇടപെടൽ കലാകാരന്മാർ അടക്കമുള്ള പൊതുജനങ്ങളിൽ അതൃപ്തിയും ഉളവാക്കി. ഇതിനിടെ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് താനെന്നു മാത്രമാണ് ഇയാൾ പറഞ്ഞത്.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ വെറുതെ കിടക്കുന്ന മതിലുകളെ തന്റെ ക്യാൻവാസാക്കി നിമിഷ നേരം കൊണ്ട് അത്ഭുതം തീർത്തിട്ടുണ്ട്. കഴിവുള്ള മികച്ച കലാകാരനാണിയാളെന്നും ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചാൽ പിന്നെന്തു ചെയ്യാനെന്നും പൊലീസുകാരും അടക്കം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP