Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രികാല ചാനൽ ചർച്ചകൾ ജനങ്ങൾക്ക് അരോചകമായി തുടങ്ങി; പങ്കെടുത്ത് സംസാരിക്കുന്നവർക്ക് അവർ എന്ത് തോന്ന്യസമാണ് പറയുന്നതെന്ന് പോലുമറിയില്ല; ഇത്തരം ചർച്ചകൾ നിർത്തിവെക്കാനാണ് ചാനലുകൾ നിർത്തിവെക്കണം: മന്ത്രി സുധാകരന് മലയാളം വാർത്താ ചാനലുകാരോട് പറയാനുള്ളത്

രാത്രികാല ചാനൽ ചർച്ചകൾ ജനങ്ങൾക്ക് അരോചകമായി തുടങ്ങി; പങ്കെടുത്ത് സംസാരിക്കുന്നവർക്ക് അവർ എന്ത് തോന്ന്യസമാണ് പറയുന്നതെന്ന് പോലുമറിയില്ല; ഇത്തരം ചർച്ചകൾ നിർത്തിവെക്കാനാണ് ചാനലുകൾ നിർത്തിവെക്കണം: മന്ത്രി സുധാകരന് മലയാളം വാർത്താ ചാനലുകാരോട് പറയാനുള്ളത്

ആലപ്പുഴ: രാത്രികാല ചാനൽ ചർച്ചകൾ ജനങ്ങൾക്ക് അരോചകമായി തുടങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ചർച്ചയിൽ എന്തും വിളിച്ചു പറയാമെന്ന് സ്ഥിതി എത്തി. പങ്കെടുത്ത് സംസാരിക്കുന്നവർക്ക് അവർ എന്ത് തോന്ന്യസമാണ് പറയുന്നതെന്ന് പോലുമറിയില്ല. ഇത്തരം ചർച്ചകൾ കൊണ്ട് സമൂഹത്തിന് യാതൊരു ഗുണവും ഇല്ല. ഇതൊരു ദോഷകരമായ പ്രവണതയാണ്. ഇത്തരം ചർച്ചകൾ നിർത്തിവെക്കാനാണ് ചാനലുകൾ നിർത്തിവെക്കണമെന്നും മന്ത്രി പറഞ്ഞു. എസ്സ്എൻഡി പി കുട്ടനാട് യൂണിയൻ ആസ്ഥാന മന്ദിരോൽഘാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്തിയാരും വില കൊടുത്ത് വാങ്ങുന്നതല്ല. മറിച്ച് അത് തേടിയെത്തുന്നതാണ്. ഇവിടെ ചിലർ അതിനായുള്ള പാച്ചിലിലാണ്. അത് ചർച്ച വഴിയായാലും മറ്റുവല്ലുതുമാണെങ്കിലും. അതേസമയം ഒരുക്കാലത്ത് ചാനലുകളിൽ മാത്രം നിറഞ്ഞു നിന്നിരുന്ന മന്ത്രിക്ക് ഇപ്പോഴാണ് പറഞ്ഞതെല്ലാം തോന്ന്യാസങ്ങളായിരുന്നുവെന്ന് തോന്നിതുടങ്ങിയത്. മാത്രമല്ല സമീപകാലത്ത് മന്ത്രി സംസാരത്തിലെല്ലാം വിരക്തിയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കേരളീയ സമൂഹം കുത്തഴിഞ്ഞു പോയെന്നും അടിക്കൊള്ളാൻ ചിലരും അതിന്റെ ക്രഡിറ്റ് വാങ്ങാൻ മറ്റു ചിലരും എന്നൊക്കെയുള്ള പരാമർശം പലയിടങ്ങളിലും മന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും ഒടുവിൽ അമ്പലപ്പുഴയിലെ ഒരു റോഡ് ഉദ്ഘാടന വേദിയിൽനിന്നും താൻ ഇനി ഒരിക്കലും തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നും തുറന്നടിച്ചിരുന്നു. കോൺഗ്രസിൽ നേതാക്കന്മാർ ധാരളം ഉണ്ടെന്നും എന്നാൽ ഉന്നത രാഷ്ട്രീയ നിലവാരം പുലർത്തുന്നത് സോണിയാ ഗാന്ധി മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അവരിൽനിന്നും നേരിട്ട്് മനസിലായിട്ടുണ്ട്. നെഹ്രുട്രോഫി വള്ളംകളി മൽസരം കാണാൻ ആലപ്പുഴയിൽ സർക്കാരിന്റെ അതിഥിയായെത്തിയ സോണിയയെ പരിചയപെടാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഈ സന്ദർഭത്തിലാണ് അവരെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞത്. വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ തെറ്റാണെങ്കിൽ അതു എതിർക്കും. അതിന് തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ വ്യക്തിബന്ധങ്ങൾ ഇതിന് തടസമാകില്ലെന്നും സുധാകരൻ പറഞു. അഡ്വ ഡി പി മധുസൂദൻ അധ്യക്ഷനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP