Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെഹ്രു ഗ്രൂപ്പ് കോളേജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ; നടപടി ലക്കിടി ലോ കോളേജിലെ വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ; ജിഷ്ണു കേസിൽ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഡിജിപി ഓഫീസിന് മുന്നിൽ സത്യാഗ്രഹം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള നടപടി മുഖം രക്ഷിക്കാനെന്ന് വ്യക്തം

നെഹ്രു ഗ്രൂപ്പ് കോളേജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ; നടപടി ലക്കിടി ലോ കോളേജിലെ വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ; ജിഷ്ണു കേസിൽ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഡിജിപി ഓഫീസിന് മുന്നിൽ സത്യാഗ്രഹം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള നടപടി മുഖം രക്ഷിക്കാനെന്ന് വ്യക്തം

തൃശ്ശൂർ: നെഹ്രു ഗ്രൂപ്പ് കോളേജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. ലക്കിടി ജവഹർ ലോ കോളേജിലെ വിദ്യാർത്ഥികളെ മർദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തത്. ൃശ്ശൂർ റൂറൽ എസ്‌പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുന്നത്. പരാതിയിൽ കൃഷ്ണദാസിന്റെ ലീഗൽ അഡൈ്വസെർ സുചിത്രയുടെ പേരും ഉള്ളതിനാലാണ് ഇവരെയും അറസ്റ്റു ചെയ്തത്.

കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗൽ അഡൈ്വസർ സുചിത്ര, പിആർഔ വൽസല കുമാർ, അദ്ധ്യാപകൻ സുകുമാരൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃശൂർ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുന്നു. അറസ്റ്റിലായതിന് പിന്നാലെ ജാമ്യാപേക്ഷയുമായി കൃഷ്ണദാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് തന്നെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അറസ്റ്റിലായതിന് പിന്നാലെ ജാമ്യാപേക്ഷയുമായി കൃഷ്ണദാസ് ഹൈക്കോടതിയെ സമീപീച്ചു. ഇന്ന് തന്നെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും. തട്ടിക്കൊണ്ടു പോകൽ, മർദ്ദനം, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ ഡിജിപി ഓഫീസിന് മുന്നിൽ സത്യാഗ്രഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുത്തത്. നിയമവിദ്യാർത്ഥിയായ സഹീറാണ് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെതിരെ കേസ് നൽകിയത്. തൃശൂർ പഴയന്നൂർ പൊലീസാണ് കേസ് ചുമത്തിയിരിക്കുന്നത്. തന്നെ മർദിച്ചെന്ന് കാട്ടിയായിരുന്നു സഹീറിന്റെ പരാതി.ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ഷഹീർ.

കോളേജിൽ ബില്ല് നൽകാതെയുള്ള അനധികൃത പണപ്പിരിവും വെൽഫെയർ ഓഫീസർമാരെ സംബന്ധിച്ചും ഇദ്ദേഹം സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവൻസ് സെല്ലിലേക്ക് അയച്ച പരാതിയെ തുടർന്നാണ് ചെയർമാന്റെയും പിആർഒ സഞ്ജിത്തിന്റെയും സഹീറിനെ ക്രൂരമർദ്ദനത്തിന് ഇരയാകുന്നത്. നേരത്തെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. പൊലീസ് അലംഭാവം ത്ന്നെയാണ് കൃഷ്ണദാസിൻ മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയാക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP