Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനൊന്നാമത് സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റ്;ഫ്രണ്ട്‌സ് അൽ വസൽ ജേതാക്കൾ

പതിനൊന്നാമത് സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റ്;ഫ്രണ്ട്‌സ് അൽ വസൽ ജേതാക്കൾ

ദുബൈ: പ്രവാസ ലോകത്തെ കാൽപന്ത് പ്രേമികൾക്ക് മലബാർ സോക്കർ വിരുന്നൊരുക്കി കൊണ്ട് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പതിനൊന്നാമത് സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റ് കിരീടം ഫ്രെണ്ട്‌സ് അൽ വസൽ സ്വന്തമാക്കി. പ്രമുഖരായ 24 ടീമുകൾ ലോകോത്തര നിലവാരമുള്ള അൽ വസൽ സ്പോർട്സ് ഗ്രൗണ്ടിൽ കിരീടത്തിനായി അങ്കത്തിനിറങ്ങിയപ്പോൾ ഓരോ മത്സരവും കാണികളിൽ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വാശിയേറിയ ലീഗ് റൗണ്ട് മൽസരങ്ങൾക്കും നോകൗട്ട് മത്സരങ്ങൾക്കും ശേഷം നടന്ന സെമിഫൈനലിൽ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ ഇ.ടി.എ തിരൂർക്കാടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫ്രെണ്ട്‌സ് അൽ വസലും സിൽവർ ഹോം റിയൽഎസ്‌റെറ്റ്‌നെ തോൽപ്പിച്ച് എ.എ.കെ ഇന്റർനാഷണലും അവസാന അങ്കത്തിനായി ഇറങ്ങിയപ്പോൾ, രണ്ടു ഗോളിന് പിനിട്ടനിന്ന ശേഷം ഒരു ഗോൾ തിരിച്ചടിച്ചു ശക്തമായി തിരിച്ചു വന്ന എ.എ.കെ ഇന്റർനാഷണലൈൻ 2-1 മാർജിന് പരാജയപ്പെടുത്തി ഫ്രെണ്ട്‌സ് അൽ വസൽ ജേതാക്കളാകുകയായിരുന്നു.

ടൂർണമെന്റിലെ ബെസ്റ്റ് പ്ലയർക്കുള്ള പി.വി ജാബിർ മെമോറിയൽ ട്രോഫി എ.എ.കെ ഇന്റർനാഷണൽ ടീമിലെ ജുനൈദ് കരസ്ഥമാക്കിയപ്പോൾ ബെസ്റ്റ് ഗോൾകീപറായി ഫ്രെണ്ട്‌സ് അൽ വസലിന്റെ റിയാസ് തെരെഞ്ഞെടുകപെട്ടു. ഫെയർ പ്ലേ അവാർഡിന് ടീം യുനൈറ്റഡ് ഉദിനൂർ അർഹരായി.നേരെത്തെ ടൂർണമെന്റ്ന്റെ ഉദ്ഘാടനം വൻ ജനസാഗരത്തെ സാക്ഷി നിർത്തി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.എം സാദിഖലി കളിക്കാരെ പരിചയപെട്ടുകൊണ്ട് നിർവഹിച്ചു. ടൂർണമെന്റ് ജേതാക്കൾക്ക് ഉള്ള ട്രോഫി ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹയും റണെഴ്‌സ് അപ്പിനുള്ള ട്രോഫി ബാബു എടക്കുളവും നൽകി നിർവഹിച്ചു. ത്വൽഹത്ത് ഫോറം ഗ്രൂപ്പ്,നാസർ റെഡ് പെപ്പർ എന്നിവർ വിജയികൾക്കുള്ള കാശ് അവാർഡുകൾ സമ്മാനിച്ചു.

യു.എ.ഇ കെ.എം.സി.സി ഉപാധ്യക്ഷൻ ഹുസൈനാർ ഹാജി എടച്ചാകൈ നൗഷാദ് തീമ ഗ്രൂപ്പ്, നെല്ലറ ഷംസുദ്ദീൻ,മുസ്തഫ അൽ ഖത്താൽ, അറഫാത്ത് അൽ ഖാദിരി, മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ, ആർ.ശുക്കൂർ എന്നിവർ സംബന്ദിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ, ഹംസ ഹാജി മാട്ടുമ്മൽ,ജില്ലാ നേതാക്കളായ പി.വി.നാസർ,മുസ്തഫ വേങ്ങര,കെ.പി.എ സലാം,ഇ.ആർ അലി മാസ്റ്റർ,അബൂബക്കർ ബി.പി അങ്ങാടി, നിഹ്മതുള്ള മങ്കട,ഓ.ടി സലാം,സിദ്ദിഖ് കാലടി,ഹംസു കാവണ്ണയിൽ, ജമാൽ മഞ്ചേരി,കുഞ്ഞുമോൻ എരമംഗലം,ജലീൽ കൊണ്ടോട്ടി,വി,കെ റഷീദ് എന്നിവർ ടീമുകൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.വഹിൽ അൽ വസൽ,അഹമ്മദ് ത്വൽഹത്ത്,ഒസാമ,മജീദ് ഫാൽകോൺ എന്നിവർ കളി നിയന്ത്രിച്ചു. അയ്യൂബ്,ഗഫൂർ,റിയാസ് മാണൂർ, എന്നിവർ നേത്രത്വംനൽകി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP