Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂർണനഗ്നരായി നീന്താൻ ഓടിയെത്തിയത് ആയിരത്തിലധികം പേർ; സിഡ്‌നിയിലെ സ്‌കിന്നി ഓഷ്യൻ സ്വിമ്മിങ് മത്സരം ലോകശ്രദ്ധ നേടിയത് ഇങ്ങനെ

പൂർണനഗ്നരായി നീന്താൻ ഓടിയെത്തിയത് ആയിരത്തിലധികം പേർ; സിഡ്‌നിയിലെ സ്‌കിന്നി ഓഷ്യൻ സ്വിമ്മിങ് മത്സരം ലോകശ്രദ്ധ നേടിയത് ഇങ്ങനെ

സിഡ്‌നിയിലെ കോബ്ലേഴ്‌സ് ബീച്ചിൽ പൂർണ നഗ്നരായി നീന്താനെത്തിയത് ആയിരത്തിലധികം പേർ. അഞ്ചാമത് സിഡ്‌നി സ്‌കിന്നി ഓഷ്യൻ സ്വിമ്മിങ്ങിന്റെ ഭാഗമായിരുന്നു ഈ നഗ്ന നീന്തൽ.. കാഴ്ചക്കാരാരുമില്ലാതെ, എല്ലാവരും നഗ്നരായി നീന്തുന്ന പരിപാടി ഞായറാഴ്ചയാണ് നടന്നത്. സിഡ്‌നിയിലെ ഹാർബർ നാഷണൽ പാർക്കിലെ മിഡിൽ ഹെഡിലായിരുന്നു സംഭവം.

1335 പേരാണ് നഗ്ന നീന്തലിൽ പങ്കെടുത്തത്. പ്രശസ്ത ന്യൂറോസർജൻ ചാർളി ടിയോ, സർഫിങ്ങിലെ ലോകചാമ്പ്യൻ ലെയ്ൻ ബീച്ച്‌ലി, എഴുത്തുകാരൻ നിഗൽ മാർഷ് തുടങ്ങിയവർ നീന്തലിൽ പങ്കെടുത്തു. നഗ്നത കാണാനോ പ്രദർശിപ്പിക്കാനോ അല്ല ഇവിടെ നീന്തലുകാർ എത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. വെള്ളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് വസ്ത്രമഴിക്കുന്നത്. തിരിച്ചുകയറുന്ന മുറയ്ക്ക് അവർ തിരികെ വസ്ത്രം ധരിക്കുകയും ചെയ്യും.

നീന്താനെതത്തുന്ന എല്ലാവർക്കും സ്വാഗതമോതിയെത് ലെയ്ൻ ബീച്ച്‌ലിയാണ്. നഗ്നമായി വെള്ളത്തിൽ നീന്തുന്നത് ശരീരത്തിന്റെ ആഘോഷങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഇവിടെ തുല്യരാണ്. പ്രകൃതിയോട് ചേർന്ന് നീന്തുകയെന്നതാണ് പരിപാടിയുടെ ഉദ്ദേശമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP