Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി വൈപ്പിനിൽ പത്തും പതിമൂന്നും വയസുള്ള പെൺകുട്ടികൾ പീഡനത്തിനിരയാക്കി; പതിമൂന്നുകാരിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭർത്താവ്; പത്തുവയസുകാരിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ ബാപ്പയുടെ സഹോദരീഭർത്താവ്

കൊച്ചി വൈപ്പിനിൽ പത്തും പതിമൂന്നും വയസുള്ള പെൺകുട്ടികൾ പീഡനത്തിനിരയാക്കി; പതിമൂന്നുകാരിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭർത്താവ്; പത്തുവയസുകാരിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ ബാപ്പയുടെ സഹോദരീഭർത്താവ്

കൊച്ചി: വൈപ്പിൻ കരയിൽ പത്തു വയസുകാരിയും 13 വയസ്സുകാരിയും പീഡനത്തിന് ഇരയായി. വൈപ്പിൻ കരയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് 10 വയസ്സുകാരിയും 13 കാരിയും പീഡിപ്പിക്കപ്പെട്ടത്. തെക്കൻ മാലിപ്പുറത്തും കുഴുപ്പിള്ളിലുമാണ് പീഡനം നടന്നത്.കുഴുപ്പിള്ളിയിൽ നടന്ന 13കാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മാലിപ്പുറത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ്സെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കുഴുപ്പിള്ളിയിൽ നടന്ന സംഭവത്തിൽ മൊബൈൽ ഷോപ്പ് ഉടമയെയാണ് പൊലീസ്'അറസ്റ്റു ചെയ്തത്.

ഭാര്യയുടെ അനുജത്തിയായ 13 കാരിയായ പെൺകുട്ടിയെയാണ് 29കാരൻ പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പറവൂർ പെരുമ്പടന്നയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന പറവൂർ കൈതാരം കോതകുളം
ചെമ്മനാട്ട് ഹൗസിൽ നിബാദ്(29)നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനായ നിബാദിന്റെ ഭാര്യയുടെ അനുജത്തിയാണ് പീഡനത്തിന് ഇരയായ പതിമൂന്ന് കാരിയായ പെൺകുട്ടി. പത്ത് മാസമേ ആയിട്ടൊളു നിബാദിന്റെ വിവാഹം കഴിഞ്ഞിട്ട്. വീട്ടുകാരുടെ പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പൊലിസിൽ വിവരം അറിയിക്കയായിരുന്നു.

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം നടന്നത് വൈപ്പിൻ കരയിലെ തെക്കന്മാലിപ്പുറത്താണ്. സംഭവുമായി ബന്ധപ്പെട്ട് തെക്കൻ മാലിപ്പുറം പുതുവെപ്പ് പാലയത്ത് വീട്ടിൽ ബീരാൻ മകൻ അബൂട്ടി 49 നെതിരെ ഞാറക്കൽ പൊലീസ് കെസ്സെടുത്തു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ബാപ്പയുടെ സഹോദരി ഭർത്താവാണ് അബൂട്ടി. അശ്ലീല ചിത്രങ്ങൾ മറ്റും കാട്ടിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പറയുന്നു.മേസ്തിരി പണിക്കാരനായ അബൂട്ടി ഒളിവിലാണ്. 2016 ഫെബ്രുവരി മാസം മുതലാണ് കുട്ടി പീഡനത്തിന്
ഇരയായത്.സ്വന്തക്കാരനായ അബൂട്ടിയുടെ വസതിയിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP