Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിവില 1000 കോടിയിൽ നിന്നും 1500 കോടിയാക്കും; 500 കോടിയും പൊതുജനങ്ങളിൽ നിന്നും വാങ്ങാൻ ആലോചന; 50,000 മുടക്കിയാൽ നിങ്ങൾക്കും ഓഹരി ഉടമയാകാം

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിവില 1000 കോടിയിൽ നിന്നും 1500 കോടിയാക്കും; 500 കോടിയും പൊതുജനങ്ങളിൽ നിന്നും വാങ്ങാൻ ആലോചന; 50,000 മുടക്കിയാൽ നിങ്ങൾക്കും ഓഹരി ഉടമയാകാം

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡി(കിയാൽ)ന്റെ ഓഹരിഘടനയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനം. പൊതുജനങ്ങൾക്ക് കൂടുതൽ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിലാണ് ഓഹരി ഘടന പരിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നത്. 500 കോടി രൂപയുടെ അധിക ഓഹരികൾകൂടി വിറ്റഴിക്കാനാണ് തീരുമാനം. ഈ പണം മുഴുവൻ പൊതുനങ്ങളിൽ നിന്നും കണ്ടെത്തും.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച കിയാൽ ഡയറക്ടർബോർഡ് തീരുമാനിക്കും. അങ്ങനെയാണെങ്കിൽ കണ്ണൂർവിമാനത്താവളത്തിൽ സർക്കാരിനെക്കാളും സ്വകാര്യ-വ്യക്തിഗത ഓഹരികളായിരിക്കും കൂടുതൽ. 1000 കോടി രൂപയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ നിലവിലെ ഓഹരിമൂലധനം. ഇത് 1500 കോടിയാക്കും. 892 കോടിരൂപ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് വായ്പയായും സ്വീകരിക്കാം.

35 ശതമാനം ഓഹരിയാണ് സംസ്ഥാന സർക്കാരിനുള്ളത്. 25 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങൾക്കും പത്തു ശതമാനം എയർപോർട്ട് അഥോറിറ്റിക്കുമാണ്. ബാക്കി 30 ശതമാനമാണ് സ്വകാര്യസ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ളത്. അധികമായി അനുവദിച്ച ഓഹരികൾ സ്വകാര്യവ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി നൽകാനാണ് ആലോചിക്കുന്നത്. ഇത് പൂർണമായി വിറ്റഴിച്ചാൽ പകുതിയിലേറെ ഓഹരി സ്വകാര്യമേഖലയിലേക്ക് മാറും.

കുറച്ചുവ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കുമായി ഓഹരി കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാൻ ശ്രമമുണ്ടാകും. ഓഹരിവാങ്ങുന്നതിന് പരിധികളില്ല. പക്ഷേ, ഓഹരി അനുവദിക്കുന്ന കമ്മിറ്റി ഇക്കാര്യം പരിശോധിക്കും. നൂറുരൂപയാണ് ഒരു ഓഹരിയുടെ വില. വ്യക്തികളും സ്ഥാപനങ്ങളും കുറഞ്ഞത് 50,000 രൂപയുടെ ഓഹരിയെടുക്കണമെന്നും വ്യവസ്ഥയുണ്ട്.

3050 മീറ്റർ റൺവേയുമായി വിമാനത്താവളം സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. രണ്ടാംഘട്ടത്തിൽ റൺവേ 3400 മീറ്ററാക്കും. പിന്നീട് നാലായിരവും. ഇതിനാവശ്യമായ പണത്തിനാണ് അധിക ഓഹരികൾ വിറ്റഴിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് അധിക ഓഹരിക്ക് അനുമതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP