Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്തിലെ ഗാഡ്ജറ്റ് നിരോധനം രക്ഷയായത് എയർ ഇന്ത്യക്ക്; ഗൾഫ് രാഷ്ട്രങ്ങളിൽനിന്നുള്ള വിമാനത്തിൽ നിരോധനം ഏർപ്പെടുത്തിയതോടെ അമേരിക്കൻ യാത്രക്കാരെല്ലാം എയറിന്ത്യയിലേക്ക്; ടിക്കറ്റ് ബുക്കിങ് ഞൊടിയിടയിൽ ഉയർന്നത് 60 ശതമാനം

വിമാനത്തിലെ ഗാഡ്ജറ്റ് നിരോധനം രക്ഷയായത് എയർ ഇന്ത്യക്ക്; ഗൾഫ് രാഷ്ട്രങ്ങളിൽനിന്നുള്ള വിമാനത്തിൽ നിരോധനം ഏർപ്പെടുത്തിയതോടെ അമേരിക്കൻ യാത്രക്കാരെല്ലാം എയറിന്ത്യയിലേക്ക്; ടിക്കറ്റ് ബുക്കിങ് ഞൊടിയിടയിൽ ഉയർന്നത് 60 ശതമാനം

താനും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനത്തിൽ സ്മാർട്ട്‌ഫോണിനെക്കാൾ വലിയ ഗാഡ്ജറ്റുകൾ കൊണ്ടുപോകുന്നതിൽ ഏർപ്പെടുത്തിയ വിലക്ക് എയർ ഇന്ത്യക്ക് പിടിവള്ളിയാകുന്നു. ഗൾഫ് വിമാനങ്ങളെ കൂട്ടത്തോടെ ഉപേക്ഷിച്ച അമേരിക്കൻ യാത്രികർ എയറിന്ത്യയെ ആശ്രയിക്കുന്നുവെന്നതാണ് കാരണം.. വിലക്കിനുശേഷം അമേരിക്കയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് 60 ശതമാനത്തോളം കൂടിയതായി എയർ ഇന്ത്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ ഏത് നഗരത്തിലേക്കുമുള്ള വിമാനങ്ങളിൽ, ഏത് രാജ്യത്തുനിന്നുള്ള പൗരന്മാർക്കും അവരുടെ ക്യാബിൻ ബാഗിൽ ലാപ്‌ടോപ്പുകളടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാൻ സാധിക്കും. അത് വിമാനത്തിലുള്ളിൽ ഉപയോഗിക്കുകയുമാവാം. ഈ സൗകര്യമാണ് യാത്രക്കാർ പ്രയോജനപ്പെടുത്തുന്നത്. എയറിന്ത്യ തിരഞ്ഞെടുക്കാൻ അമേരിക്കയിലേക്കുള്ള യാത്രക്കാർ പെട്ടെന്ന് തീരുമാനിച്ചതിന്റെ രഹസ്യവും ഇതുതന്നെ.

ദുബായ്, അബുദാബി, ദോഹ, കുവൈറ്റ്, അമ്മാൻ, ജിദ്ദ, കയ്‌റോ, ഇസ്താംബുൾ, കാസബ്ലാങ്ക എന്നിവിടങ്ങളിൽനിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിൽ സ്മാർട്ട് ഫോണിനെക്കാൾ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. അമേരിക്കയിലെത്തിയാലും ഈ നദരങ്ങളിൽനിന്നുള്ള വിമാനങ്ങളിലെത്തുന്നവർ ദീർഘനേരം സുരക്ഷാ പരിശോധനയ്ക്ക് വിധേയരാവുകയും വേണം. ഇതൊഴിവായതോടെയാണ് എയറിന്ത്യയോട് യാത്രക്കാർക്ക് ആഭിമുഖ്യം കൂടാൻ കാരണം.

എമിറേറ്റ്‌സ്, എത്തിഹാദ്, ജെറ്റ് എയർവേയ്‌സ്, ഖത്തർ എയർവേയ്‌സ്, സൗദിയ തുടങ്ങിയ വിമാനക്കമ്പനികൾക്കാണ് വിലക്ക് കൂടുതൽ ബാധകമായത്. ഗൾഫിലെ വിമാനത്താവളങ്ങളിൽ നിർത്തിയിടുന്ന വിമാനങ്ങൾക്കാണ് വിലക്ക് ബാധകം. എയറിന്ത്യ അമേരിക്കയിലേക്ക് നേരിട്ട് സർവീസുകൾ നടത്തുന്നതിനാൽ വിലക്കിന്റെ പരിധിയിൽ വരില്ല. സ്വന്തം നാട്ടിൽനിന്നുമാത്രമേ നേരിട്ടുള്ള വിമാനങ്ങൾ പറത്താനാവൂ. അതുകൊണ്ടുതന്നെ, എമിറേറ്റ്‌സിന് ഡൽഹിയിൽനിന്ന് ഷിക്കാഗോയിലേക്ക് നേരിട്ട് വിമാനം പറത്താനാവില്ല.

വിമാനം ദുബായിലെത്തി ഹാൾട്ട് ചെയ്തശേഷമേ ഷിക്കാഗോയിലേക്ക് പറക്കാനാവൂ. എന്നാൽ, എയറിന്ത്യയ്ക്ക് ഡൽഹിയിൽനിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കാനാവും. ഇതാണ് അമേരിക്കൻ യാത്രക്കാർക്ക് എയർ ഇന്ത്യയോട് താത്പര്യം കൂട്ടാനിടയാക്കിയത്. ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിലക്ക് ബാധകമല്ലാത്തതിനാൽ, യാത്രക്കാർക്ക് യഥേഷ്ടം ക്യാബിൻ ബാഗിൽ ലാപ്‌ടോപ്പുകളും ടാബുകളും കൊണ്ടുപോകാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP