Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കയ്യേറ്റത്തിനെതിരെ സിപിഎമ്മിനെതിരെപോലും പോരടിക്കുന്ന സിപി.ഐ ഇടുക്കി ജില്ലാ ആസ്ഥാനത്ത് സർക്കാർ ഭൂമി കയ്യേറി പാർട്ടി ഓഫീസ് പണിതു; കേസെടുത്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; പുറത്താകുന്നത് പാർട്ടിയുടെ ഇരട്ടത്താപ്പ്

കയ്യേറ്റത്തിനെതിരെ സിപിഎമ്മിനെതിരെപോലും പോരടിക്കുന്ന സിപി.ഐ ഇടുക്കി ജില്ലാ ആസ്ഥാനത്ത് സർക്കാർ ഭൂമി കയ്യേറി പാർട്ടി ഓഫീസ് പണിതു; കേസെടുത്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; പുറത്താകുന്നത് പാർട്ടിയുടെ ഇരട്ടത്താപ്പ്

ഇടുക്കി : കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെന്ന നിലപാടുയർത്തി സി. പി. എമ്മിനെതിരെ പോലും പടപൊരുതുന്ന സി. പി. ഐ, ഇടുക്കി ജില്ലാ ആസ്ഥാനത്ത് സർക്കാർ വക സ്ഥലം കയ്യേറി കെട്ടിടം പണിത് പാർട്ടി ഓഫീസാക്കി.

മൂന്നാർ മേഖലയിലുൾപ്പെടെയുള്ള കയ്യേറ്റങ്ങൾക്കെതിരെ കർശനനിയമം പാലിക്കുന്ന ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടു ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ സമരത്തെപ്പോലും അവഗണിച്ച് റവന്യൂ വകുപ്പും വകുപ്പ് ഭരിക്കുന്ന പാർട്ടിയായ സി. പി. ഐയും പരസ്പരം കൊമ്പുകോർക്കുന്നതിനിടയിലാണ് ചെറുതോണി ടൗണി ദേശീയ പാതയോരത്ത് ഭൂമി കയ്യേറ്റവും അനധികൃത നിർമ്മാണവും നടത്തിയത്. ദശലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയെടുത്തത്. നിയമലംഘനത്തിനെതിരെ കൈയോങ്ങിയ ഉദ്യോഗസ്ഥരിലൊരാളെ സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ ഓഫീസ് കെട്ടിടത്തിനുമേ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ് മറ്റ് ഉദ്യോഗസ്ഥർ.

അടിമാലി-കട്ടപ്പന-കുമളി ദേശീയ പാതയോരത്ത് ചെറുതോണി വാഴത്തോപ്പ് ജംഗ്ഷനിലെ വെയിറ്റിങ് ഷെഡിനു സമീപത്തെ മൂന്ന് സെന്റാണ് കൈവശപ്പെടുത്തിയത്. ചെറുതോണി-വാഴത്തോപ്പ് റോഡും ചെറുതോണി-അടിമാലി റോഡും തിരിയുന്ന ഭാഗത്ത് രണ്ടു റോഡുകൾക്കുമിടയിലെ പുറമ്പോക്ക് ഭൂമിയിലാണ് നഗ്നമായ നിയമലംഘനം. അടിമാലി സ്വദേശിയായ എ. സി കുര്യൻ എന്നയാളെ ബിനാമിയാക്കി കയ്യേറ്റം നടത്തിയതായാണ് വ്യക്തമായിരിക്കുന്നത്. ഇയാൾ പുറമ്പോക്ക് കയ്യേറി കെട്ടിടം പണിത് സി. പി. ഐക്ക് കൈമാറുകയായിരുന്നു.

ഇയാൾ കെട്ടിടം പണിതതിനെതുടർന്നു വാഴത്തോപ്പ് വില്ലേജി നിന്നു ഇയാൾക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തതിനു പിന്നാലെ കെട്ടിടത്തി സി. പി. ഐ മണ്ഡലം കമ്മിറ്റിയുടെ ബോർഡ് സ്ഥാപിച്ച് ഓഫീസ് ആരംഭിച്ചു. ഇതിനിടെ കേസെടുത്ത ഉദ്യോഗസ്ഥനു സ്ഥലംമാറ്റവും ലഭിച്ചു. കലക്ടറുടെ മൂക്കിനു താഴെയുണ്ടായ കയ്യേറ്റം വിവാദമായതോടെ സി. പി. ഐ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ഭരണസ്വാധീനം നടപടിക്ക് വിലങ്ങായി. പാർട്ടി ഓഫീസിനു നേരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരാരെന്നു കാണട്ടെയെന്ന നിലപാടിലാണ് പാർട്ടി നേതൃത്വമെന്നു ആരോപണമുണ്ട്.

വില്ലേജ് അധികൃതർ കേസെടുത്തു തഹസീ ദാർക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും നടപടി വേണ്ടെന്നാണത്രേ വകുപ്പ് മേലധികാരികളുടെ നിർദ്ദേശം. കയ്യേറ്റ നിലപാട് കർശനമാക്കുന്ന സി. പി. ഐയുടെയും റവന്യൂ വകുപ്പിന്റെയും പുറംപൂച്ചാണ് ചെറുതോണി കയ്യേറ്റത്തിലൂടെ വെളിച്ചത്താകുന്നത്.

മൂന്നാറി 'പൂച്ചകളുടെ' നേതൃത്വത്തി അനധികൃതകെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതു വിജയകരമായി പുരോഗമിക്കുന്നതിനിടെ അതു തടയിടാൻ കാരണമായതും സിപി ഐയായിരുന്നു. മൂന്നാറിലെ സിപിഐയുടെ പാർട്ടി ഓഫീസ് പുറമ്പോക്ക് കൈയേറിയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് അതു പൊളിക്കാനാരംഭിച്ചപ്പോഴാണ് മൂന്നാർ ദൗത്യത്തെ ഒന്നാകെ പൊളിച്ചടുക്കിക്കൊണ്ടുള്ള പാരയുമായി സിപിഐ ചാടിവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP