Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിവേഗതയിൽ വന്ന ടിപ്പർ ലോറിക്ക് നിയന്ത്രണം നഷ്ടമായി; കാറിന് മുകളിലേക്ക് ടിപ്പർ മറിഞ്ഞ് പൊലിഞ്ഞത് രണ്ട് കുരുന്നുകളുടെ ജീവൻ; അഞ്ചു വയസ്സുകാരൻ ആദിലും ഏഴുവയസ്സുകാരി അസ്ലയും മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ

അതിവേഗതയിൽ വന്ന ടിപ്പർ ലോറിക്ക് നിയന്ത്രണം നഷ്ടമായി; കാറിന് മുകളിലേക്ക് ടിപ്പർ മറിഞ്ഞ് പൊലിഞ്ഞത് രണ്ട് കുരുന്നുകളുടെ ജീവൻ; അഞ്ചു വയസ്സുകാരൻ ആദിലും ഏഴുവയസ്സുകാരി അസ്ലയും മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: ടിപ്പർ ലോറിയിയും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു. വടകര താഴെയങ്ങാടി സ്വദേശികളായ കുട്ടികളാണ് മരിച്ചത്.

കോഴിക്കോട് തിക്കോടി പാലൂരിലാണ് അപകടം. മുക്കം ക്രഷറിൽ നിന്ന് വരികയായിരുന്ന ടിപ്പർ ലോറിയും കൊയിലാണ്ടി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിനു മുകളിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ കാറിലുണ്ടായിരുന്നവരെ കൊയിലാണ്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും രണ്ട് കുട്ടികളും മരിച്ചു.

കൊയിലാണ്ടി കൊല്ലം ഖദീജാഡിൽ ഷബീറലി ഫൗസിയ നമ്പതികളുടെ മകൾ അസ്ല ഷെഹറിൻ (12) കൊയിലാണ്ടി ഫാത്തിമ മൻസിൽ അബുൾ ഖാദർ- ഇബ്‌നു സീന ദമ്പതികളുടെ മകൻ അദിനാൻ(8) എന്നിവരാണ് മിച്ചത്. ഇന്ന് കാലത്ത് 6.30-ഓടെയാണ് അപകടം. കൊയിലാണ്ടി മർകസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് മരിച്ച രണ്ടു പേരും. സംഭവത്തിൽ അഞ്ച് പേരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP