Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയർലണ്ടിൽ ഇടത്പക്ഷ ആഭിമുഖ്യം ഉള്ള പുരോഗമന ചിന്താഗതിക്കാരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ സാംസ്‌കാരിക സംഘടന; ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് ദിനത്തിൽ എംഎ ബേബി നിർവ്വഹിക്കും

അയർലണ്ടിൽ ഇടത്പക്ഷ ആഭിമുഖ്യം ഉള്ള പുരോഗമന ചിന്താഗതിക്കാരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ സാംസ്‌കാരിക സംഘടന; ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് ദിനത്തിൽ എംഎ ബേബി നിർവ്വഹിക്കും

ടത്പക്ഷ ആഭിമുഖ്യം ഉള്ള പുരോഗമന ചിന്താഗതിക്കാരുടെ നേതൃത്വത്തിൽ അയർലണ്ടിൽ പുതിയ രാഷ്ട്രീയ സംസ്‌കാരീക സംഘടന രൂപീകരിച്ചു . നവോത്ഥാന മൂല്യങ്ങളും മാനവീകീയതയും ഉയർത്തി പിടിക്കുന്നവരുടെ കൂട്ടായ്മ ആണ് സംഘടന ലക്ഷ്യം വക്കുന്നത്.വിപ്ലവം എന്ന അർഥം വരുന്ന ക്രാന്തി എന്നാണ് സംഘടനയുടെ പേര്.

സംഘടനയുടെ ഔദ്യോഗീക ഉദ്ഖാടനം അഖില ലോക തൊഴിലാളി ദിനം ആയ മെയ്‌ ഒന്നിന് ഡബ്ലിൻ വച്ച് സി പിഎം പോളിറ്റ് ബ്യൂറോ മെമ്പറും മുൻ വിദ്യാഭ്യാസ മന്ത്രിയും ആയ സഖാവ് എം എ ബേബി നിർവഹിക്കും .താലയിൽ കൂടിയ രൂപീകരണ യോഗത്തിൽ സെക്രട്ടറി ആയി അഭിലാഷ് തോമസിനെയും (വാട്ടർഫോർഡ്) പ്രസിഡന്റ് ആയി വർഗീസ് ജോയിയെയും (ഡബ്ലിൻ )ജോയിന്റ് സെക്രട്ടറി ആയി ബിനു വർഗീസിനെയും (ഡബ്ലിൻ) വൈസ് പ്രസിഡന്റ് ആയി രാജു ജോർജിനെയും (കോർക്ക്) ട്രഷറർ ആയി സിസൻ ചാക്കോയെയും (ന്യൂ റോസ് ) തിരെഞ്ഞെടുത്തു.

പത്തംഗ കമ്മറ്റിയെയും തിരെഞ്ഞെടുത്തു. സംഘടനയുടെ മെമ്പർഷിപ്പ് ക്യാപയിനു ഷാജു ജോസിനെ മെമ്പർ ആയി സംഘടനയിൽ ചേർത്തുകൊണ്ട് തുടക്കം കുറിച്ചു. വിവിധ കൗണ്ടികളിൽ യൂണിറ്റുകൾ രൂപീകരിക്കും. വാട്ടർഫോർഡിൽ ആദ്യ യൂണിറ്റ് രൂപീകരണ യോഗവും നടന്നു .വാട്ടർഫോർഡിൽ നടന്ന യൂണിറ്റ് രൂപീകരണ യോഗത്തിൽ യൂണിറ്റ് സെക്രട്ടറിയായി ഷാജു ജോസിനെയും ജോയിന്റ് സെക്രട്ടറിയായി അനീഷ് ജോണിനെയും ട്രെഷറർ ആയി അനൂപ് ജോണിനെയും തിരെഞ്ഞെടുത്തു .വാട്ടർഫോർഡിൽ എം എ ബേബി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടത്തും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP