Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധർമ്മശാലാ ടെസ്റ്റിൽ വിജയവും പരമ്പരയും ഇന്ത്യക്ക് 87 റൺസ് അകലെ; നിർണായകമായത് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ പതനം; മൂന്നുവിക്കറ്റ് വീതം വീഴ്‌ത്തി ജഡേജയും അശ്വിനും ഉമേഷ് യാദവും

ധർമ്മശാലാ ടെസ്റ്റിൽ വിജയവും പരമ്പരയും ഇന്ത്യക്ക് 87 റൺസ് അകലെ; നിർണായകമായത് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ പതനം; മൂന്നുവിക്കറ്റ് വീതം വീഴ്‌ത്തി ജഡേജയും അശ്വിനും ഉമേഷ് യാദവും

ധർമ്മശാല : ഓസ്ട്രേലിയക്കെതിരായ നിർണായകമായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺ വിജയലക്ഷ്യം. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീണതോടെ വിജയം കൈപ്പിടിയിലാക്കാമെന്ന് ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷയായി. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 137 റൺസിന് അവസാനിച്ചു.

45 റൺസെടുത്ത മാക്സ്വെല്ലും 25 റൺസോടെ അജയ്യനായി നിന്ന മാത്യു വെയ്ഡും മാത്രമാണ് ഓസിസ് നിരയിൽ ചെറുത്ത് നിന്നത്. ഇതിനൊപ്പം സ്റ്റീവിന്റെ വിക്കറ്റും ലഭിച്ചതോടെ ഇന്ത്യൻ വിജയം ആരാധകർ ഉറപ്പിച്ചു. ഇന്ത്യക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. 45 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലിനൊഴികെ മറ്റാർക്കും ഓസീസ് ബാറ്റിങ്ങിൽ പിടിച്ചു നിൽക്കാനായില്ല.

ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ആരാധകർ, വീഴാൻ കാത്തിരുന്ന വിക്കറ്റ് ഓസിസ് നായകൻ സ്റ്റീവ് സ്മിത്തിന്റെയായിരുന്നു. ക്രിക്കറ്റ് പ്രേമികൾ ഉടനൊന്നും മറക്കാത്ത വിധത്തിലായിരുന്നു സ്മിത്തിനെ ടീം ഇന്ത്യ മടക്കി അയച്ചത്. ഭുവനേശ്വറിന്റെ തീതുപ്പിയ പന്ത് ഓസീസ് നായകന്റെ ബാറ്റിലുരുമ്മി സ്റ്റംമ്പ് പിഴുതെടുക്കുകയായിരുന്നു. 17 റൺസാണ് സ്മിത്ത് നേരിട്ടത്. 15 പന്തിൽ മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു അത്. ഒരിക്കൽ കൂടി ഇന്ത്യൻ വിജയത്തിന് സ്മിത്ത് തടസ്സമാകുമോയെന്ന് ആശങ്കപ്പെട്ട നിമിഷത്തിലായിരുന്നു ഭുവനേശ്വറിലൂടെ ഇന്ത്യ ഓസീസ് നായകനെ കീഴടക്കിയത്. പരമ്പരയിൽ ഇതുവരെ മൂന്ന് സെഞ്ച്വറികൾ നേടിയ സ്മിത്ത് തകർപ്പൻ ഫോമിലായിരുന്നു.

ഇന്ന് മൂന്നാം ഓവറിൽ തന്നെ ഓസീസിന് ഡേവിഡ് വാർണറെ നഷ്ടമായി. ആറു റൺസെടുത്ത വാർണർ ഉമേഷ് യാദവിന്റെ പന്തിൽ സാഹക്ക് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ സ്മിത്തിനെ ഭുവനേശ്വർ കുമാർ മടക്കി അയച്ചു. തൊട്ടടുത്ത ഓവറിൽ റെൻഷായുടെ ഊഴമായിരുന്നു. എട്ടു റൺസെടുത്ത റെൻഷാ ഉമേഷ് യാദവിന്റെ ഇരയായി. പിന്നീട് ഹാൻഡ്സ്‌കോമ്പും മാക്സ്വെല്ലും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അവരുടെ കൂട്ടുകെട്ട് അശ്വിൻ പൊളിച്ചു. ഹാൻഡ്സെകാമ്പ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഷോൺ മാർഷിനെ ആറു പന്തിനുള്ളിൽ ജഡേജ മടക്കി അയച്ചു.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 332 റൺസിന് അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 32 റൺസ് ലീഡായി. അർധശതകം നേടിയ രവീന്ദ്ര ജഡേജയാണ് വയോധികിമാൻ സാഹക്കൊപ്പം ചേർന്ന് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 63 റൺസെടുത്ത ജഡേജയെ കുമ്മിൻസ് ക്ലീൻ ബൗൾ ചെയ്തതോടെ ഓസീസ് ശക്തമായ തിരിച്ചുവരവ് നടത്തി. കുൽദീപ് യാദവിനെ വീഴ്‌ത്തി ഇന്ത്യയുടെ ഇന്നിങ്സിന് തിരശീലയിട്ട ലയോൺ അഞ്ചാമത്തെ ഇരയെയും സ്വന്തമാക്കി. ഓസ്ട്രേലിയ ഉയർത്തിയ 300 റൺസിന് മറുപടിയായി 332 റൺസ് ടീം ഇന്ത്യ നേടി. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് 106 റൺസ് വിജയലക്ഷ്യം സമ്മാനിച്ച് ഓസിസ് 137 റൺസെടുത്ത് ഓൾ ഔട്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP