Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭിണിയാക്കുന്ന പുരോഹിതന്മാർക്ക് മുമ്പിൽ ഞങ്ങൾക്ക് കുമ്പസരിക്കേണ്ട; കന്യാസ്ത്രീകളുടെ മുമ്പിൽ സ്ത്രീകൾക്ക് കുമ്പസരിക്കാൻ അനുമതി തേടി ബിഷപ്‌സ് ഹൗസിന് മുമ്പിൽ വിശ്വാസികളുടെ സത്യാഗ്രഹം

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭിണിയാക്കുന്ന പുരോഹിതന്മാർക്ക് മുമ്പിൽ ഞങ്ങൾക്ക് കുമ്പസരിക്കേണ്ട; കന്യാസ്ത്രീകളുടെ മുമ്പിൽ സ്ത്രീകൾക്ക് കുമ്പസരിക്കാൻ അനുമതി തേടി ബിഷപ്‌സ് ഹൗസിന് മുമ്പിൽ വിശ്വാസികളുടെ സത്യാഗ്രഹം

കൊച്ചി: കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കുന്ന വിധത്തിലാണ് പീഡന കേസുകൾ ഒന്നൊന്നായി പുറത്തുവരുന്നത്. ഫാദർ റോബിന്റെ അറസ്‌റ്റോടെയാണ് സഭയുടെ കൊള്ളരുതായ്മ്മകൾ ഒന്നൊന്നായി പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ കൊട്ടാരക്കരയിൽ പള്ളിമേടയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച പുരോഹിതൻ മുങ്ങി നടക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്. ഇതിനിടെയാണ് സ്ത്രീകളെ കുമ്പസരിപ്പിക്കാൻ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന ആവശ്യമായി വിശ്വാസികൾ രംഗത്തുവന്നത്. ഇക്കാര്യം ഉന്നയിച്ച് ബിഷപ്പ് ഹൗസിൽ സത്യാഗ്രഹം നടത്തി.

സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്യാസ്ത്രീകൾക്ക് കൈമാറണം എന്ന ആവശ്യപ്പെട്ടാണ് ബിഷപ്പ് ഹൗസിനുമുന്നിൽ സത്യഗ്രഹം. കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിനുമുന്നിൽ അഡ്വ ഇന്ദുലേഖയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടന്നത്. കത്തോലിക്ക പുരോഹിതർ ലൈംഗിക പീഡന കേസുകളിൽ പ്രതികളാകുന്നതും ശിക്ഷിക്കപ്പെടുന്നതും വർധിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനുള്ള ധാർമികത നഷ്ടമായിരിക്കുകയാണെന്ന് കെ.സി.ആർ.എം ലീഗൽ അഡൈ്വസർ അഡ്വ. ഇന്ദുലേഖ ജോസഫ് പറഞ്ഞു.

വൈദീകരുടെ ലൈംഗിക പീഡന പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ധാർമ്മീകാധികാരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയാണ് പ്രത്യക്ഷ സമരത്തിന് വിശ്വാസികൾ തയ്യാറായത്. 'പുരോഹിതന്മാരുടെ കുമ്പസാര കൂടുകളെ സ്ത്രീകൾ ഭയപ്പെടുന്നു, സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കട്ടെ' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു സമരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭിണിയാക്കുന്ന പുരോഹിതന്മാർക്ക് മുമ്പിൽ തങ്ങൾക്ക് കുമ്പസരിക്കേണ്ടെന്നാണ് ഇവരുടെ അഭിപ്രായം.

ഈ ആവശ്യമുന്നയിച്ച് നേരത്തെ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് കത്തയച്ചിരുന്നു. ലൈംഗിക പീഡന കേസുകളിൽ വൈദികർ പ്രതികളാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുമ്പസാരം കന്യാസ്ത്രീകൾക്ക് കൈമാറണമെന്നായിരുന്നു അഡ്വ ഇന്ദുലേഖ അയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP