Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൻജ് കോളേജ് ഒരുക്ക സെമിനാർ ഏപ്രിൽ ഒന്ന് ശനിയാഴ്ച

ന്യൂജേഴ്­സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സിയുടെ നേതൃത്വത്തിൽ കോളേജ് ഒരുക്ക സെമിനാർ നടത്തുന്നു. 2017 ഏപ്രിൽ ഒന്നിന് ശനിയാഴ്ച രാവിലെ 10:30 മണി മുതൽ സോമർസെറ്റ് സെഡാർ ഹിൽ പ്രെപ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് കരിയർ ഗൈഡൻസ് സെമിനാർ നടത്തപ്പെടുന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിലേക്കു ചുവടു വയ്ക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാവിയിൽ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനുകളും വിദ്യാഭ്യാസ മേഖലകളും കോളേജുകളും ബാങ്ക് ലോണുകളുമടക്കമുള്ള ശരിയായത് തിരഞ്ഞെടുക്കാൻ സഹായകമായ നിർദേശങ്ങൾ നൽകുവാൻ പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് സർവീസസ് അസിസ്റ്റന്റ് ഡയറക്ടറും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയുമായ ആശ നമ്പ്യാർ പങ്കെടുത്തു സംസാരിക്കുകയും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.

ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള മാതാപിതാക്കളെയും വിദ്യാർത്ഥികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണ മെന്നും പ്രോഗ്രാം കോർഡിനേറ്റർ നന്ദിനി മേനോൻ അറിയിച്ചു. കമ്മ്യൂണിറ്റിക്കു വേണ്ടി കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സിയും റീച് കോളേജ് സർവീസസും സംയുക്തമായി തീർത്തും സൗജന്യമായി സംഘടിപ്പിക്കുന്ന സെമിനാർ എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് സ്വപ്ന രാജേഷ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് - നന്ദിനി മേനോൻ - 908 -720 -3844, സ്വപ്‌ന രാജേഷ് - 732 -910 -7413, അജിത് കുമാർ ഹരിഹരൻ - 732 - 735 - 8090, ജെയിംസ് ജോർജ് - 973 - 985 - 8432, എബ്രഹാം ജോർജ് - 973 - 204 - 8978, സണ്ണി വാലിപ്ലാക്കൽ - 908 - 966 - 3701, പ്രഭു കുമാർ - 732 -725 - 2962, കെവിൻ ജോർജ് - 908 - 463 - 5873, ജോസഫ് ഇടിക്കുള - 201 - 421 - 5303, റോയ് മാത്യു - 908 - 418 - 8133, എന്നിവരുമായി ബന്ധപ്പെടുക.

അഡ്രസ് : സെഡാർ ഹിൽ പ്രെപ് സ്‌കൂൾ, 152 സെഡാർ ഗ്രോവ് ലെൻ, സോമർസെറ്റ്, ന്യൂ ജേഴ്സി, 08873

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP