Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെയിറ്റിംങ് ലിസ്റ്റിൽ എങ്കിലും ടിക്കറ്റ് എടുക്കുന്നയാൾക്ക് ഇനി ട്രയിൻ യാത്ര മുടങ്ങില്ല; വെയിറ്റിങ് ലിറ്റുകാരെ അതേ റൂട്ടിലുള്ള മറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ പദ്ധതി നിലവിൽ വന്നു; ഒരു ട്രെയിനിലും ഒഴിവില്ലെങ്കിൽ സ്‌പെഷ്യൽ കോച്ചുകൾ അനുവദിക്കും

വെയിറ്റിംങ് ലിസ്റ്റിൽ എങ്കിലും ടിക്കറ്റ് എടുക്കുന്നയാൾക്ക് ഇനി ട്രയിൻ യാത്ര മുടങ്ങില്ല; വെയിറ്റിങ് ലിറ്റുകാരെ അതേ റൂട്ടിലുള്ള മറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ പദ്ധതി നിലവിൽ വന്നു; ഒരു ട്രെയിനിലും ഒഴിവില്ലെങ്കിൽ സ്‌പെഷ്യൽ കോച്ചുകൾ അനുവദിക്കും

ന്യൂഡൽഹി: റിസർവേഷൻ ലഭിക്കാത്തതുകാരണം തീവണ്ടി യാത്ര ഒഴിവാക്കേണ്ടിവരുന്നത് പരിഹരിക്കാൻ ഏപ്രിൽ ഒന്നുമുതൽ എല്ലാ റെയിൽറൂട്ടിലും സമാന്തര ടിക്കറ്റ് പദ്ധതി (വികല്പ്) നടപ്പാക്കും. ഒരു തീവണ്ടിയിൽ റിസർവേഷൻ ലഭിച്ചില്ലെങ്കിലും ടിക്കറ്റ് റദ്ദാക്കി മറ്റുസാധ്യതകൾ തേടാതെ, അതേ റൂട്ടിലുള്ള മറ്റുവണ്ടികളിൽ യാത്രയ്ക്ക് അവസരമൊരുക്കാനാണ് തീരുമാനം. ഡൽഹി- ജമ്മു, ഡൽഹി -ലഖ്നൗ, ഡൽഹി-ഹൗറ തുടങ്ങി ഏതാനും റൂട്ടുകളിൽ നടത്തിയ പരീക്ഷണം വിജയമായതോടെ വികല്പ് പദ്ധതി രാജ്യവ്യാപകമാക്കുകയായിരുന്നു.

രാജധാനി, തുരന്തോ, മെയിൽ, എക്സ്?പ്രസ്, ശതാബ്ദി, ഹംസഫർ തുടങ്ങി എല്ലാ തീവണ്ടികൾക്കും സ്പെഷ്യൽ തീവണ്ടികൾക്കും പദ്ധതി ബാധകമായിരിക്കും. സീറ്റുകൾ ഒഴിച്ചിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. റെയിൽവേ മന്ത്രി സുരേഷ് പ്രഭു ബുധനാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ.ആർ.സി.ടി.സി. വെബ്സൈറ്റിൽ വികല്പ് ടിക്കറ്റുകൾ ലഭിക്കാൻ പ്രത്യേക സംവിധാനമുണ്ടാവും. ഒരു വണ്ടിയിൽനിന്ന് മറ്റൊരു വണ്ടിയിലേക്ക് ടിക്കറ്റ് മാറിയ വിവരം യാത്രക്കാരനെ എസ്.എം.എസിലൂടെ അറിയിക്കും.

മെയിൽ, എക്സ്പ്രസ് വണ്ടികളിൽ ടിക്കറ്റ് ബുക്കുചെയ്യുന്നവർക്ക് റിസർവേഷൻ ആയില്ലെങ്കിൽ ഉടൻ അതേ റൂട്ടിലുള്ള മെയിൽ, എക്സ്പ്രസ്, രാജധാനി, ശതാബ്ദി, സ്പെഷ്യൽ തീവണ്ടികളിലേക്ക് മാറാം. സാധാരണ വണ്ടികളിൽനിന്ന് രാജധാനിപോലുള്ള വണ്ടികളിലേക്കാണ് മാറുന്നതെങ്കിലും അധികനിരക്ക് നൽകേണ്ടിവരില്ല. ഓൺലൈൻ ടിക്കറ്റുകൾക്കും പി.ആർ.എസ്. ടിക്കറ്റുകൾക്കും പദ്ധതി ബാധകമാവും.

ബുക്കുചെയ്ത വണ്ടികളിൽ റിസർവേഷൻ ലഭിച്ചില്ലെങ്കിൽ മിക്കവരും ടിക്കറ്റ് റദ്ദാക്കുന്നതിനാൽ പണം തിരികെ നൽകേണ്ടിവരുന്നത് റെയിൽവേയ്ക്ക് സാമ്പത്തികനഷ്ടമുണ്ടാക്കുന്നു. അതേ റൂട്ടുകളിലുള്ള മറ്റുതീവണ്ടികളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് പതിവാണ്. ഒരു വണ്ടിയിൽ ടിക്കറ്റ് തുക മടക്കിനൽകുമ്പോൾ മറ്റുവണ്ടികളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് റെയിൽവേയ്ക്ക് ഇരട്ടി നഷ്ടമാണ്. വികല്പ് പദ്ധതി ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഒരു ക്ലാസിൽ ടിക്കറ്റെടുക്കുന്നവർക്ക് യാത്രാനിരക്ക് കുറയാതെ ഉയർന്ന ക്ലാസിലേക്ക് സ്വാഭാവികമായി ടിക്കറ്റ് ലഭ്യമാവുന്ന അപ്ഗ്രഡേഷൻ സംവിധാനം 2006-ൽ നടപ്പാക്കിയിരുന്നു. എന്നാൽ, ഒരേ റൂട്ടിൽ ഒരു വണ്ടിയിൽ ടിക്കറ്റില്ലാതെവരികയും മറ്റുവണ്ടികളിൽ സീറ്റൊഴിഞ്ഞുകിടക്കുകയും ചെയ്യുമ്പോഴുള്ള പ്രശ്നം പരിഹരിക്കാൻ സംവിധാനമുണ്ടായിരുന്നില്ല. ഇതിനായിആവിഷ്‌കരിച്ചതാണ് വികല്പ് പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP