Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണക്കാല ഭാഗിക ശ്രവണ വിദ്യാലയ ഹോസ്റ്റലിൽ ബധിര വിദ്യാർത്ഥിനി മരിച്ചു: മരണകാരണം പനിയെന്ന് സ്‌കൂൾ അധികൃതരും ദുരൂഹതയെന്ന് ബന്ധുക്കളും: വാർഡന്റെ പീഡനമെന്നും ആരോപണമുയർന്നതോടെ അന്വേഷണത്തിന് അടൂർ പൊലീസ്

മണക്കാല ഭാഗിക ശ്രവണ വിദ്യാലയ ഹോസ്റ്റലിൽ ബധിര വിദ്യാർത്ഥിനി മരിച്ചു: മരണകാരണം പനിയെന്ന് സ്‌കൂൾ അധികൃതരും ദുരൂഹതയെന്ന് ബന്ധുക്കളും: വാർഡന്റെ പീഡനമെന്നും ആരോപണമുയർന്നതോടെ അന്വേഷണത്തിന് അടൂർ പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടൂർ മണക്കാല താഴത്തുമൺ ഭാഗിക ശ്രവണ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത.  പനി ബാധിച്ചാണ് വിദ്യാർത്ഥിനി മരിച്ചതെന്ന് അധികൃതർ പറയുമ്പോൾ മകൾക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കളും രംഗത്തു വന്നു.

പ്ലസ് വൺ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന ബധിര വിദ്യാർത്ഥിനിയായ കൊല്ലം കിഴക്കേ കല്ലട ശിങ്കാരപ്പള്ളി കക്കാട്ട് ഗോവിന്ദ വിലാസത്തിൽ (മായാ ഭവനിൽ) ലതയുടെയും പരേതനായ മുരളിയുടെയും മകൾ മായയെ (17) ആണു വ്യാഴാഴ്ച പുലർച്ചെ 5.30 ന് ഹോസ്റ്റലിൽ കട്ടിലിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനവും ഉത്തരവാദിത്തമില്ലായ്മയുമാണു മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ അടൂർ പൊലീസിൽ പരാതി നൽകി.

പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സ്‌കൂളിൽ നിന്നു വാർഡൻ ഒഴികെയുള്ളവർ മൃതദേഹം കാണാൻ വീട്ടിലെത്തിയിരുന്നു. വാർഡൻ എത്താത്തതിൽ പ്രതിഷേധിച്ചു നാട്ടുകാരും ബന്ധുക്കളും സ്‌കൂളിൽനിന്ന് എത്തിയവരെ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചു. കിഴക്കേ കല്ലട പൊലീസും എത്തി. കലക്ടർ ഫോണിലൂടെ ബന്ധപ്പെട്ട ശേഷമാണു വിട്ടയച്ചത്. ആഴ്ചതോറും വീട്ടിലെത്തുന്ന മായ പരീക്ഷയായതു മൂലം കഴിഞ്ഞയാഴ്ച വീട്ടിലെത്തിയില്ല. ബുധനാഴ്ച വൈകിട്ട് മാതാവ് ലത ഹോസ്റ്റലിലെത്തി കണ്ടിരുന്നു.

എന്നാൽ കടുത്ത പനിയുണ്ടെന്നു മകൾ പറഞ്ഞിരുന്നില്ലെന്ന് അവർ പറയുന്നു. വ്യാഴാഴ്ച രാവിലെയാണു മായയ്ക്ക് അസുഖം കൂടുതലാണെന്നും അത്യാവശ്യമായി ഹോസ്റ്റലിൽ എത്തണമെന്നും സ്‌കൂൾ അധികൃതർ ഫോണിലൂടെ അറിയിച്ചത്. മാതാവും ബന്ധുവും കൂടി ഓട്ടോറിക്ഷയിൽ എത്തിയപ്പോഴാണു മരണവിവരം  അറിയുന്നത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുണ്ടറ ഏരിയ കമ്മിറ്റി പ്രസിഡന്റ് ശകുന്തള, സെക്രട്ടറി ജയദേവീ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി. മരണ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് അവർ പറഞ്ഞു.

രക്ഷാകർത്താക്കൾ എത്തുന്നതിനു മുമ്പ് പൊലീസിനെ സ്വാധീനിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയെന്നും റീപോസ്റ്റ് മോർട്ടം നടത്തണമെന്നും മാതാവ് ലത നൽകിയ പരാതിയിൽ പറയുന്നു. മായയുടെ രക്തപരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്റ്റലിലെ വാർഡൻ വഴക്കു പറഞ്ഞതായി മായ തന്നോടു സൂചിപ്പിച്ചിരുന്നതായി ലതയുടെ പരാതിയിലുണ്ട്.

സ്‌കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന മായയ്ക്ക് വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതായും ഉടൻതന്നെ ഹോസ്റ്റൽ അധികൃതർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സ്‌കൂൾ അധികൃതർ പൊലീസിനോടു പറഞ്ഞിരുന്നത്. മായയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റമോർട്ടം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP