Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ കണ്ടത് കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുന്ന മന്ത്രിയെ; സുന്ദരിക്കുട്ടിക്ക് സർക്കാർ ഉദ്യോഗം നൽകാമെന്ന് പറഞ്ഞ് ചോദിച്ചത് ഒന്ന് കെട്ടിപിടിച്ചോട്ടേയെന്നും; മുണ്ടഴിച്ചപ്പോൾ മുറിയിൽ നിന്ന് ഇറങ്ങിയോടി; ശശീന്ദ്രനെതിരെ മംഗളം റിപ്പോർട്ടർ കോടതിയിൽ നൽകിയ പരാതി ഇങ്ങനെ

മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ കണ്ടത് കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുന്ന മന്ത്രിയെ; സുന്ദരിക്കുട്ടിക്ക് സർക്കാർ ഉദ്യോഗം നൽകാമെന്ന് പറഞ്ഞ് ചോദിച്ചത് ഒന്ന് കെട്ടിപിടിച്ചോട്ടേയെന്നും; മുണ്ടഴിച്ചപ്പോൾ മുറിയിൽ നിന്ന് ഇറങ്ങിയോടി; ശശീന്ദ്രനെതിരെ മംഗളം റിപ്പോർട്ടർ കോടതിയിൽ നൽകിയ പരാതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്മന്ത്രി എകെ ശശീന്ദ്രനെതിരെ പഞ്ചാരക്കെണിയാണ് മംഗളം ടിവി നടത്തിയതെന്നായിരുന്നു ആരോപണം. ഇത് സ്റ്റിങ് ഓപ്പറേഷനാണെന്ന് മംഗളം സിഇഒ അജിത് കുമാറും പറഞ്ഞു. എന്നാൽ ഇതൊരു പീഡനമാണെന്നാണ് മംഗളത്തിലെ റിപ്പോർട്ടർ പറയുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ പരാതിയിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. വിധവയായ കണിയാപുരത്തുകാരിയാണ് ശശീന്ദ്രനെ പഞ്ചാരക്കെണിയിൽ കുടുക്കിയതെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ താൻ വിവാഹിതയാണെന്നും മകനുമൊത്ത് കുടുംബ സമേതം താമസിക്കുകയാണെന്നും പരാതിയിൽ വിശദീകരിക്കുന്നു. ശശീന്ദ്രന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് വനിതാ മാധ്യമ പ്രവർത്തക ഉയർത്തുന്നത്.

ശശീന്ദ്രന് മാനഹാനി വരുത്താൻ മംഗളം നടത്തിയ ഹണിട്രാപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഈ യുവതിയും പ്രതിയാണ്. ഇതിനിടെയാണ് ഇവർ ശശീന്ദ്രനെതിരെ പരാതിയുമായി കോടതിയിൽ എത്തുന്നത്. നവംബർ 11നാണ് താൻ ആദ്യമായി ശശീന്ദ്രനെ കാണുന്നത്. പിന്നീട് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് വേണ്ടി മന്ത്രിയെ വിളിച്ചു. അന്ന് രാവിലെ വരാൻ ആവശ്യപ്പെട്ടുവെങ്കിലും തനിക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് മന്ത്രി നിരന്തരം വിളിച്ചു. ഒടുവിൽ വൈകിട്ട് മന്ത്രിമന്ദിരത്തിൽ ചെല്ലാൻ പറഞ്ഞു. അതിനെ തുടർന്ന് ചാനൽ ജീവനക്കാർക്കൊപ്പം അവിടെ എത്തി. തന്നോട് ഒറ്റയ്ക്ക് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുകയായിരുന്നു മന്ത്രി. തന്നോട് അഭിമുഖമായി ഇരിക്കാൻ പറഞ്ഞു.

കുറേ നേരെ എന്റെ മുഖത്ത് നോക്കി ഇരിക്കുകയും നീ സുന്ദരിയാണെന്നും എത്രവയസ്സുണ്ടെന്ന് ചോദിക്കുകയും ചെയ്തു. 29 വയസ്സുണ്ടെന്ന് മറുപടിയും നൽകി. ഇനി വരുന്ന ദിവസങ്ങളിൽ വിദേശയാത്ര ചെയ്യേണ്ടി വരും. ശ്രീലങ്കയിലെ സ്ത്രീകളുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ വരുന്നോ എന്നും ചോദിച്ചു. ഞാൻ വന്നത് കേരളത്തിലെ ബസ് യാത്ര ചെയ്യുന്ന യുവതികൾ ടോയിലറ്റ് പ്രശ്നം അഭിമുഖീകരിക്കുന്നതിനെക്കുറിച്ചു ഫീച്ചർ ചെയ്യാനാണെന്ന് പറഞ്ഞു. അതൊക്കെ അവിടെ നിൽക്കട്ടേയെന്നായിരുന്നു മറുപടി. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാൻ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളിൽ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാൻ പരിഭ്രമിച്ച് ഞാൻ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാൻ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോൾ മന്ത്രിയുടെ മറുപടി.

സർക്കാർ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്സണൽ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. പ്രതി മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താൻ ചാനൽ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നൽകണമെന്നും പറഞ്ഞു. എന്നാൽ വനിതാ കമ്മീഷനിൽ പരാതി നൽകിയാൽ പേരും മറ്റും പത്രത്തിൽ അടിച്ചു വരുമെന്നും ഇനിയും പ്രതി വിളിക്കുകയാണെങ്കിൽ നമുക്ക് നോക്കാമെന്നും പറഞ്ഞു. ഇതോടെ മാനസികമായി തളർന്നു. എന്റെ മാനസിക വിഷമം തീർക്കാൻ മന്ത്രിയെ വീണ്ടും വിളിച്ചു. സാറിനെ പിതൃതുല്യനായാണു കണ്ടെതെന്നും പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു. അപ്പോൾ മന്ത്രി ക്ഷമ ചോദിക്കുകയും എന്തു വേണമെങ്കിലും ചെയ്തു തരാമെന്നും അറിയിച്ചു. ഇതിൽ വിശ്വസിച്ച് താൻ ജോലിയിൽ മുഴുകി.

പിന്നീടും പ്രതി വിളി തുടങ്ങി. രാത്രിയിലും വെളുപ്പാൻകാലവും വിളിച്ച് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു. വിദേശത്തേക്ക് ടൂറിനും ക്ഷണിച്ചു. ലൈംഗിക ചുവയുള്ള സംഭാഷണം തുടർന്നു. അപ്പോൾ വീണ്ടും ചാനൽ മേധവിയോട് പരാതി പറഞ്ഞു. അദ്ദേഹമാണു സഹപ്രവർത്തകനായ ജയചന്ദ്രനോട് കാര്യങ്ങൾ അവതരിപ്പിച്ചത്. ഫോൺ സംഭാഷണം കൈമാറുകയും ചെയ്തു. ഈ വിഷയം മംഗളം ചാനൽ സംപ്രേഷണം ചെയ്തപ്പോൾ താൻ ലൈവായി റിപ്പോർട്ട് ചെയ്യാമെന്ന് മേധാവിയോട് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ശശീന്ദ്രനെ മാത്രം പ്രതിയാക്കിയാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. എ. കെ. ശശീന്ദ്രന്റെ അശ്ലീലസംഭാഷണം പുറത്തുവിട്ടതിന്റെ പേരിൽ 'മംഗള'ത്തിനെതിരായ നടപടികൾ തുടങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത മംഗളം ടെലിവിഷൻ മാനേജിങ് ഡയറക്ടർ ആർ. അജിത്കുമാർ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർ ജാമ്യത്തിലിറങ്ങുന്നതു തടഞ്ഞാണ് സർക്കാരും പൊലീസും പകവീട്ടിയതെന്ന് മംഗളം ആരോപിക്കുന്നുണ്ട് ഇതോടെ, മന്ത്രിയുടെ സ്വഭാവദൂഷ്യം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർ റിമാൻഡിലായി. മുതിർന്ന മാധ്യമപ്രവർത്തകരെ 20 മണിക്കൂറാണു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു മംഗളം ടെലിവിഷൻ ചെയർമാൻ സാജൻ വർഗീസ്, എം.ഡി: ആർ. അജിത്കുമാർ എന്നിവരടക്കം ഒൻപതു മാധ്യമപ്രവർത്തകരെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയത്.

രാത്രി പതിനൊന്നോടെ ആർ. അജിത്കുമാർ, കോർഡിനേറ്റിങ് എഡിറ്റർ എം.ബി. സന്തോഷ്, ചീഫ് റിപ്പോർട്ടർ ആർ. ജയചന്ദ്രൻ, ന്യൂസ് എഡിറ്റർമാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തു. തുടർന്ന് കന്റോൺമെന്റ് സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് റിമാൻഡ് ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP