Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശരാജ്യങ്ങളിൽ വിവാഹിതർക്ക് മുൻഗണന ലഭിക്കുമ്പോൾ ഇന്ത്യക്കാർക്ക് പ്രിയം അവിവാഹിതരോടോ? ആദിത്യനാഥ് കൂടി എത്തിയതോടെ ഇന്ത്യയിൽ ഏഴ് മുഖ്യമന്ത്രിമാർ അവിവാഹിതർ; വാജ്‌പേയിയുടെയും മോദിയുടെയും പട്ടികയിൽ അനേകം നേതാക്കൾ

വിദേശരാജ്യങ്ങളിൽ വിവാഹിതർക്ക് മുൻഗണന ലഭിക്കുമ്പോൾ ഇന്ത്യക്കാർക്ക് പ്രിയം അവിവാഹിതരോടോ? ആദിത്യനാഥ് കൂടി എത്തിയതോടെ ഇന്ത്യയിൽ ഏഴ് മുഖ്യമന്ത്രിമാർ അവിവാഹിതർ; വാജ്‌പേയിയുടെയും മോദിയുടെയും പട്ടികയിൽ അനേകം നേതാക്കൾ

ന്യൂഡൽഹി: വിവാഹിതതരായി കുടുംബം പുലർത്തുന്ന നേതാക്കളോടാണ് വിദേശരാജ്യങ്ങളിൽ ജനങ്ങൾക്ക് പ്രിയം. കുടുംബത്തോട് അവർ പുലർത്തുന്ന വിശ്വസ്തതയും സ്‌നേഹവും രാജ്യത്തോടുമുണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. എന്നാൽ, ഇന്ത്യയിൽ സമീപകാലത്തെ സ്ഥിതിഗതികൾ മറിച്ചൊരു സവിശേഷതയാണ് കാണിക്കുന്നത്. അവിവാഹിതർ രാജ്യം ഭരിക്കുന്നതിനോടാണ് ഇന്ത്യക്കാർക്ക് താത്പര്യമെന്ന് തോന്നിക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് കൂടി വന്നതോടെ ഇന്ത്യയിലെ അവിവാഹിത മുഖ്യമന്ത്രിമാരുടെ എണ്ണം ഏഴായി. സന്യാസികൂടിയാണ് യോഗിയെന്ന പ്രത്യേകതയുമുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ത്രിവേന്ദ്ര സിങ് റാവത്ത് (56), ഹരിയാണ മുഖ്യമന്ത്രി എം.എൽ.ഖട്ടാർ (62), അസമിലെ സർണോബാനന്ദ സോനോവാൾ (54), ഒഡിഷയിലെ നവീൻ പട്‌നായിക് (70) എന്നിവരാണ് അവിവാഹിത മുഖ്യമന്ത്രിമാരിലെ മറ്റ് പ്രമുഖർ. പശ്ചിമബംഗാളിലെ തൃണമൂൽ മുഖ്യമന്ത്രി മമത ബാനർജി (62)യും അവിവാഹിതയാണ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഈ പട്ടികയിൽനിന്ന് വിടപറഞ്ഞ ഒരാൾ.

നവീൻ പട്‌നായിക്കും മമതയും ഒഴിച്ചുള്ളവരെല്ലാം ബിജെപിയിൽനിന്നാണെന്ന പ്രത്യേകതയുമുണ്ട്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ അവിവാഹിതനാണ് യോഗി. തന്റെ ജീവിതം ഹിന്ദുത്വത്തിനുവേണ്ടി മാറ്റിവെച്ചയാളാണ് യോഗിയെങ്കിൽ, പശ്ചിമബംഗാളിലെ ജനങ്ങൾക്കുവേണ്ടിയാണ് തന്റെ ജീവിതമെന്നാണ് മമത ബാനർജി അവകാശപ്പെടുന്നത്. കുടുംബമില്ലെങ്കിൽ മുഴുവൻ സമയവും ജനങ്ങൾക്കുവേണ്ടി മാറ്റിവെക്കുമെന്ന ധാരണയും അവിവാഹിതരായ നേതാക്കളുടെ കാര്യത്തിൽ ജനങ്ങൾക്കുണ്ട്.

അവിവാഹിതരായ നേതാക്കൾ ഇന്ത്യയിൽ വേറെയുമുണ്ട്. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി (46), ബി.എസ.പി. നേതാവ് മായാവതി (61), ബിജെപി നേതാവവ് ഉമാഭാരതി (57) എന്നിവർ ആ പട്ടികയിൽപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനാണെങ്കിലും ഏറെക്കാലമായി പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ്. ബിജെപിയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും മുൻ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമുമാണ് ഇന്ത്യയെ നയിച്ച മറ്റ് അവിവാഹിത നേതാക്കൾ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഗോവൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കറും വിഭാര്യന്മാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP