Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറേമുക്കാൽ കിലോ തൂക്കവും 23 ഇഞ്ചുമാത്രം പൊക്കവുമുള്ള 21-കാരൻ പഞ്ചാബിൽ ദൈവമായി; ആറുമാസക്കാരന്റെ ശാരീരിക സവിശേഷതകളുള്ള മൻപ്രീതിനെ തൊഴാൻ വിശ്വാസികളുടെ പ്രവാഹം

ആറേമുക്കാൽ കിലോ തൂക്കവും 23 ഇഞ്ചുമാത്രം പൊക്കവുമുള്ള 21-കാരൻ പഞ്ചാബിൽ ദൈവമായി; ആറുമാസക്കാരന്റെ ശാരീരിക സവിശേഷതകളുള്ള മൻപ്രീതിനെ തൊഴാൻ വിശ്വാസികളുടെ പ്രവാഹം

ൻപ്രീത് സിങ്ങിന് പ്രായം 21 കഴിഞ്ഞു. എന്നാൽ, കാഴ്ചയിൽ ആറുമാസം പ്രായമായ ശിശുവിനെപ്പോലെയാണയാൾ. ആറേമുക്കാൽ കിലോ തൂക്കവും 23 ഇഞ്ച് പൊക്കവുമുള്ള മൻപ്രീതിന്റെ അത്ഭുത ജീവിതം പഞ്ചാബുകാർ ആഘോഷിക്കുകയാണ്. ദൈവത്തിന്റെ പ്രതിരൂപമായി മൻപ്രീതിനെക്കാണുന്ന ഒട്ടേറെ വിശ്വാസികളാണ് ഓരോ ദിവസവും ദർശനത്തിനായി എത്തുന്നത്.

ജഗ്താർ സിങ്ങിന്റെയും മഞ്ജീത് കൗറിന്റെയും മകനായി ജനിക്കുമ്പോൾ മൻപ്രീത് ആരോഗ്യമുള്ള കുട്ടിയായിരുന്നു. എന്നാൽ, പിന്നീട് വളർച്ച പെട്ടെന്ന് നിലച്ചു. എന്താണ് അസുഖമെന്ന് കണ്ടെത്താനോ വേണ്ട ചികിത്സ സമയത്ത് നൽകാനോ അവന്റെ വീട്ടുകാർക്ക് കഴിഞ്ഞില്ല. പണമില്ലാതെ വിഷമിച്ച കുടുംബം മൻപ്രീതിന്റെ മുരടിച്ച ജീവിതംകണ്ട് തരിച്ചുനിന്നു.

എന്നാൽ, മൻപ്രീത് വളർന്നതോടെ അവന്റെ ജീവിതം മറ്റുള്ളവർക്ക് അത്ഭുതമായി. അത്ഭുതം പിന്നീട് ഭക്തിയിലേക്ക് വഴിമാറി. ഇന്നവൻ അവർക്ക് ദൈവമാണ്. അനുഗ്രഹം തേടിയെത്തുന്നത് ഒട്ടേറെപ്പേർ. സംസാരിക്കുകയോ നടക്കുകയോ ചെയ്യാനാവാത്ത മൻപ്രീതിന്റെ ദർശനത്തിനായി ഗ്രാമവാസികൾ കാത്തുനിൽക്കുന്നു. മൻപ്രീതിന്റെ അനുഗ്രഹമുണ്ടെങ്കിൽ എന്തുകാര്യവും സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

വീട്ടിലെ മറ്റുകുട്ടികൾക്കൊന്നും വളർച്ചാ പ്രശ്‌നങ്ങളില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം. 19-കാരിയായ സഹോദരി ജസ്പ്രീതാണ് മൻപ്രീതിനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പരിചരിക്കുന്നത്. ജസ്പ്രീതടക്കം രണ്ടുസഹോദരങ്ങൾ മൻപ്രീതിനുണ്ട്. ആളുകൾ കാണിക്കയായി തരുന്ന പണം മൻപ്രീതിന്റെ ചികിത്സയ്ക്കുവേണ്ടി ഉപയോഗിക്കുകയാണ് ഈ കുടുംബം.

തൈറോയ്ഡിന്റെ അസ്വാഭാവികതകളാണ് മൻപ്രീതിന്റെ വളർച്ച മുരടിപ്പിച്ചതെന്നാണ് അവനെ വർഷങ്ങളായി ചികിത്സിക്കുന്ന ഡോക്ടർ ഹേംരാജിന്റെ അഭിപ്രായം. ജീവിതത്തിൽ ഇത്തരമൊരു വൈകല്യം താനാദ്യമായാണ് കാണുന്നതെന്നും ഹേംരാജ് പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ അതിനുള്ള ചികിത്സയുണ്ടാകുമെന്നും അത് കിട്ടിയാൽ മൻപ്രീതിന്റെ നില മെച്ചപ്പെടുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP