Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്ഭവനിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയത് തോമസ് ചാണ്ടി അധികാരമേറ്റു; ആലപ്പുഴയിൽ നിന്നുള്ള നാലാമത്തെ മന്ത്രി ഇനി ഗതാഗതം നിയന്ത്രിക്കും; മന്ത്രിയാകുന്ന ആദ്യ കുട്ടനാട്ടുകാരൻ കര-ജല ഗതാഗതത്തിലൂടെ കഷ്ടതകൾ മാറ്റുമെന്ന് പ്രതീക്ഷിച്ച് നാട്ടുകാർ

രാജ്ഭവനിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയത് തോമസ് ചാണ്ടി അധികാരമേറ്റു; ആലപ്പുഴയിൽ നിന്നുള്ള നാലാമത്തെ മന്ത്രി ഇനി ഗതാഗതം നിയന്ത്രിക്കും; മന്ത്രിയാകുന്ന ആദ്യ കുട്ടനാട്ടുകാരൻ കര-ജല ഗതാഗതത്തിലൂടെ കഷ്ടതകൾ മാറ്റുമെന്ന് പ്രതീക്ഷിച്ച് നാട്ടുകാർ

തോമസ്ചാണ്ടി മന്ത്രിയായി സത്യപ്രതജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. ദെവനാമത്തിലാണ് തോമസ്ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും എൻസിപി നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാനായി രാജ് ഭവനിൽ എത്തിയിരുന്നു.

ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവാണ് തോമസ്സ്ചാണ്ടി എന്നാൽ ശശീന്ദ്രനെയാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചത്. പിണറായി വിജയനും ശശീന്ദ്രനോടായിരുന്നു താല്പര്യം. അശ്ലീല ഫോൺ സംഭാഷണത്തിന്റെ പേരിൽ ശശീന്ദ്രൻ രാജിവച്ചതോടെയാണ് തോമസ്സ് ചാണ്ടിക്ക് അവസരമൊരുങ്ങിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ തോമസ്ചാണ്ടി എംഎ‍ൽഎയാകുന്നത്.

കുട്ടനാട് നിയോജക മണ്ഡലത്തിൽനിന്നുള്ള ആദ്യ മന്തിയാണ് തോമസ് ചാണ്ടി. ഇതോടെ ആലപ്പുഴ ജില്ലയിൽനിന്നും മന്ത്രിസഭയിലുള്ളവരുടെ എണ്ണം നാലായി.ശശീന്ദ്രൻ വഹിച്ചിരുന്ന ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്ക് നൽകിയിരിക്കുന്നത്. വി എസ്.അച്യുതാനന്ദനും പ്രതിപക്ഷത്തു നിന്നുള്ള നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നില്ല.

കെ.എസ്.യുവിലൂടെയാണ് തോമസ് ചാണ്ടി രാഷ്ട്രീയ പ്രർത്തനം തുടങ്ങിയത്.കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും പ്രാദേശിക നേതാവായിരുന്ന തോമസ്സ്ചാണ്ടി പിന്നീട് രാഷ്ട്രീയത്തിൽ നിന്ന് വിട്ട് ബിസിനസ്സിൽ ശ്രദ്ധകേന്ദ്രീകരിച്ചു. കുവൈത്ത് കേന്ദ്രീകരിച്ച് സ്‌കൂളുകൾ ആരംഭിച്ച കോടികളുടെ ആസ്തിയുള്ള വ്യവസായി ആയി മാറി.കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഒ.ഐ.സി.സിയിലൂടെകെ.കരുണാകരനുമായി അടുത്തബന്ധം തോമസ് ചാണ്ടി സ്ഥാപിച്ചു.

കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളെ തുടർന്ന് കരുണാകരനും മുരളീധരനും ടി.എം ജേക്കബും ചേർന്ന് ഡി.ഐ.സി എന്ന് പാർട്ടിയുണ്ടാക്കിയപ്പോൾ അതിന്റെ നേതാവായി കുട്ടനാട്ടിൽ തിരിച്ചെത്തി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ അടക്കം ഡിഐസിയുടെ 19 സ്ഥാനാർത്ഥികളിൽ 18 ഉം പരാജയപ്പെട്ടപ്പോൾ നിയമസഭ കണ്ട ഏക നേതാവായിരുന്നു തോമസ്ചാണ്ടി.

പിന്നീട് ഡി.ഐ.സി എൻ.സി.പിയിൽ ലയിച്ചു. പാർട്ടിയിലെ പല പ്രമുഖരും കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാനുള്ള തോമസ് ചാണ്ടിയുടെ തീരുമാനമാണ് 2011ലും 2016ലും എംഎ‍ൽഎയാകാനും മൂന്നാം അവസരത്തിൽ മന്ത്രിയാകുന്നതിലേക്കും എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP