Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാണാതാകുമ്പോൾ മിഷേൽ ധരിച്ചിരുന്ന വസ്ത്രം ആയിരുന്നില്ലേ മൃതദേഹത്തിൽ കാണപ്പെട്ടത്? മിഷേലിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ ചിത്രമെന്ന് പൊലീസ്; പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ നീക്കം തുടങ്ങി

കാണാതാകുമ്പോൾ മിഷേൽ ധരിച്ചിരുന്ന വസ്ത്രം ആയിരുന്നില്ലേ മൃതദേഹത്തിൽ കാണപ്പെട്ടത്? മിഷേലിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ ചിത്രമെന്ന് പൊലീസ്; പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ നീക്കം തുടങ്ങി

കൊച്ചി: കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കാപ്പെട്ട സിഎ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മൃതദേഹത്തിന്റെ ചിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തി സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടക്കുന്നതായി പൊലീസ്. കാണാതാകുമ്പോൾ മിഷേൽ ധരിച്ചിരുന്ന വസ്ത്രമല്ല മൃതദേഹത്തിലുണ്ടായിരുന്നത് എന്ന തരത്തിലാണു പ്രചാരണം. ഇതിനായി മൃതദേഹത്തിന്റെ ചിത്രത്തിൽ വ്യത്യാസം വരുത്തിയെന്നു പൊലീസ് പറയുന്നു. മിഷേലിന്റെ പേരിൽ ഫെയ്‌സ് ബുക്കിൽ ആരംഭിച്ച പേജുകളിലൂടെയും ചില വാട്‌സാപ് ഗ്രൂപ്പുകളിലൂടെയുമാണ് ഈ ചിത്രം വ്യാപിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം മിഷേൽ ഷാജിയെ കാണാതായ ദിവസത്തെ കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചു. ഈമാസം അഞ്ചിനു വൈകിട്ട് കലൂർ പള്ളിയിൽ പ്രാർത്ഥിക്കുന്ന മിഷേലിന്റെ ദൃശ്യം വ്യക്തമാണ്. ഇതിനു ശേഷം രാത്രി ഏഴുമണിയോടെ ഹൈക്കോടതി ജംക്ഷനിൽ നിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ഇതിനിടയിലുള്ള മൂന്നു കിലോമീറ്ററിൽ എന്തു സംഭവിച്ചെന്നും ആരെങ്കിലും പിന്തുടർന്നോയെന്നുമാണു ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.

സംഭവത്തിൽ അറസ്റ്റിലായ ക്രോണിനെ ഛത്തീസ്‌ഗഡിലെ താമസസ്ഥലത്തേക്കു കൊണ്ടുപോകുന്നതിനെക്കുറിച്ചു തീരുമാനിച്ചിട്ടില്ലെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മിഷേലുമായുള്ള ആശയവിനിമയത്തിനു മറ്റേതെങ്കിലും ഫോണോ സിമ്മോ ഉപയോഗിച്ചിരുന്നോ, ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തി സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനു ഛത്തീസ്‌ഗഡിലേക്കു കൊണ്ടുപോകുമെന്നായിരുന്നു സൂചന. ക്രോണിൻ 24 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരും.

മിഷേൽ ഇതിലുമേറെ മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്നും മിഷേലിന്റെ അടുത്ത സുഹൃത്ത് വ്യക്തമാക്കി. ക്രോണിൻ ഉപദ്രവിച്ചതായി മിഷേൽ പറഞ്ഞിട്ടുണ്ടെന്നും കേരളത്തിനു പുറത്തു പഠിക്കുന്ന സുഹൃത്ത് പറഞ്ഞു. പൊലീസ് അന്വേഷണം നടത്തിയ ഘട്ടത്തിലും ഇക്കാര്യം സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. കാണാതായ ദിവസം രാവിലെയും മിഷേൽ വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണു സംസാരിച്ചതെന്നും ഇവർ പറയുന്നു. രാത്രി ഏഴുമണിയോടെ ഗോശ്രീ പാലത്തിൽ രണ്ടുപേർ കണ്ടുവെന്നു പറഞ്ഞ പെൺകുട്ടി മിഷേലാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.

പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിൽ രണ്ടു പേർ പിന്തുടർന്നിരുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. കലൂർ പള്ളിയിൽ നിന്നു ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളിലാണ് ഈ സൂചന ലഭിച്ചത്. എന്നാൽ ഇതിൽ കൂടുതൽ മുന്നോട്ടു പോകാൻ പൊലീസ് അന്വേഷണത്തിൽ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു കലൂരിൽ നിന്നു ഹൈക്കാേടതി ജംക്ഷൻ വരെ മിഷേൽ എങ്ങനെയെത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണു ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP