Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സെക്‌സ് ടോയികളും ലൈംഗിക ഉത്തേജക വസ്തുക്കളും ഇന്ത്യയിൽ വിറ്റഴിയുന്നത് ചൂടപ്പംപോലെ; നിയമം നിരോധിച്ചിട്ടും ഓൺലൈൻ കച്ചവടം കൊഴുക്കുന്നു; മെട്രോ നഗരങ്ങളോട് മത്സരിച്ച് ചെറുകിട പട്ടണങ്ങളും വിൽപനയിൽ മുന്നോട്ട്

സെക്‌സ് ടോയികളും ലൈംഗിക ഉത്തേജക വസ്തുക്കളും ഇന്ത്യയിൽ വിറ്റഴിയുന്നത് ചൂടപ്പംപോലെ; നിയമം നിരോധിച്ചിട്ടും ഓൺലൈൻ കച്ചവടം കൊഴുക്കുന്നു; മെട്രോ നഗരങ്ങളോട് മത്സരിച്ച് ചെറുകിട പട്ടണങ്ങളും വിൽപനയിൽ മുന്നോട്ട്

സെക്‌സ് ടോയികളുടെയും ലൈംഗിക ഉത്തേജക വസ്തുക്കളുടെയും വിൽപന ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഇത്തരം വസ്തുക്കളുടെ വിൽപന നിരോധിച്ചിരിക്കുന്നു. എന്നാൽ, ഇന്ത്യയിൽ ഇത്തരം വസ്തുക്കളുടെ വിൽപന പൊടിപൊടിക്കുകയാണെന്ന് റിപിപോർട്ട്. 'വെൽനെസ് പ്രോഡക്ട്‌സ്' എന്ന പേരിലാണ് ഇവയുടെ ഓൺലൈൻ വ്യാപാരം കുത്തനെ കൂടുന്നത്.

2013-ൽ സമീർ സരായിയ തുടക്കമിട്ട ദാറ്റ്‌സ് പേഴ്‌സണൽ ഡോട്ട് കോം പോലുള്ള വെബ്‌സൈറ്റുകൾ ഓൺലൈൻ വ്യാപാര രംഗത്ത് വന്മുന്നേറ്റമാണ് ഇക്കാലയളവിനിടെ കാഴ്ചവെച്ചത്. മെട്രോ നഗരങ്ങളിലായിരിക്കും ഇവയുടെ വിൽപന കൂടുതലെന്നാണ് വെബ്‌സൈറ്റ് തുടങ്ങുമ്പോൾ നടത്തിയ പഠനം ആദ്യം സൂചിപ്പിച്ചതെന്ന് സമീർ പറയുന്നു. എന്നാൽ, വിനോദോപാധികൾ കുറഞ്ഞ ചെറുകിട പട്ടണങ്ങളിലും സെക്‌സ് കളിപ്പാട്ടങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെന്നാണ് വിൽപന സൂചിപ്പിക്കുന്നത്.

മെട്രോ നഗരങ്ങളിലാണ് ഇപ്പോഴും വിൽപനയേറെയും. 48 ശതമാനം ആവശ്യക്കാരും അവിടെനിന്നുള്ളവർതന്നെ. എന്നാൽ, രണ്ടാം നിര നഗരങ്ങളിൽനിന്് 40 ശതമാനവും 12 ശതമാനം പേർ ചെറുകിട പട്ടണങ്ങളിൽനിന്നും ഇതിനാവശ്യക്കാരായുണ്ട്. മറ്റു ചില ഓൺലൈൻ സൈറ്റുകളുടെ കണക്കനുസരിച്ച് ചെറുകിട പട്ടണങ്ങളിൽ ആവശ്യക്കാർ കൂടുതലുള്ളതായും തെളിയുന്നു. നോട്ടിമീ ഡോട്ട് ഇൻ വെബ്‌സൈറ്റിന്റെ സിഇഒ വി എസ് ഹരികുമാറിന്റെ അഭിപ്രായത്തിൽ സമൂഹത്തിൽ ലൈംഗികോപകരണങ്ങളോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുമുണ്ട്.

ലൈംഗികോത്തേജനം നൽകുന്ന ക്രീമുകളുടെയും മറ്റും കാര്യത്തിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഉത്തരം ഉത്പന്നങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്നവരുടെയും എണ്ണം കൂടുന്നു. ഓൺലൈൻ വ്യാപാരം ശീലമായതോടെ, രഹസ്യമായി ഇത്തരം വസ്തുക്കൾ വാങ്ങാനാവുമെന്നതാണ് ആവശ്യക്കാരുടെ എണ്ണത്തിൽ വൻതോതിലുള്ള വർധനയുണ്ടാക്കിയത്. ഓരോരുത്തർക്കും അവരുടെ ആവശ്യം നിറവേറ്റുന്ന വസ്തുക്കൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഈ വെബ്‌സൈറ്റുകൾ നൽകുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇത്തരം വസ്തുക്കൾക്ക് ആവശ്യക്കാരേറെയും. ഉത്സവ സീസണുകളിലും മറ്റും സെക്‌സ് ടോയ്‌സിനും ലൈംഗികോത്തേജന വസ്തുക്കൾക്കും ആവശ്യക്കാരേറുന്നുണ്ട്. മറ്റുത്പനങ്ങൾക്ക് ഈ കാലയളവിൽ വിൽപനയിലുണ്ടാകുന്ന വർധന ഈ വസ്തുക്കളുടെ കാര്യത്തിലും പ്രതിഫലിക്കുന്നുവെന്ന് ഇറ്റ്‌സ്‌പ്ലെഷർ നടത്തിയ പഠനത്തിൽ തെളിയുന്നു.

വിവാഹ സീസണിലാണ് ഇവയുടെ വർധന കുതിച്ചുയരുന്നത്. 40 ശതമാനത്തിൽനിന്ന് 80 ശതമാനം വരെയാണ് ഈ കാലയളവിൽ വർധന. നവരാത്രി ആഘോഷവേളയിലും വർധന കൂടാറുണ്ട്. ഗുജറാത്തിൽനിന്നാണ് ആവശ്യക്കാരേറുന്നത്. ആനന്ദ്, വാപി, ഭവനഗർ തുടങ്ങിയ ചെറിയ പട്ടണങ്ങളിൽനിന്നുപോലും ഇവയ്ക്കാവശ്യക്കാരുണ്ടെന്ന് ഇറ്റ്‌സ്‌പ്ലെഷറിന്റെ സ്ഥാപക ദിവ്യ ചൗഹാൻ പറയുന്നു.

സെക്‌സ് ടോയ് ഓൺലൈനിൽ തിരയുന്നതും അതുവാങ്ങുന്നതും സാധാരണ കാര്യമായി മാറിയിരിക്കുന്നു എന്നതാണ് കഴിഞ്ഞ നാലുവർഷത്തിനിടെയുണ്ടായ പ്രകടമായ മാറ്റം. ജീവിത ശൈലിയിലുണ്ടായ മാറ്റവും ഇന്റർനെറ്റിന്റെയും ഇ-കൊമേഴ്‌സിന്റെയും വ്യാപനവും അതിനൊരു കാരണമാണ്. ജീവിതത്തിൽ എല്ലാവരും കൂടുതൽ സാഹസികത ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് അതിനൊരു കാരണമായി ഈ മേഖലയിൽ പഠനം നടത്തിയ ഗവേഷകരൊന്നടങ്കം അഭിപ്രായപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP