Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപാനം എങ്ങനെ മലയാളി ജീവിതത്തെ ദുരിതമാക്കുന്നത്? ലഹരിക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായി ഹ്രസ്വചിത്രം പുനർജന്മം

മദ്യപാനം എങ്ങനെ മലയാളി ജീവിതത്തെ ദുരിതമാക്കുന്നത്? ലഹരിക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായി ഹ്രസ്വചിത്രം പുനർജന്മം

തിരുവനന്തപുരം: മദ്യനിരോധനം വന്നാലും മലയാളിയുടെ ജീവിതത്തെ ദുരിതപൂർണമാക്കാൻ മദ്യം കടന്നുവരും. ഇപ്പോഴത്തെ ഭാഗിക മദ്യനിരോധനം മലയാളികളിൽ യാതൊരു വിധത്തിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടില്ല. മറിച്ച് കുടിയന്മാർ പെരുകുക തന്നെയാണ് ചെയ്യുന്നത. ലഹരിയിൽ നിന്നും മുക്തി നേടാൻ പലയിടങ്ങളിലും ഡീഅടിക്ഷൻ സെന്ററുകൾ മുളച്ചുപൊന്തിയാലും പലരുടെയും മദ്യപാന ശീലം മാറാറില്ല. എന്നാൽ, നിശ്ചയദാർഢ്യവും കുടുംബത്തെ കുറിച്ചുള്ള ചിന്തയും ഉണ്ടെങ്കിൽ ആർക്കും വേണെങ്കിലും ഈ ദുശ്ശീലത്തെ മറികടക്കാൻ സാധിക്കും, ഇക്കാര്യം തീർച്ചയാണ്.

അത്തരത്തിൽ മദ്യപാനത്തിന്റെ ദുരന്ത മുഖങ്ങളെ പ്രതിപാദിക്കുന്ന പുനർജനം എന്ന ഷോർട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു. .ഓസ്ട്രേലിയൻ മലയാളി ശരത് ഹരിപ്പാട് സംവിധാനം ചെയ്ത ഈ ചിത്രം പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചകളാകുന്നു. കറി ലീഫ് അഡലൈഡ് നിർമ്മിച്ച ചിത്രത്തിൽ ഹരിപ്പാട്ടും അഡലൈഡിലുമുള്ള കലാകാരന്മാർ അണിചേരുന്നു .ലഹരിയിൽ തകർന്നവർക്കു വഴികാട്ടാൻ ഈ ചിത്രം തീർച്ചയായും ഒരു വഴികാട്ടിയായിരിക്കും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP