Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങൾ ലേസർചികിത്സ വഴി മായ്ച്ചുകളയാൻ ശ്രമിച്ചു; സൂപ്പർതാരത്തിന്റെ ഭൂതകാലത്തിൽ സംശയങ്ങൾ സജീവം; നടന്റെ പിതൃത്വം സംബന്ധിച്ച കേസ് വഴിത്തിരിവിൽ

ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങൾ ലേസർചികിത്സ വഴി മായ്ച്ചുകളയാൻ ശ്രമിച്ചു; സൂപ്പർതാരത്തിന്റെ ഭൂതകാലത്തിൽ സംശയങ്ങൾ സജീവം; നടന്റെ പിതൃത്വം സംബന്ധിച്ച കേസ് വഴിത്തിരിവിൽ

ചെന്നൈ: തമിഴ്നടൻ ധനുഷ് പിതൃത്വം സംബന്ധിച്ച കേസ് പുതിയ തലത്തിലേക്ക്. ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങൾ ലേസർചികിത്സ വഴി മായ്ച്ചുകളയാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇതാണ് വിവാദങ്ങൾ പുതിയ തലത്തിലേക്ക് എത്തിക്കുന്നത്. ഇനി സമർപ്പിക്കാൻ പോകുന്ന വിശദമായ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർച്ച് 27 ന് വീണ്ടും കോടതി ചേരും. കേസിൽ അന്തിമ തീരുമാനം അന്ന് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

2002 ൽ സ്‌കൂളിൽ പഠിക്കുമ്പോൾ നാടുവിട്ടുപോയ തങ്ങളുടെ മകൻ കലൈയരസൻ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങൾ അച്ഛനും അമ്മയും എന്ന് അവകാശപ്പെടുന്ന കതിരേശനും മീനാക്ഷിയും കോടതിയിൽ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. പ്രഥാമിക പരിശോധനയിൽ ധനുഷിന്റെ ശരീരത്തിൽ ഈ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫെബ്രുവരി 28-ന് കോടതിയിൽ മെഡിക്കൽ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങൾ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് തിങ്കളാഴ്ച പുറത്തുവിട്ടപ്പോഴാണ് ധനുഷ് ദേഹത്തെ അടയാളങ്ങൾ ലേസർ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്.

ധനുഷിന്റെ ഇടത് തോളിൽ ഒരു മറുകും ഇടത് കാൽമുട്ടിൽ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികൾ കോടതയിൽ പറഞ്ഞിരുന്നത്. നേരത്തെ നടൻ കോടതിയിൽ ഹാജരാക്കിയ ചില സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജനന സർഫിക്കറ്റും, സ്‌കൂൾ സർട്ടിഫിക്കറ്റുകളും തമ്മിൽ യോജിച്ചു പോകുന്നില്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതിനിടെ വിവാദങ്ങളിൽപ്പെട്ടുഴലുന്ന ധനുഷിന് ആശ്വാസവുമായി മുൻ അദ്ധ്യാപിക രംഗത്തെത്തിയിരുന്നു. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ധനുഷ് താൻ പ്രിൻസിപ്പാളായ തായ് സത്യ മട്രിക്കുലേഷൻ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വർ എന്ന അദ്ധ്യാപിക പറഞ്ഞു. 1987ൽ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേർന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളിൽ ചേർത്തത്.

1985 നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർത്ഥ പേര് കാളികേശവൻ എന്നാണെന്നും കലൈചെൽവൻ എന്നാണ് വിളിച്ചിരുന്നതെന്നും ദമ്പതികൾ അവകാശപ്പെടുന്നു. ധനുഷ് പട്ടിക ജാതിക്കാരനാണെന്നാണ് ദമ്പതികളുടെ രേഖകളിൽ വ്യക്തമാക്കുന്നത്. ഒളിച്ചോടി ധനുഷ് ചെന്നൈയിൽ പോവുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. 2002 ൽ 11 ക്ലാസിൽ ചേർന്ന ഉടനെയായിരുന്നുവത്രെ കലൈയരശൻ നാടുവിട്ടത്. എംപ്ലോയിമെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തതിന് ശേഷം നാടുവിടുകയായിരുന്നു എന്നാണ് ദമ്പതികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP