Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബദിര പി.ടി.എം. എ യു.പി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും കവിയരങ്ങും സംഘടിപ്പിച്ചു

ദിര പി.ടി.എം. എ യു.പി. സ്‌കൂളീന്റെ നാൽപത്തി ഒന്നാം വാർഷിക ദിനാചരങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച കവിയരങ്ങ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഏപ്രിലിലെ ചുട്ടു പൊള്ളുന്ന ചൂടും അപ്രതീക്ഷിത ഹർത്താലും വക വെയ്ക്കാതെ തടിച്ചുകൂടിയ ജന സഞ്ചയത്തിന് മുന്നിൽ അരങ്ങ് നവ്യാനുഭവമായി.

പ്രശ്‌നകലുഷിതമാകുന്ന നമ്മുടെ മണ്ണ് കവിത പെയ്യിച്ച് എങ്ങനെ കഴുകിക്കളയാം കവി പി.എസ്. ഹമീദ് കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ വരച്ചു കാട്ടി. രവീന്ദ്രൻ പാടിയും പുഷ്പാകരൻ ബെണ്ടിച്ചാലും വിനോദ് കുമാർ പെരുമ്പളയും ശോഭന ടീച്ചറും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ സംസ്‌കൃതി തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകത അവരുടെ കവിതകളിലൂടെ സദസ്സിനെ ഓർമപ്പെടുത്തി.

നവാസ് കരിപ്പൊടി റഫീഖ് അഹമദിന്റെ കവിത ചൊല്ലി. സ്‌കാനിയ ബെദിര മോഡറേറ്ററായ പരിപാടിയിൽ സി.എ.മുഹമ്മദ് സ്വാഗതവും സിഐ എ സലാം നന്ദിയും പറഞ്ഞു. നഗരസഭാ ചെയർ പേർസൺ ബീഫാത്തിമ ഇബ്രാഹിം ,അബ്ദുറഹ്മാൻ കുഞ്ഞു മാസ്റ്റർ ,സി.എ. അബ്ദുല്ല കുഞ്ഞി ,മമ്മു ചാല ,സലീം അത്തി വളപ്പ് ,ബി.ഐ. സലാവുദ്ധീൻ ,മുഹമ്മദ് മാണി മൂല ,ബി.എം.സി കുഞ്ഞഹമ്മദ് തുടങ്ങിയവരും സംബന്ധിച്ചു. കുരുന്നുകൾക്കായി നടത്തിയചിത്ര രചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള അംഗീകാരങ്ങളും അരങ്ങിൽ സമ്മാനിക്കപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP