Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കൽ; ഇഷ്ടവേഷത്തിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് വീണ്ടും

ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കൽ; ഇഷ്ടവേഷത്തിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് വീണ്ടും

കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കും. മുകളിൽ പറഞ്ഞ കാര്യം കേട്ട് ഞെട്ടണ്ട. പറഞ്ഞത് സത്യമാണ്. പക്ഷേ ഞായറാഴ്ച മുഖ്യമന്ത്രിയായി എത്തുന്നത് സിനിമയിൽ ആണെന്ന് മാത്രം. അടുത്ത മൂന്ന് മാസത്തേയ്ക്ക് ഇടയ്ക്കിടെ ഈ വേഷം അദേഹത്തിന് അണിയേണ്ടി വരും.

സൺപിക്ച്ചേഴ്സിന്റെ ബാനറിൽ സൈമണും അജ്ലിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പീറ്റർ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുൻപിലെ കൽകുരിശിങ്കൽ മെഴുകുതിരി തെളിച്ച് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് ആണ് പദ്ധതി ഇട്ടിരിക്കുന്നത്. ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കുർബാനയ്ക്ക് എന്ന ഭാഗങ്ങളും പുതുപ്പള്ളിയിലെ നിവേദനത്തിരക്കുംമറ്റുമാണ് ഷൂട്ട് ചെയ്യുന്നത്.

ന്യൂജനറേഷൻ ഫിച്ചർ സിനിമായാണെങ്കിലും ഉമ്മൻ ചാണ്ടി പതിവ് കുഞ്ഞുഞ്ഞ് ശൈലിയിൽ തന്നെയായിരിക്കും. കുട്ടികളുടെയും പരാതികളും വിക്ഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മൻ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്,ഡൽഹി,കുട്ടിക്കാനം,കോട്ടയം എന്നിവിടങ്ങളിലും പുതുപ്പള്ളിക്ക് പുറമെ ഷൂട്ടിങ് ഉണ്ട്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും വനിതാ കമ്മീഷൻ അംഗം പ്രൊഫ. പ്രമളിദേവിയാണ് എവുതുന്നത്.

രാഹുൽ നായർ മുംബൈയാണ് മ്യൂസിക്ക്.എബ്രഹാം മാത്യൂ,സി.കെ ശശി എന്നിവരുടെയാണ് തിരക്കഥ.രണ്ട്കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഓണത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഉദേശിക്കുന്നത്. ഞായറാഴ്ച കൂടാതെ അഞ്ച് ദിവസങ്ങിൽ കൂടി പുതുപ്പള്ളിയിലെ വിട്ടിലും പരിസരങ്ങളിലും ഷൂട്ടിങ് ഉണ്ടായിരിക്കും. അതിന്റെ തീയതി ഫൈനൽ ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP