Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

KL 7 CK 7 ബുക്ക് ചെയ്തത് മോഹൻലാൽ ആണെന്ന് അറിഞ്ഞതോടെ മറ്റെല്ലാവരും പിന്മാറിയപ്പോൾ ഖജനാവിന് നഷ്ടമായത് ലക്ഷങ്ങൾ; തന്റെ പുതിയ പോഷെ കാറിനായി ദിലീപ്അതിനേക്കാൾ കുറഞ്ഞ CK1 ലേലം വിളിച്ചപ്പോൾ ഖജനാവിന് കിട്ടിയത് ഏഴര ലക്ഷം; 16 ലക്ഷം സർക്കാർ നേടിയത് സിബിഐ എന്ന് തോന്നിക്കുന്ന നമ്പരിലൂടെ

KL 7 CK 7 ബുക്ക് ചെയ്തത് മോഹൻലാൽ ആണെന്ന് അറിഞ്ഞതോടെ മറ്റെല്ലാവരും പിന്മാറിയപ്പോൾ ഖജനാവിന് നഷ്ടമായത് ലക്ഷങ്ങൾ; തന്റെ പുതിയ പോഷെ കാറിനായി ദിലീപ്അതിനേക്കാൾ കുറഞ്ഞ CK1 ലേലം വിളിച്ചപ്പോൾ ഖജനാവിന് കിട്ടിയത് ഏഴര ലക്ഷം; 16 ലക്ഷം സർക്കാർ നേടിയത് സിബിഐ എന്ന് തോന്നിക്കുന്ന നമ്പരിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാക്കനാട് ആർ.ടി ഓഫിസിൽ നടന്ന ലേലത്തിൽ മോഹൻലാൽ തന്റെ ഇന്നോവ കാറിനായി ഇഷ്ടനമ്പർ സ്വന്തമാക്കി. കെ.എൽ 7 സി.കെ 7 എന്ന നമ്പർ മോഹൻലാൽ 31,000 രൂപയ്ക്കാണ് സ്വന്തമാക്കിയത്. എന്നാൽ ദിലീപിന് ഇഷ്ടനമ്പരായ കെ.എൽ 7 സി.കെ 1 നഷ്ടമായി. കെ.എൽ 7 സി.കെ ശ്രേണിയിലെ ബുക്കിങ് തുടങ്ങിയപ്പോൾ തന്നെ സൂപ്പർതാരങ്ങളടക്കം നിരവധിപേർ ഇഷ്ടനമ്പരിനായി തുക അടച്ചിരുന്നു.

ഇഷ്ടനമ്പരുകൾക്കായി നിരവധിപേർ രംഗത്തുവന്നതോടെ 13,56,000 രൂപയാണ് മോട്ടോർവാഹനവകുപ്പ് ലേലത്തിലൂടെ സമാഹരിച്ചത്. തന്റെ പോർഷെ കാറിനുവേണ്ടിയാണ് ദിലീപ് സി.കെ 1 നമ്പർ ലക്ഷ്യം വച്ചത്. ദിലീപിനായി പ്രതിനിധി അഞ്ച് ലക്ഷം രൂപവരെ വിളിച്ചെങ്കിലും മറ്റൊരാൾ 7.50 ലക്ഷം രൂപ നൽകി സി.കെ 1 നമ്പർ സ്വന്തമാക്കുകയായിരുന്നു. മോഹൻലാലിന്റെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. കൊച്ചി: കെ എൽ 7 സി കെ 7 എന്ന നമ്പറിനായി മത്സരത്തിനുള്ള മോഹൻലാൽ ആണെന്ന് പുറം ലോകം അറിഞ്ഞതോടെ ആരും ലേലത്തിനായി വ്ന്നില്ല. ഇതോടെ വളരെ കുറഞ്ഞ തുകയക്ക് ഈ നമ്പർ ലാലിന് സ്വന്തമായി.

കെ എൽ 7 സി കെ സീരിസിന്റെ ബുക്കിങ് തുടങ്ങിയപ്പോൾ തന്നെ സൂപ്പർതാരങ്ങളടക്കം നിരവധി പേർ ഇഷ്ട നമ്പറുകൾക്കായി ഫീസ് അടച്ചിരുന്നു. കെഎൽ സി സി കെ വൺ ദിലീപ് ബുക്ക് ചെയ്തപ്പോൾ സി കെ 7 വേണ്ടിയായിരുന്നു മോഹൻലാൽ മുന്നോട്ട് വന്നത്. കെ എൽ 7 സികെ 7 നമ്പറിനായി മോഹൻലാലിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. 31,000 രൂപ അടച്ച് മോഹൻലാൽ തന്റെ ഇന്നോവ കാറിനായി നമ്പർ സ്വന്തമാക്കി. ലാലിന് വേണ്ടി ആരും ലേലത്തിൽ പങ്കെടുക്കാത്തതാണ് ഇതിന് കാരണം. കൊച്ചയിൽ ഇഷ്ടനമ്പറുകൾക്കായി താരങ്ങളടക്കം മുന്നോട്ട് വന്നതോടെ പതിമൂന്ന് ലക്ഷത്തി അൻപത്തി ആറായിരം രൂപയാണ് മോട്ടോർ വാഹന വകുപ്പ് ലേലത്തിലൂടെ സമാഹരിച്ചത്.

തിരുവനന്തപുരത്ത് ഇന്നലെ ഇഷ്ട വാഹന നമ്പരിനായി മത്സരം മുറുകിയപ്പോൾ ലേലത്തുക റെക്കോഡ് തിരുത്തി . തിരുവനന്തപുരം ആർ.ടി ഓഫിസിൽ നടന്ന ലേലത്തിലാണ് ഫാൻസി നമ്പർ ആയ കെ.എൽ 01 സി.ബി 1 ആണ് പതിനെട്ട് ലക്ഷം രൂപയ്ക്കു വിറ്റുപോയത്. തിരുവനന്തപുരം സ്വദേശിയും ദേവി ഫാർമ ഉടമയുമായ കെ.എസ് ബാലഗോപാലാണു വൻതുക മുടക്കി ഒന്നേമുക്കാൽ കോടി രൂപ വിലയുള്ള ആഡംബര കാറായ ലാൻഡ് ക്രൂയിസറിനു വേണ്ടി ഇഷ്ടനമ്പർ സ്വന്തമാക്കിയത്. 16 ലക്ഷം രൂപയായിരുന്നു ഇതിനു മുൻപുള്ള ഉയർന്ന ലേലത്തുക. സിനിമാ നിർമ്മാതാവ് കൂടിയാണ് ബാലഗോപാൽ. സിബിഐ എന്ന് തോന്നിക്കുന്ന നമ്പറാണ് സിബി 1. അതുകൊണ്ടാണ് ഇതിന് കൂടുതൽ ഡിമാൻഡ് വന്നത്.

തിരുവനന്തപുരം ആർ.ടി ഓഫിസിൽ നടന്ന ലേലത്തിന് നാലുപേരായിരുന്നു ഉണ്ടായിരുന്നത്. അൻപതിനായിരം രൂപയിൽ തുടങ്ങിയ ലേലം 13 ലക്ഷത്തിൽ എത്തിയതോടെ എതിരാളികൾ പിന്മാാറി. ഈ തുകയ്ക്ക് ബാലഗോപാലിന് നമ്പർ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി അധികം നൽകി റെക്കോഡ് തുക തികച്ച ശേഷമാണ് ലേലം അവസാനിപ്പിച്ചത്. രണ്ടുമാസം മുൻപു കെ.എൽ 01 സി.ബി 1 എന്ന ഫാൻസി നമ്പർ വെറും രണ്ടായിരം രൂപയ്ക്കു നൽകിയത് വിവാദമായിരുന്നു. അന്ന് ഒത്തുകളി നടന്നെന്ന് ആരോപണം ഉയർത്തിയ ബാലഗോപാലിന്റെ അപേക്ഷ ഇത്തവണ ആർ.ടി.ഒ നിരസിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ബാലഗോപാൽ ലേലത്തിന് അനുമതി നേടിയത്.

തൃശൂർ ആർ.ടി ഓഫിസിൽ 16,15,000 രൂപയ്ക്ക് പോയ കെ.എൽ 08 ബി.എൽ 1 ആയിരുന്നു ഇതുവരെയുള്ള വിലയേറിയ നമ്പർ. ഒത്തുകളി ആക്ഷേപം ശക്തമായതിനാൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.കെ അശോകന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണത്തിലായിരുന്നു ലേലം. ഇന്നലെ തിരുവനന്തപുരം ആർ.ടി ഓഫിസിൽ നടന്ന ഫാൻസി നമ്പർ ലേലത്തിൽ 28 നമ്പരുകളുടെ ലേലത്തിലൂടെ 24,935,00 രൂപയാണു സർക്കാർ ഖജനാവിനു ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP