Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്ഷയ് കുമാർ ഒരേ സമയം ബന്ധം പുലർത്തിയത് രണ്ടു പേരുമായി; തന്നെ നന്നായി ഉപയോഗിച്ച ശേഷം തഴഞ്ഞു; തന്നെ ചതിച്ചതിൽ പരിഭവമില്ല; പഴയകാര്യങ്ങൾ അത്ര പെട്ടന്നു മറക്കാനാവില്ല; സൂപ്പർ താരത്തിനെതിരേ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ശിൽപ്പ ഷെട്ടി

അക്ഷയ് കുമാർ ഒരേ സമയം ബന്ധം പുലർത്തിയത് രണ്ടു പേരുമായി; തന്നെ നന്നായി ഉപയോഗിച്ച ശേഷം തഴഞ്ഞു; തന്നെ ചതിച്ചതിൽ പരിഭവമില്ല; പഴയകാര്യങ്ങൾ അത്ര പെട്ടന്നു മറക്കാനാവില്ല; സൂപ്പർ താരത്തിനെതിരേ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ശിൽപ്പ ഷെട്ടി

മുംബൈ: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹോട്ട് നായിക ശിൽപ്പ ഷെട്ടി. ഇരുവരും പ്രണയത്തിലായിരുന്ന കാലത്തെ കാര്യങ്ങൾ ഓർത്തെടുത്താണ് അക്ഷയ്‌ക്കെതിരേ  നടി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അക്ഷയ് കുമാർ തന്നെ ഉപയോഗിച്ചു തള്ളുകായിരുന്നുവെന്നാണ് ശിൽപ്പ പറയുന്നത്. താനുമായി സ്‌നേഹത്തിലായിരുന്ന സമയത്തുന്നെ ഇപ്പോൾ ഭാര്യയാ ട്വിങ്കിൽ ഖന്നയുമായും അക്ഷയ് ബന്ധം പുലർത്തിയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.

തന്നോട് അക്ഷയ് കുമാർ കാണിച്ചതു നെറികേടായിരുന്നു. ഇന്നല്ലെങ്കിൽ നാളെ അക്ഷയ്ക്ക് അതിനു തിരികെ കിട്ടും. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയും ചെയ്തു. തന്റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. അഗ്‌നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാൻ കഴിഞ്ഞു. അതു തന്റെ സ്വകാര്യ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തി. എന്നാൽ ഇൻഡസ്ട്രിയിൽ ഉയരങ്ങളിൽ എത്താൻ കഴിഞ്ഞു.

ഒരേ സമയം രണ്ടു പേരുമായാണ് അക്ഷയ്ക്ക് ബന്ധം ഉണ്ടായിരുന്നത്. താനുമായി സ്നേഹത്തിലായിരുന്ന സമയത്തു തന്നെ ട്വിങ്കിളുമായും ബന്ധം ഉണ്ടായിരുന്നു. ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്റെ പേരിൽ ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശിൽപ്പ പറഞ്ഞു.

കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തിൽ മറക്കാൻ കഴിയില്ല. എന്നാൽ ഞാൻ ഇപ്പോൾ അതിനെ മറികടന്നു കഴിഞ്ഞു. അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാകും. ഇനി ഒരിക്കലും അക്ഷയുമായി ഒരു സിനിമ ഉണ്ടാകില്ല എന്നും ശിൽപ്പ ഷെട്ടി വ്യക്തമാക്കി. പ്രണയ തകർച്ചയേക്കുറിച്ചു ചോദിച്ചപ്പോഴാണു ശിൽപ്പ ഷെട്ടി ഇകാര്യങ്ങൾ വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP