Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബോർഡർ ഗാവാസ്‌കർ ട്രോഫി തിരിച്ചു പിടിച്ച് ടീം ഇന്ത്യ; അവസാന ടെസ്റ്റിൽ ജയം 8 വിക്കറ്റിന്; ദീർഘമായ ടെസ്റ്റ് സീസ്സൺ അവസാനിപ്പിക്കുന്നത് കളിച്ച പരമ്പരകളെല്ലാം നേടി

ബോർഡർ ഗാവാസ്‌കർ ട്രോഫി തിരിച്ചു പിടിച്ച് ടീം ഇന്ത്യ; അവസാന ടെസ്റ്റിൽ ജയം 8 വിക്കറ്റിന്; ദീർഘമായ ടെസ്റ്റ് സീസ്സൺ അവസാനിപ്പിക്കുന്നത് കളിച്ച പരമ്പരകളെല്ലാം നേടി

ധർമ്മശാല: കഴിഞ്ഞ മൂന്ന് മത്സരങ്ങൾ നടന്ന പിച്ചുകളെക്കാൾ ഏറെ വ്യത്യസ്തമായ പിച്ചായിരുന്നു ധർമ്മശാലയിലേത്. പേസ് ബൗളർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ ബൗൺസും ടേണും നൽകുന്ന പിച്ച്. ഓസ്ട്രേലിയ ഏറെ പ്രതീക്ഷയോടെയാണ് ഈ പിച്ചിനെ കണ്ടത്. പക്ഷേ ടീം ഇന്ത്യയ്ക്ക് മുന്നിൽ ദയനീയമായി പരാജയപ്പെടാനായിരുന്നു സ്മിത്തിന്റേയും സംഘത്തിന്റേയും വിധി. കോഹ്ലി പരിക്കിനെ തുടർന്ന് പ്ലേയിങ്ങ് ഇലവനിൽ നിന്ന് മാറിയപ്പോൾ നായകസ്ഥാനം ഏറ്റെടുത്ത അജ്യക്യാ രഹാനെ ബുദ്ധിപരമായി തന്നെ കാര്യങ്ങൾ ഇന്ത്യൻ തീരത്ത് അടുപ്പിച്ചു. ഓസ്ട്രേലിയയിൽ കൈവിട്ട ബോർഡർ ഗവാസ്‌കർ ട്രോഫി ഇതോടെ തിരിച്ചു പിടിക്കാൻ യുവ ടീമിനായി.

നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 87 റൺസ് കൂടിയാണ് പരമ്പര പിടിക്കാനായി വേണ്ടിയിരുന്നത്. എന്നാൽ മുരളീവിജയും ചേത്ശ്വർ പൂജാരയും പെട്ടന്ന് പുറത്തായത് ചെറിയ രീതിയിൽ പ്രതിരോധത്തിലാക്കിയെങ്കിലും ലോകേഷ് രാഹുലും രഹാനയും ചേർന്ന് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു. രാഹുൽ 51 റൺസും രഹാനെ 38 റൺസും നേടി. രണ്ട് ഇന്നിങ്ങുസുകളിലുമായി 4 വിക്കറ്റും ആദ്യ ഇന്നിങ്ങ്സിൽ നിർണ്ണാകമായ 63 റൺസും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. പരമ്പരയിലുട നീളം മികച്ച പ്രകടനം നടത്തിയ ജഡേജയാണ് പരമ്പരയുടെ താരവും. ഒരു സീസണിൽ 50 വിക്കറ്റും 500 റൺസും പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ജഡേജ. കപിൽദേവാണ് ഇത്തരമൊരു നേട്ടം കൈവരിച്ച ആദ്യ ഇന്ത്്യൻ താരം.

പൂണയിലെ വിജയത്തോടെയാണ് ഓസ്ട്രേലിയ ഇന്ത്യയുമായുള്ള പരമ്പര തുടങ്ങിയത്. എന്നാൽ പിന്നീട് ശക്തമായി കോഹ്ലിയും സംഘവും തിരിച്ചുവന്നു. ബഗലൂരുവിൽ വിജയം കൈപിടിയിലൊതുക്കിയ ടീം ഇന്ത്യ റാഞ്ചിയിൽ ഓസ്ട്രേലിയയെ സമനിലയിൽ കുരുക്കി. ധർമ്മശാലയിൽ ആധികാരിക വിജയത്തോടെ പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണിത്. ഏറെ വിവാദങ്ങൾ സമ്മാനിച്ച ഒരു പരമ്പരയാണ് അവസാനിക്കുന്നത്. ഡിആർഎസ് വിവാദത്തിൽ തുടങ്ങി ഇരു രാജ്യങ്ങളിലെ താരങ്ങളും മാധ്യമങ്ങളും വിമർശനങ്ങളും ആരോപണങ്ങളുമായി സജീവമായിരുന്നു പരമ്പരയിലുട നീളം.

കോഹ്ലി ഫോമിലേക്ക് ഉയരാതിരുന്ന പരമ്പരയിൽ ലോകേഷ് രാഹുലും, ചേതേശ്വർ പൂജാരയും, സാഹയും, ജഡേജയുമെല്ലാം ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്ത്് തെളിയിച്ചു. സ്പിന്നർമാരും പേസ് ബൗളർമാരും തങ്ങളുടെ റോളുകൾ ഭംഗിയായി പൂർത്തിയാക്കിയതാണ് ഈ വിജയത്തിൽ നിർണ്ണായകം. ഏറെ ദീർഘമായ ടെസ്റ്റ് സീസ്സണാണ് ഇന്ത്യ വിജയകരമായി അവസാനിപ്പിച്ചത്. ഇനി കുട്ടി ക്രിക്കറ്റിന്റെ ആവേശവുമായി ഐപിഎൽ തുടങ്ങുകയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP